തിരുനബി ﷺ യുടെ ഖബറിന് സമീപത്തെത്തി സ്വഹാബിവര്യൻ ബിലാലു ബ്നു ഹാരിസ് ﵁ മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം റിപ്പോർട്ട് ചെയ്ത താബിഈയും ഉമർ ﵁ വിന്റെ മൗലയുമാണ് മാലിക് ബ്നു ഇയാള് എന്ന മാലികുദ്ദാർ ﵀.
ഇസ്തിഗാസ റിപ്പോർട്ട് ചെയ്തത് കൊണ്ട് തന്നെ കേരളത്തിലെ ഷിർക്കാരോപകരായ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം എങ്ങനെയെങ്കിലും ഈ മഹാമനീഷിയെ അയോഗ്യനാക്കുവാൻ ഒരുപാട് കാലമായി ശ്രമിച്ച് കൊണ്ടിരിക്കുന്നു. പക്ഷെ പ്രമാണങ്ങൾക്ക് മുന്നിൽ അത്തരം വാദങ്ങൾക്ക് നിലനിൽപ്പില്ലെന്നതാണ് വാസ്തവം.
ഇസ്തിഗാസ ചെയ്യുന്ന സുന്നികൾക്ക് എക്കാലത്തേക്കും മതിയായതും സ്വഹീഹാണെന്ന് ഹാഫിള് ഇബ്നു കസീർ ﵀, ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ﵀ വിനെ പോലുള്ള ധാരാളം ഇമാമീങ്ങൾ പഠിപ്പിച്ചതുമായിട്ടുള്ള രേഖയാണ് മാലികുദ്ദാർ ﵀ വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മാലികുദ്ദാർ ﵀ അബൂബക്കർ സ്വിദ്ധീഖ് ﵁ വിനെ നേരിൽ കാണുകയും മഹാനവർകളിൽ നിന്ന് ഹദീസ് കേൾക്കുകയും ചെയ്തിട്ടുണ്ട്. അബൂബക്കർ ﵁ വിൽ നിന്നും, ഉമർ ﵁ വിൽ നിന്നും, മുആദ് ﵁ വിൽ നിന്നും, അബൂ ഉബൈദത് (റ) വിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അബൂ സ്വാലിഹുസ്സമ്മാനും (റ) മഹാനവർകളുടെ രണ്ട് മക്കളായ ഔൻ (റ), അബുദുല്ലാഹ് (റ) എന്നിവരും അദ്ദേഹത്തിൽ നിന്ന് ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
അബൂ സ്വാലിഹ് ദക്‌വാൻ(റ) വഴിയായി മാലികുദ്ദാർ(റ)വിൽ നിന്ന് ഇമാം ബുഖാരി (റ) താരീഖിൽ ഇപ്രകാരം ഉദ്ധരിച്ചിട്ടുണ്ട്
١٢٩٥- مالك بْن عِياض، الدار.
أن عُمَر قَالَ فِي قَحط: يا رب لا آلو إلا ما عجزتُ عنه.
قَالَه عليٌّ، عَنْ مُحَمد بْن خازم، عَنْ أَبي صالح، عَنْ مالك الدّار.
( تاريخ الكبير – إسماعيل البخاري )
“ജലക്ഷാമം ഉണ്ടായപ്പോൾ ഉമർ ﵁ പറഞ്ഞു! എന്റെ രക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല”!.
ഈ പരമ്പരയിലൂടെയുള്ള സുദീർഘമായ സംഭവമാണ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച മുഹദ്ദിസ് ഇബ്നു അബീ ശൈബ (റ) അവിടത്തെ “മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ” ഉദ്ധരിക്കുന്നത്. അതായത് ഹബീബ് ﷺ യുടെ ഖബറിങ്കൽ ഒരാൾ വന്ന് മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുകയും നബി ﷺ അദ്ദേഹത്തിന്റെ മനാമിൽ വന്ന് ഇപ്രകാരം നിർദ്ദേശിച്ചു ഉമറിനോട് എന്റെ സലാം പറയണമെന്നും, അവർക്ക് മഴ ലഭിക്കുമെന്നും, ഭരണത്തിൽ കടുപ്പം കുറക്കണമെന്നും പറഞ്ഞു. അങ്ങനെ പ്രസ്തുത വ്യക്തി ഉമർ ﵁ സമീപിക്കുകയും സംഭവങ്ങളെല്ലാം വിവരിക്കുകയും ചെയ്തപ്പോഴാണ് ഉമർ ﵁ ഇപ്രകാരം പറയുന്നത് “എന്റെ രക്ഷിതാവേ എനിക്ക് സാധിക്കാത്ത കാര്യത്തിലല്ലാതെ ഞാൻ വീഴ്ച കാണിച്ചിട്ടില്ല”.
