സഊദിയിലെ വഹാബി പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ അബ്ദുസലാം ശുവൈഇറിന്റെ പ്രഭാഷണം കേട്ടു. അതിൽ അദ്ദേഹം പറയുന്നു “നിസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടുന്നത് കറാഹത്താണ്. നെഞ്ചത്ത് കൈ കെട്ടിയുള്ള നിസ്കാരം ജൂതന്റെ നിസ്കാരമാണ്”
നിസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടുക എന്നത് ഇസ്‌ലാമിക ലോകത്ത് കേട്ട്കേൾവി പോലുമില്ലാത്തതും നാലു മദ്ഹബുകൾക്ക് വിരുദ്ധവുമാണ്. ഇത് ഇസ്‌ലാമിന്റെ ബാലപാഠം അറിയുന്ന ഏതൊരാൾക്കും അറിയാം.
അബൂദാവൂന്റെ ശറഹിൽ ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു:
فانحصرت مذاهب المسلمين في ثلاثة: أحدها: الوضع تحت السرة، وثانيها: فوق السرة تحت الصدر، وثالثها: الإرسال، بل انحصر الوضع في هيئتين: تحت الصدر وتحت السرة، ولم يوجد على ما قال الشوكاني مذهب من مذاهب المسلمين أن يكون الوضع على الصدر، فقول الوضع على الصدر قول خارج من مذاهب المسلمين، وخارق لإجماعهم المركب، فقول صاحب “عون المعبود”: “وهو الحق” عجيب.بذل المجهود ٤/١١٣
“തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്‌ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ.
1: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക.
2: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക.
3: രണ്ട് കൈകളും താഴ്ത്തിയിടുക.
അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്‌ലിംകളുടെ ഒരു മദ്ഹബിലും പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്” (ബദ്ലൂല്‍ മജ്ഹൂദ് – 4/113).