
سَمِعْتُ السَّابِبَ بْنَ يَزِيدَ يَقُولُ: إِنَّ الْأَذَانَ يَوْمَ الْجُمُعَةِ كَانَ أَوَّلُهُ حِينَ يَجْلِسُ الْإِمَامُ يَوْمَ الْجُمُعَةِ عَلَى الْمِنْبَرِ فِي عَهْدِ رَسُولِ اللهِ وَأَبِي بَكْرٍ وَعُمَرَ فَلَمَّا كَانَ فِي خِلَافَةِ عُثْمَانَ وَكَثُرُوا أَمَرَ عُثْمَانُ يَوْمَ الْجُمُعَةِ بِالْأَذَانِ الثَّالِثِ فَأُذِنَ بِهِ عَلَى الزَّوْرَاءِ فَثَبَتَ الْأَمْرُ عَلَى ذَلِكَ
صحيح البخاري. رقم الحديث: ٩١٦
ജുമുഅ നിസ്‌കാരത്തിനുള്ള ബാങ്ക് നബി ﷺ, അബൂബക്ർ ﵁, ഉമർ ﵁ എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോ ഴായിരുന്നു വിളിച്ചിരുന്നത്. ഉസ്‌മാൻ ﵁ ൻ്റെ ഭരണകാലത്ത് ജനങ്ങൾ വർധിച്ചപ്പോൾ അവിടുന്ന് മൂന്നാം ബാങ്ക്* വിളിക്കാൻ കൽപ്പിച്ചു. അങ്ങനെ സൗറാഇൽ വെച്ച് ആ ബാങ്ക് വിളിക്കപ്പെട്ടു.
തുടർന്ന് ആ കാര്യം ദീനിൽ അങ്ങനെ തന്നെ സ്ഥിരപ്പെടുകയും ചെയ്‌തു". (സ്വഹീഹുൽ ബുഖാരി: 916)
സ്വഹാബത്ത് ഒന്നടങ്കം രണ്ടാം ബാങ്ക് അംഗീകരിക്കുകയും അവർക്ക് ശേഷം വന്നവരെല്ലാം അത് വിളിക്കുകയും ചെയ്യുന്ന രൂപത്തിൽ പിൽകാലത്ത് ദീനിൽ സ്ഥിരപ്പെടുകയും ചെയ്തെന്ന് ഇമാം ബുഖാരി ﵀ പറയുന്നു."
വഹാബികൾക്കിത് ഇപ്പോഴും കടുത്ത അനാചാരമാണ്
☞ ഇന്ന് വഹാബീ പള്ളികളിൽ വിളിക്കുന്ന ളുഹ്റിൻ്റെ തുടക്കത്തിലെ ബാങ്കാണ് യഥാർത്ഥത്തിൽ ഉസ്മാൻ ﵁ തുടങ്ങിവെച്ചത്. ഖത്വീബ് മിമ്പറിൽ കയറിയ ശേഷം വഹാബീ പള്ളിയിൽ നടക്കാത്ത ബാങ്കാണ് നബി ﷺ യുടെ കാലത്തുണ്ടായിരുന്നത്
നിലവിലുണ്ടായിരുന്ന ബാങ്കിനെയും ഇഖാമത്തിനേയും രണ്ടണ്ണമായി എണ്ണിയതാണ്