Site-Logo
POST

ഇൽഹാം പ്രമാണമല്ല

മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

|

01 Jan 2025

feature image

അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരായ ഔലിയാക്കൾക്ക് ഉണ്ടാകുന്ന ഇൽഹാം ഒരു പ്രമാണമല്ല .അതുകൊണ്ടുതന്നെ ദീനിന്റെ ഒരു വിധി സ്ഥിരപ്പെടുത്താനോ ഒരു നിശ്ചിത അമലിന് പ്രത്യകമായ പ്രതിഫലം ഉണ്ടെന്ന് പറയാനോ ഇൽഹാം  തെളിവാക്കാൻ പാടില്ല. ഇതാണ് അഹ്ലുസ്സുന്നയുടെ കാഴ്ചപ്പാട്. ശറഇന് വിരുദ്ധമാകാതിരിക്കുമ്പോൾ അതനുസരിച്ച് പ്രവർത്തിക്കാം എന്ന് മാത്രം.
ഇമാം അബുൽമുദഫർ ഇബനു സംആനിയെ ഉദ്ധരിച്ച് ഇമാം ഇബ്നു ഹജർ അസ്ഖലാനി ﵀ പറയുന്നു,  

"പ്രാമാണികമായല്ലാതെ സൽകർമ്മത്തിലേക്ക് മനുഷ്യ മനസ്സിനെ പ്രചോദിപ്പിക്കുന്ന തരത്തിൽ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന അറിവാണ് ഇൽഹാം എന്നത് . മറ്റു പ്രമാണങ്ങളോട് എതിരാവുന്നില്ലെങ്കിൽ മാത്രമെ അതനുസരിച്ച് പ്രവർത്തിക്കാവൂ. പുത്തൻ വാദികളിലെ ഒരു വിഭാഗം അത് പ്രമാണമാണെന്ന് പറയുന്നു. എന്നാൽ അഹ് ലുസുന്നയുടെ തെളിവ് വിശുദ്ധ ഖുർആനിൽ അല്ലാഹു പ്രമാണികമായതിനെ സ്വീകരിക്കാനും തെളിവുകളിൽ ചിന്തിച്ച് കാര്യങ്ങൾ ഉൾകൊള്ളാനും പറയുന്ന തോടൊപ്പം ഭാവനയെയും മനസ്സിലെ തോന്നലുകളെയും പിന്തുടരുന്നതിനെ നിരവധി സ്ഥലത്ത് വിമർശിക്കുകയും ചെയ്യുന്നു എന്നതാണ് , മാത്രമല്ല മനസ്സിലെ തോന്നൽ ചിലപ്പോൾ അല്ലാഹുവിൽ നിന്നുള്ളതോ പിശാചിൽ നിന്നുള്ളതോ അതു മല്ലെങ്കിൽ  സ്വന്തം മനസ്സിന്റെതോആകാം ,യാഥാർത്ഥ്യമാകാതിരിക്കാൻ സാധ്യതയുള്ള ഒരു കാര്യം തീർത്തും ശരിയാണെന്ന് ഉറപ്പിച്ചു പറഞ് കൂടാ "


قَالَ أَبُو الْمُظَفَّرِ بْنُ السَّمْعَانِيِّ فِي الْقَوَاطِع بَعْدَ أَنْ حَكَى عَنْ أَبِي زَيْدٍ الدَّبُوسِيِّ مِنْ أَئِمَّةِ الْحَنَفِيَّةِ أَنَّ الْإِلْهَامَ مَا حَرَّكَ الْقَلْبَ لِعِلْمٍ يَدْعُو إِلَى الْعَمَلِ بِهِ مِنْ غَيْرِ اسْتِدْلَالٍ وَالَّذِي عَلَيْهِ الْجُمْهُورُ أَنَّهُ لَا يَجُوزُ الْعَمَلُ بِهِ إِلَّا عِنْدَ فَقْدِ الْحُجَجِ كُلِّهَا فِي بَابِ الْمُبَاحِ وَعَنْ بَعْضِ الْمُبْتَدِعَةِ أَنَّهُ حُجَّةٌ وَاحْتَجَّ بِقَوْلِهِ تَعَالَى فَأَلْهَمَهَا فجورها وتقواها .... قَالَ وَحُجَّةُ أَهْلِ السُّنَّةِ الْآيَاتُ الدَّالَّةُ عَلَى اعْتِبَارِ الْحُجَّةِ وَالْحَثِّ عَلَى التَّفَكُّرِ فِي الْآيَاتِ وَالِاعْتِبَارِ وَالنَّظَرِ فِي الْأَدِلَّةِ وَذَمِّ الْأَمَانِيِّ وَالْهَوَاجِسِ وَالظُّنُونِ وَهِيَ كَثِيرَةٌ مَشْهُورَةٌ وَبِأَنَّ الْخَاطِرُ قَدْ يَكُونُ مِنَ اللَّهِ وَقَدْ يَكُونُ مِنَ الشَّيْطَانِ وَقَدْ يَكُونُ مِنَ النَّفْسِ وَكُلُّ شَيْءٍ احْتَمَلَ أَنْ لَا يَكُونَ حَقًّا لَمْ يُوصَفْ بِأَنَّهُ حَقٌّ.     فتح الباري ١٢/٣٨٨

Related Posts