Site-Logo
POST

മരണാനന്തര കർമങ്ങൾ, പ്രമാണങ്ങളുടെ ഭാഷ്യം

23 Jan 2024

feature image

മരണവുമായി ബന്ധപ്പെട്ട പല കർമ്മങ്ങൾക്കെതിരെയും നവീന വാദികൾരംഗത്തുവാരാറുണ്ട്.
എന്നാൽ ചുവടെ നൽകിയിട്ടുള്ള തെളിവുകൾ പരിശോധിച്ചാൽ അവയത്രെയും നിരർത്ഥകമാണെന്ന് നിങ്ങൾക്ക് മനസിലാകും.

മരിച്ചവരുടെ അടുക്കൽ ഖുർആൻ ഓതൽ

‎قَالَ النَّبِيُّ (ص) اقْرَوْا عَلَى مَوْتَاكُمْ يَس (رواه ابواود
‎وابن ماجة وصح ابن حبان: محلی۳۲۱/۱)


നിങ്ങൾ മരിച്ചവരുടെ അരികിൽ സൂറത്തു യാസീൻ ഓതുക (അബൂദാവൂദ്). മയ്യിത്തിന്റെ അരികിൽ ഖുർആൻ പാരായണം ചെയ്യുന്നത് കൊണ്ട് മയ്യിത്തിന് ഉപകാരം ലഭിക്കും എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത് (ഉംദത്തുൽ ഖാരി 4/206, ഹാശിയത്തുജാമി ഉസഗീർ)

മയ്യിത്ത് കൊണ്ടുപോകുമ്പോൾ ദിക്ർ ചൊല്ലൽ

‎عَنْ أَنَسِ بْنِ مَالِكِ قَالَ: قَالَ رَسُولَ اللَّهُ (ص) اكْثَرُو فِي الْجَنَازَةِ قَوْلَ لَا إِلَهَ إِلَّا اللَّهُ (جامع الصغير ١/ ٢٩)
 

നബി ﷺ പറഞ്ഞു: ജനാസയുടെ കൂടെ നിങ്ങൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് വർദ്ധിപ്പിക്കണം. (ജാമിഉസ്സഗീർ 1-29)

ജനാസ എന്നാൽ കട്ടിലിൽ വെച്ച മയ്യിത്തിനാണ് പറയുന്നത് (മഹല്ലി 1-230). ജനാസ കൊണ്ടു പോകുന്ന അവസരത്തിൽ അശ്രദ്ധരാവാതിരിക്കാൻ വേണ്ടി വിശിഷ്യ ഈ കാലഘട്ടത്തിൽ ദിക്റ് ഉറക്കെ ചൊല്ലുന്നത് വിരോധമില്ലെന്ന് മാത്രമല്ല, സുന്നത്താകേണ്ടതാണ് (ഹാശിയത്തു നിഹായ 3-213).

ഖത്തപ്പുര കെട്ടി ഓതൽ

عَنِ الشَّعَبِي قَالَ كَانَتِ الْأَنْصَارُ إِذَا مَاتَ لَهُمْ الميت اختلفو إلى قَبْرِهِ يَقْرَءُونَ عِندَهُ القرءان (كتاب الروح ١٤)

ശുഅബിയെതൊട്ട് റിപ്പോർട്ട്. അൻസാറുകളായ സ്വഹാബത്ത് അവരിൽനിന്ന് ആരെങ്കിലും മരണപ്പെട്ടാൽ ഖബറിന്റെ അരികിൽ ഊഴം തിരിഞ്ഞുപോവുകയും ഖബറിന്റെ അരികിൽ ഖുർആൻ ഓതുകയും ചെയ്യുമായിരുന്നു (റൂഹ് 14).

