
സുലൈമാൻ നബി ﵇ ബിൽഖീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാൻ അഭൗതിക സഹായം ചോദിക്കുന്നു.
قَالَ يَأَيُّهَا الْمَلَؤُاْ أَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَن يَأْتُونِي مُسْلِمِينَ (النمل)
അദ്ദേഹം (സുലൈമാൻ) പറഞ്ഞു: ഹേ; പ്രമുഖൻമാരേ, അവർ കീഴൊതുങ്ങിക്കൊണ്ട് എൻറെ അടുത്ത് വരുന്നതിന് മുമ്പായി നിങ്ങളിൽ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നു തരിക? (പരിഭാഷ : ചെറിയമുണ്ടം മൗലവി)
കൺ ചിമ്മിത്തുറക്കും മുമ്പ് ഞാൻ കൊണ്ടു വരാമെന്ന് ആസഫുബ്നു ബർഖിയാ എന്ന വലിയ്യ് ഏറ്റെടുക്കുന്നത് ഖുർആൻ തന്നെ പരാമർശിക്കുന്നു.
قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا ءَاتِيكَ بِهِ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ )
അഭൗതിക സഹായം ശിർക്കാണെന്ന് ഒരൊറ്റ ആയത്ത് കൊണ്ട് തെളിയിക്കാൻ വഹാബികൾക്ക് ധൈര്യമുണ്ടോ!?