നബി ﷺ ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബ്റ് സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും ഹദീസും വ്യക്തമാക്കുന്നുണ്ട്. സുന്നത്തായ സിയാറത്തിനും മഹാന്മാരോടുള്ള ബഹുമാനം നിലനിർത്തുന്നതിനും സൗകര്യമുണ്ടാക്കലാണ് ജാറംകൊണ്ട് ഉദ്ദേശിക്കുന്നത്. ഖബ്ർ മാത്രം കെട്ടി ഉയർത്തിയും ഖബ്ർ ഉയർത്താതെ ചുറ്റുഭാഗവും ചുമരും കെട്ടിടവും നിർമ്മിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്.
عن سفين التمَارِ أَنَّهُ رَأَى قَبْرَ النَّبِيِّ ﷺ مُسَنما
بخاری ١٨٦/١)
നബി ﷺ യുടെ ഖബ്ർ ഉയർത്തപ്പെട്ടതായി ഞാൻ കണ്ടു (ബുഖാരി). ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ(റ) പറയുന്നു: മുസന്നമൻ എന്നാൽ ഉയർത്തപ്പെട്ടത് എന്നാണ്.
قَالَ خَارِجَةُ بن زيد رئيتني ونحن شبان في زمن عُثْمَانَ بن يب قبر عثمان أَشَدَّنَا وَثَبَةَ الَّذِي عُثْمَانَ وَإِنَّ مَظْعُونِ حَتَّى يُجَاوِزَهُ (بخاری باب جريد على القبر
ഖാരിജത്തുബ്നു സൈദ് (റ) പറയുന്നു. ഉസ്മാൻ ﵁ വിന്റെ കാലഘട്ടത്തിൽ ഞങ്ങളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ഉസ്മാനുബ്നു മള്ഊൻ എന്ന സ്വഹാബിയുടെ ഖബ്റ് ചാടാൻ കഴിവുള്ള ആളായിരുന്നു (ബുഖാരി). ഭൂമിയിൽനിന്ന് ഖബർ ഉയർത്താം എന്നതിന് തെളിവാണിത് (ഫത്ഹുൽ ബാരി 3-223). ചാടാൻ കഴിയുക എന്നതുകൊണ്ട് വിവക്ഷ ഉയരത്തിൽ ചാടുക എന്നാണ്. നീളത്തിൽ ചാടുക എന്നല്ല (ഖസ്തല്ലാനി 2-547). ഇമാം നവവി ﵀ യും റാഫിഈ(റ)യും പറഞ്ഞു: തബറുകിനുവേണ്ടിയും സിയാറത്തിനും അമ്പിയാക്കൾ ഔലിയാക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വേണ്ടി വസ്വിയത്ത് ചെയ്യൽ അനുവദനീയമാകും (റൗള).
ن الشرواني فا الَّذي يَتَّجِهُ أَنَّهُ يَجُوزُ فِيهَا أَي فِي ور الصَّالِحِينَ فِي الْمُسَئِلَةِ تَسْوِيَةُ التَّرَابِ وَنَحْوهَا ما يَمْتَنِعُ انْدِرَاسِهَا وَيَدِيمَ احْتِرَامُهَا قَوْلَهُ وخوفا
امل للبناء (شروانی)
പ്രബലമായി വരുന്നത് പൊതുസ്ഥലങ്ങളിലാണെങ്കിലും സ്വാലിഹീങ്ങളുടെ ഖബറിൽ അതിന്റെ ബഹുമാനം നിലനിർത്തുന്ന വിധത്തിലും മണ്ണ് ശരിപ്പെടുത്തൽ, എടുപ്പെടുക്കൽ എന്നിവ അനുവദനീയമാണെന്നതാണ് (3-206).
മുല്ലാ അലിയ്യുൽ ഖാരി ﵀ പറയുന്നു.
وَقَدْ أَبَاحَ السَّلَفُ البِنَاءَ عَلَى قَبْرَ المَشَائِجِ وَالْعُلَمَاءِ المَشْهُورِينَ لِيَزُورَهُمُ الناس (مرقاة ٢ / ٣٧٦)
ജനങ്ങൾ സിയാറത്ത് ചെയ്യാൻ വേണ്ടി പ്രസിദ്ധപ്പെട്ട പണ്ഡിതന്മാർ മശാഇഖുകൾ എന്നിവരുടെ ഖബറിന്റെ മീതെ എടുപ്പ് ഉണ്ടാക്കലിനെ സലഫ് അനുവദനീയമാക്കിയിട്ടുണ്ട് (മിർഖാത്ത്).
എന്നാൽ, പുത്തൻ ചിന്താഗതിക്കാർ അലി ﵁ ന്റെ മുസ്‌ലിം ഉദ്ധരിച്ച കെട്ടി ഉയർത്തപ്പെട്ട ഖബർ നിരപ്പാക്കണമെന്ന് ഹദീസ് ഓതി മഹാന്മാരുടെ ഖബറിന്മേൽ കെട്ടിടം പാടില്ലെന്ന് വാദിക്കാറുണ്ട്. എന്നാൽ അലി ﵁ ന്റെ ഈ ഹദീസ് ജൂതന്മാരും ക്രിസ്ത്യനികളും ആരാധനാ കേന്ദ്രങ്ങളാക്കിയ ഖബ്റുകളെ(ബുഖാരി) പൊളിക്കാൻ നിർദേശിക്കുന്നതാണ്. അവി അല്ലാഹുവിന്റെ ശാപത്തിന് കാരണമായതാണ്. ഇത്തരം ഹദീസുകൾ ഉദ്ധരിച്ചാണ് സർവ്വ ജാറങ്ങളും മഖാമുകളും ദർഗ്ഗകളും തകർക്കണമെന്ന് വഹാബികൾ വാദിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല, മുസ്‌ലിം സമുദായത്തിൽ ധാരാളം ഖുർആൻ പണ്ഡിതന്മാരും ഹദീസ് പണ്ഡിതന്മാരും തത്വജ്ഞാനികളും മുജ്തഹിദുകളുംഉണ്ടായിട്ടുണ്ട്. അവരൊക്കെ നബി ﷺ തങ്ങളുടെ റൗളയെയും ഖുബ്ബയെയും എങ്ങിനെ സമീപിച്ചുവെന്ന് ഈ അൽപജ്ഞാനികൾ മനസ്സിലാക്കിയിട്ടില്ല. മാത്രമല്ല, മാറ്റാനേകം മഹാന്മാരുടെയും ഖബറുകൾക്ക് മേലെയും ഖുബ്ബകൾ കാണാം.