
قَالَ رَسُولُ اللهِ: مِنْ أَفْضَلِ أَيَّامِكُمْ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ قُبِضَ وَفِيهِ النَّفْخَةُ
)1678( مسند أحمد (16162) سنن أبي داود (1047) سنن النسائي (1374) السنن الكبرى - النسائي صحيح ابن خزيمة (1733) صحيح ابن حبان (458) المعجم الأوسط للطبراني (4750) المستدرك على الصحيحين للحاكم (1029) السنن الصغير للبيهقي (605) شعب الإيمان أبو بكر البيهقي (2768
മുത്ത് നബി പറഞ്ഞു. വെള്ളിയാഴ്‌ച നിങ്ങൾക്ക് ഏറ്റവും മഹത്വമേറിയ ദിവസങ്ങളിൽ പെട്ടതാണ്. അന്നാണ് ആദം നബി ﵇ സൃഷ്ടിക്കപ്പെട്ടത്.അവിടുന്ന് വഫാത്തായതും വെള്ളിയാഴ്‌ച ദിവസം തന്നെ
أَنَّ رَسُولَ اللَّهِ ﷺ قَالَ: فِي جُمُعَةٍ مِنَ الْجُمَعِ: «إِنَّ هَذَا يَوْمُ عِيدٍ... (المصنف - ابن أبي شيبة (5016) سنن ابن ماجه (1098)
►നബി ﷺ പറഞ്ഞു. വെള്ളിയാഴ്ച ആഘോഷ ദിനമാണ്.
ആദം നബി ﵇ നെ സൃഷ്ടിക്കപ്പെട്ടതു കൊണ്ട് വെള്ളിയാഴ്ച ദിവസം ആഘോഷ ദിനമായിട്ടുണ്ടെങ്കിൽ ലോക നേതാവായ മുത്ത് നബി യെ ഈ ലോകത്തേക്ക് അയക്കാൻ റബ്ബ് തിരഞ്ഞെടുത്ത ദിനത്തിന് എത്രവലിയ മഹത്വമുണ്ടാകും!?
വഹാബികൾക്ക് ആദം നബി ﵇ വഫാത്തായ കാരണം പറഞ്ഞു കൊണ്ട് എല്ലാ വെള്ളിയാഴ്‌ചകളും നബി ﷺ പഠിപ്പിച്ച ആഘോഷം ഒഴിവാക്കി ശിയാക്കളെ പിൻപറ്റി കരഞ്ഞു തീർക്കാം
മുസ്വീബതുകളിൽ ദുഖാചരണം നടത്തുന്നത് സുന്നത്ത് ജമാഅത്തിൻ്റെ ആദർശമല്ല. മുഹർറം 10 ന് ലോക മുസ്ലിംകൾക്ക് വലിയ സന്തോഷമുണ്ടായ കാരണത്താൽ അന്നും അതിന്റെ മുൻ ദിവസവും നോമ്പെടുക്കാൻ മുത്ത്നബി കൽപ്പിച്ച സംഭവം അതിനേക്കാൾ വലിയ സന്തോഷ ദിനമായ നബിദിനത്തിന് വർഷാവർഷം സൽകർ മ്മങ്ങൾ കൊണ്ട് സന്തോഷിക്കാൻ തെളിവാണെന്ന് അസ്ഖലാനി ഇമാം പറയുന്നുണ്ട്.
►സൽകർമ്മങ്ങൾ കൊണ്ട് സന്തോഷിക്കേണ്ട മുഹർറം 10 ന് അന്നത്തെ ദിനത്തിലെ ദുഃഖചരിത്രം മാത്രം ഓർത്തെടുത്ത് ദുഖാചരണം നടത്തുന്ന ശിയാ ആചാോരമാണ് വഹാബിസം റബീഉൽ അവ്വൽ മാസം മുഴുവൻ അനുകരിക്കുന്നത്.