ഇബ്നു അബീ ശൈബ(റ) ഉദ്ധരിച്ചപ്ര സ്തുത സംഭവം ധാരാളം മുഹദ്ദിസീങ്ങളും ഇമാമീങ്ങളും ഉദ്ധരിച്ച് സ്വഹീഹാണെന്ന് പഠിപ്പിക്കുന്നു. മാലികുദ്ദാർ(റ)നെ അയോഗ്യരാക്കുന്നവർക്കുള്ള മറുപടി പണ്ഡിതന്മാർ തന്നെ പറയട്ടെ
മാലിക്കുദ്ദാർ (റ) സ്വീകാര്യനാണെന്നതിൽ പണ്ഡിതർക്കിടയിൽ ഏകോപനമുള്ള കാര്യമാണ്. ഇത് ഹിജ്റ 446 ൽ വഫാത്തായ ഇമാം ഖലീലീ(റ) അവിടത്തെ الْإِرْشَادُ فِي مَعْرِفَةِ عُلَمَاءِ الْحَدِيثِ لِلْخَلِيلِيِّ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
“مَالِكُ الدَّارِ مَوْلَى عُمَرَ بْنِ الْخَطَّابِ الرِّعَاءِ عَنْهُ: تَابِعِيُّ , قَدِيمٌ , مُتَّفَقٌ عَلَيْهِ , أَثْنَى عَلَيْهِ التَّابِعُونَ
“മാലികുദ്ദാർ (റ) ഉമർ ﵁ വിന്റെ മൗലയാണ്. പഴയ താബിഈ ആണദ്ദേഹം. അദ്ദേഹം സ്വീകാര്യനാണെന്നതിൽ എല്ലാവരും ഏകോപിച്ചിരിക്കുന്നു. താബിഈ പണ്ഡിതന്മാർ അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്”.
ഹിജ്റ 230ൽ വഫാത്തായ ഇബ്നു സഅ്ദ്(റ) അവിടത്തെ ത്വബഖാതിൽ മദീനാ നിവാസികളിലെ പ്രഥമ സ്ഥാനീയരെ പറയുന്നിടത്ത് മാലികുദ്ദാർ (റ) വിനെപ്പറ്റി ഉദ്ധരികുന്നു.
مَالِكٌ الدَّارُ مَوْلَى عُمَرَ بْنِ الْخَطَّابِ , وَقَدِ انْتَمَوْا إِلَى جُبْلَانَ مِنْ حِمْيَرَ , وَرَوَى مَالِكٌ الدَّارُ عَنْ أَبِي بَكْرٍ الصِّدِّيقِ وَعُمَرَ رَحِمَهُمَا اللَّهُ. رَوَى عَنْهُ أَبُو صَالِحٍ السَّمَّانُ , وَكَانَ مَعْرُوفًا( طبقات إبن سعد. )
“മാലികുദ്ദാർ(റ) ഉമർ(റ)വിന്റെ മൗലയാണ് സ്വിദ്ദീഖ് ﵁ വിൽ നിന്നും ഉമർ ﵁ വിൽ നിന്നും അദ്ദേഹം ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. സ്വാലിഹുസ്സമ്മാൻ(റ) അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. അദ്ദേഹം (മഹ്റൂഫ്) അറിയപ്പെട്ട വ്യക്തിയായിരുന്നു”.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് മഹാനവർകളുടെ യോഗ്യത മനസ്സിലാക്കാൻ സാധിക്കുമല്ലോ. ഇനിയും ധാരാളം ഉദ്ധരണികൾ ഉണ്ട് തൽക്കാലം ചുരുക്കുന്നു പഠിതാക്കൾക്ക് ഇത്രതന്നെ ധാരാളമാണ് ആയതിനാൽ മാലികുദ്ദാർ(റ) വിനെ അയോഗ്യരാക്കുന്നവർക്കിതൊരു പാഠമാകട്ടെ എന്ന് ആശിക്കുന്നു
സിദ്ദീഖുൽ മിസ്ബാഹ്