‎عَنِ ابْنِ عُمَرَ قَالَ سَمِعْتُ النَّبِيِّ ﷺ يَقُولُ إِذَا مَاتَ أَحَدُكُمْ فَلَا تَحْبِسُوهُ وَأَسْرِعُوا بِهِ إِلَى قَبْرِهِ وليقرأ عند رأسه فاتحة البقرة وعند رجليه بخاتمة البقرة (مشكوة باب دفن الميت

നബി ﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ താമസിയാതെ ഖബറടക്കുക. മറവ് ചെയ്താൽ തലഭാഗത്ത് അൽബഖറയുടെ തുടക്കവും അൽ ബഖറയുടെ അവസാനം അവന്റെ കാലിന്റെ ഭാഗത്തുമാക്കി ഓതുക (മിശ്കാത്ത്, ബൈഹഖി). ഇബ്‌നുകസീർ പറയുന്നു: അബൂ ജഅഫറിൽ ഹമ്പലി വഫാത്തായപ്പോൾ അഹ്‌മദുബ്‌നു ഹമ്പൽ(റ)ന്റെ ഖബറിനരികിൽ മറവു ചെയ്യുകയും അവിടെ വെച്ച് പതിനായിരം ഖത്തം ഓതി തീർക്കുകയും ചെയ്തു (അൽബിദായ വന്നിഹായ 12/119).

തസ്ബീത് ചൊല്ലൽ

‎عن عُثْمَانُ بْنُ عَفَانِ قَالَ كَانَ النَّبِيِّ ﷺ إِذَا فَرَغَ منْ دَفْنِ المَيِّتِ وَقَفَ عَلَيْهِ فَقَالَ اسْتَغْفِرُو لَأَخِيكُمْ فَاسْتَلُولَهُ السَّبِيتَ فَإِنَّهُ الآن يُسْئَلُ (ابو داود ٣ / ٢١٥)

ഉസ്‌മാനുബ്‌നു അഫ്‌ഫാൻ(റ) പറയുന്നു. നബി ﷺ തങ്ങൾ മയ്യിത്ത് മറവ് ചെയ്‌തുകഴിഞ്ഞാൽ അവിടെ നിൽക്കുകയും മയ്യിത്തിനു വേണ്ടി പൊറുക്കലിനെ ചോദിക്കുവാനും മയ്യിത്ത് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നതിനാൽ തസ്ബീത്ത് ചൊല്ലണമെന്ന് പറയുകയും ചെയ്യുമായിരുന്നു (അബൂദാവൂദ്)

തൽഖീൻ ചൊല്ലൽ

പ്രായപൂർത്തിയും മുകല്ലഫുമായ എല്ലാ മയ്യിത്തിനും തൽഖീൻ സുന്നത്താണ് (തുഹ്ഫ 3-207). അംറുബ്‌നു ആസി(റ) മരണാസന്നനായപ്പോൾ ചെയ്തത വസ്വിയത്തുകളിൽ ഇങ്ങനെ
പറയുന്നു. എന്റെ ഖബർ മൂടിയശേഷം മലക്കുകളോട് (മുൻകർ, നക്കീർ) എന്ത് മറുപടി പറയണമെന്ന് ഞാൻ അറിയുവാൻവേണ്ടി നിങ്ങൾ എന്റെ ചുറ്റുഭാഗത്ത് നിൽക്കണം (മുസ്‌ലിം 1-76)

മയ്യിത്തിനുവേണ്ടിയുള്ള ദുആയും എഴുപതിനായിരം ദിക്‌റും

ഉമ്മുസലമ (റ)ൽനിന്ന് നിവേദനം. മരണവേളയിലുള്ള എന്റെ ഭർത്താവിന്റെ അരികിലേക്ക് നബി(സ) കടന്നുവന്നു. തുറന്നുകിടക്കുന്ന കണ്ണുകൾ അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാൽ കണ്ണ് അതിനെ പിന്തുടരുമെന്ന് പറയുകയും ചെയ്തു. ചില ബന്ധുക്കൾ അസ്വസ്ഥത കാണിക്കാൻ തുടങ്ങിയപ്പോൾ നബി (സ) പറഞ്ഞു: നിങ്ങളുടെ ശരീരങ്ങൾക്ക് നിങ്ങൾ നല്ലതുമാത്രം പ്രാർത്ഥിക്കൂ. മലക്കുകൾ നിങ്ങൾക്ക് ആമീൻ പറയുന്നുണ്ട്. ശേഷം അവിടുന്ന് പ്രാർത്ഥിച്ചു. അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്തുകൊടുക്കേണമേ. സന്മാർഗികളിലായി അദ്ദേഹത്തിന്റെ പദവി ഉയർത്തുകയും അവർക്ക് മാപ്പ് നൽകുകയും അദ്ദേഹത്തിൻറെ ഖബറിടം വിശാലവും പ്രഭാപൂരിതവുമാക്കണേ (മുസ്‌ലിം).

