
وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا)
ഈ ആയത് ഇബ്‌നു കസീർ വ്യാഖ്യാനിക്കുന്നു.
يُرْشِدُ تَعَالَى الْعُصَاةَ وَالْمُذْنِبِينَ إِذَا وَقَعَ مِنْهُمُ الْخَطَأُ وَالْعِصْيَانُ أَنْ يَأْتُوا إِلَى الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَسْتَغْفِرُوا اللَّهَ عِنْدَهُ وَيَسْأَلُوهُ أَنْ يَسْتَغْفِرَ لَهُمْ فَإِنَّهُمْ إِذَا فَعَلُوا ذَلِكَ تَابَ اللهُ عَلَيْهِمْ وَرَحِمَهُمْ وَغَفَرَ لَهُمْ وَلِهَذَا قَالَ: لَوَجَدُوا اللَّهَ تَوَّابًا رَحِيمًا وَقَدْ ذَكَرَ جَمَاعَةٌ مِنْهُمْ : الشَّيْخُ أَبُو نَصْرِ بْنُ الصَّبَّاغِ فِي كِتَابِهِ «الشَّامِلِ» الْحِكَايَةَ الْمَشْهُورَةَ عَنْ العُتْبى ...... ( تفسير ابن كثير : 347,348/2)
തെറ്റുകുറ്റങ്ങൾ സംഭവിച്ചവരോട് മുത്ത്നബി യുടെ ചാരെ പോകുവാനും അവിടെനിന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടാനും നബി ﷺ യോട് പൊറുക്കലിനെ തേടാൻ ആവശ്യപ്പെ ടാനുമാണ് അല്ലാഹു ഈ ആയതിലൂടെ നിർദ്ദേശിക്കുന്നത്. ഇങ്ങനെ ഒരാൾ ചെയ്‌താൽ അല്ലാഹു അവരുടെ തൗബ സ്വീകരി ക്കുകയും തെറ്റു പൊറുത്തു കൊടുക്കുകയും ചെയ്യും. ഒരുകൂട്ടം മുഫസ്സിറകുൾ ഈ ആയത് വിശദീകരിച്ചു കൊണ്ട് വഫാതിന് ശേഷം നബി ﷺ യുടെ ഖബറിന് ചാരെ തെറ്റു പൊറുപ്പിക്കാൻ വന്നയാളുടെ പ്രസിദ്ധമായ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ശേഷം സംഭവം വിശാലമായി ഉദ്ധരിക്കുന്നു. (തഫ്‌സീർ ഇബ്‌നു കസീർ:2/347,348)
തെറ്റുകൾ പൊറുക്കപ്പിപ്പെടാനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒരു മാർഗ്ഗമാണ് അല്ലാഹു ഈ ആയതിലൂടെ നിർദ്ദേശിക്കുന്നത്. നൂറുകണക്കിന് ഇമാമീങ്ങൾ ഈ ആയത് തിരുസിയാറത്ത് ചെയ്യുമ്പോൾ ഓതി അവിടുത്തോട് സംഭവിച്ചു പോയ കുറ്റങ്ങളിൽ ആവലാതി പറയാൻ പഠിപ്പിക്കുന്നുണ്ട്. ഇമാം നവവി ﵀ തൻ്റെ മൂന്ന് ഗ്രന്ഥങ്ങളിലും തിരുസിയാറതിൽ ചെയ്യേണ്ട ഏറ്റവും മഹത്തായ കർമ്മമായി പരിചയപ്പെടുത്തുന്നത് ഈ സംഭവത്തെയാണ്.