
വാഹനം നഷ്ടപെട്ടാൽ "അല്ലാഹുവിന്റെ അടിമകളേ സഹായിക്കണേ.." എന്ന് വിളിക്കണമെന്ന് നബിﷺ പഠിപ്പിക്കുന്ന അദ്ധ്യായം.
باب ما يقول إذا انفلتت دابته عن رسول الله صلى الله عليه وسلم قال: "إِذَا انْفَلَتَتْ دَابَّةُ أَحَدِكُمْ بأرض فلاةٍ فليُنادِ : يا عباد الله احْبِسُوا يا عِبادَ اللهِ احبسوا فإن الله عَزَّ وَجَلَّ فِي الأَرْضِ حاصِراً سَيَحْبِسُهُ" قلتُ: حكى لى بعض شيوخنا الكبار فى العلم أنه انفلتت له دابة أظنها بغلة وكان يعرف هذا الحديث فقاله: فحبسها الله عليهم فى الحال وكنتُ أنا مرّةً مع جماعة فانفلتت منها بهيمة وعجزوا عنها فقلته فوقفت فى الحال بغير سبب سوى هذا الكلام [الأذكار للنووي ص ۳۷۸]
എന്റെ ഷൈഖുമാരുടെ യാത്രയിൽ കുതിര നഷ്ടപ്പെട്ടപ്പോൾ ഇത് വിളിക്കുകയും അവർക്ക് ഉടനെ തിരിച്ചു ലഭിക്കുകയും ചെയ്ത അനുഭവം അവരെനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ഞാൻ തന്നെ ഒരു സംഘത്തോടൊപ്പം യാത്രചെയ്‌തപ്പോൾ അവരിലൊരുത്തന്റെ മൃഗം നഷ്ടപ്പെട്ടപ്പോൾ ഞാൻ "യാ ഇബാദല്ലാഹി ഇഹ്ബിസൂ" എന്ന് വിളിക്കാൻ പറയുകയും ആ വിളിയുടെ കാരണം കൊണ്ട് മാത്രം ആ വാഹനം അവർക്ക് തിരികെ ലഭിക്കുകയുമുണ്ടായി.
(അൽ അദ്‌കാർ/ ഇമാം നവവി ﵀ പേ:378)