ഏഴുപതിനായിരം ദിക്റ്

മരിച്ചു പോയവർക്കായി എഴുപതിനായിരം ലാഇലാഹ ഇല്ലല്ലാ എന്ന ദിക്റ് ചൊല്ലി ഹദ്‌യ ചെയ്യുന്ന പതിവ് മുസ്സ്‌ലിം സമുദായത്തിന്റെ പാരമ്പര്യത്തിൽ പെട്ടതാണ്. വിമർശകരായ പുത്തൻവാദികളുടെ ആചാര്യനായ ഇബ്നുതൈമിയ്യ പോലും ഈ വസ്‌തുത അംഗീകരിച്ച് ഫത്‌വ നൽകിയിട്ടുണ്ട്. അദ്ദേഹം പറയുന്നു. മനുഷ്യൻ ഇപ്രകാരം എഴുപതിനായിരമോ അതിൽ കുറവോ, അധികമോ തഹ്‌ലീൽ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്‌യ ചെയ്‌താൽ അതുകൊണ്ട് മയ്യിത്തിന് ഉപകാരം ലഭിക്കുന്നതാണ് (ഫതാവ ഇബ്നു‌ തൈമിയ്യ 24/180). ഇപ്രകാരം ദിക് ചൊല്ലി ഹദ്‌യ ചെയ്‌തതിന്റെ പേരിൽ നരകമോചനം ലഭിച്ച സംഭവം കശ്‌ഫിന്റെ അഹ്‌ലുകാർക്ക് ബോധ്യപ്പെട്ടതായി പറയുന്നു. (ഇർഷാദുൽ ഇബാദ് 5, മിർഖാത്ത് 1-102).
കൂലി കൊടുത്തും ചൊല്ലിക്കാവുന്നതാണ് (ശർവാനി 6-158).

മരിച്ചവരുടെ മേൽ സ്വദഖ ചെയ്യൽ

ഇമാം നവവി (റ) പറയുന്നു:


‎الصَّدَقَةَ تَصِلُ إِلَى الْمَيِّتِ وَيَنْتَفَعُ بِلا خلاف بينَ الْمُسْلِمِينَ وَهَذَا هُوَ الصَّوابُ (شرح مسلم ١٢/٢)
 

നിശ്ചയമായും സ്വദഖ മയ്യിത്തുകളിലേക്ക് എത്തിച്ചേരുകയും അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുമെന്നതിൽ മുസ്‌ലിംകൾക്ക് അഭിപ്രായ വ്യത്യാസമില്ല. അതുതന്നെയാണ യാഥാർത്ഥ്യം (ശർഹു മുസ്‌ലിം).

‎عنْ ابْنِ عَبَّاسٍ أَنَّ سَعْدَ بْنَ عُبَادَةَ تُوُفِّيَتْ أُمَّهُ وَهُوَ غائِبٌ عَنْهَا فَقَالَ يَا رَسُولَ اللَّهِ إِنَّ أَمِّي تُوفِّيتُ وَأَنَا غائب عنها يَنفَعُهَا شَيْ إِنْ تَصَدَّقَتْ بِهِ عَنْهَا قَالَ نَعَمْ
‎بخاری ١/٣٨٦)

ഇബ്നു‌ അബ്ബാസ്(റ)നെതൊട്ട് റിപ്പോർട്ട്. സഅദ്(റ) മാതാവ് മരിച്ചപ്പോൾ സ്ഥലത്തില്ലായിരുന്നു. അദ്ദേഹം നാളുകൾ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ നബി(സ്വ) തങ്ങളോട് ചോദിച്ചു. നബിയേ, എന്റെ ഉമ്മയുടെ പേരിൽ ഞാൻ ഏതെങ്കിലും സ്വദഖ ചെയ്‌താൽ അതിന്റെ പ്രയോജനം അവർക്ക് ലഭിക്കുമോ? നബി (സ) പറഞ്ഞു: അതെ (ബുഖാരി 1/386)

 

Related Posts