ഇന്ത്യയിൽ ഹദീസ് വിജ്ഞാന ശാഖക്ക് തുടക്കം കുറിച്ചവരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഹുമാനപ്പെട്ട അബ്ദുൽഹഖ് അദ്ദഹ്‌ലവി തന്റെ ലമആതുത്തൻഖീഹിൽ പറയുന്നു: “മരണപ്പെട്ടവരോടുള്ള സഹായ തേട്ടം ചില പണ്ഡിതന്മാർ നിഷേധിച്ചതായി കാണുന്നു. മരണപ്പെട്ടവർക്ക് അറിവും കേൾവിയും ഇല്ല എന്നതാണ് അവരുടെ ന്യായമെങ്കിൽ അത് തീർത്തും തെറ്റാണ്. അതല്ല, അവർക്ക് സഹായിക്കാനുള്ള കഴിവില്ല എന്നാണെങ്കിൽ അത് പൊതുവിൽ പറയാൻ പറ്റുന്നതല്ല, പ്രത്യേകിച്ചും അല്ലാഹുവിൻറെ ഔലിയാക്കളെ സംബന്ധിച്ച്. കാരണം, മഹാത്മാക്കൾക്ക്, തങ്ങളെ മധ്യവർത്തികളാക്കി അല്ലാഹുവിനോട് തേടുന്നവർക്ക് വേണ്ടി ശഫാഅത്ത് ചെയ്യാനും ദുആ ചെയ്യാനും ഉള്ള കഴിവും അല്ലാഹുവുമായുള്ള സാമീപ്യവും ഉണ്ട്. അവരുടെ ആത്മാക്കൾ ശരീരത്തിൽ നിന്നും വേർപ്പെടുകയും അദൃശ്യ ലോകത്ത് എത്തുകയും ചെയ്താൽ അവർ ലോകത്തെ നിയന്ത്രിക്കുന്നവരിൽ ഉൾപ്പെടുമെന്ന് ഇമാം ബൈളാവി വ്യക്തമാക്കിട്ടുണ്ട്.
അല്ലെങ്കിലും മരിച്ചവരുടെ സഹായം തേടാൻ പാടില്ലെന്ന് പറഞ്ഞവർ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. യഥാർത്ഥത്തിൽ ദുആ ചെയ്യുന്ന ആൾ തന്റെ ആവശ്യം അല്ലാഹുവിനോട് തന്നെയാണ് ചോദിക്കുന്നത്, അല്ലാഹുവിന്റെ ഇഷ്ടദാസനെ മധ്യവർത്തിയാക്കുന്നു എന്ന് മാത്രം – ഇത് ആർക്കും മനസ്സിലാകുന്ന കാര്യമാണ്.
അയാൾ പറയുന്നത് നീ ബഹുമാനിച്ച നിന്റെ ഇഷ്ടദാസന്റെ ബർകത് കൊണ്ട് എൻറെ ആവശ്യം നിവർത്തിച്ചു തരേണമേ എന്നാണ്. അല്ലെങ്കിൽ ഇഷ്ടദാസനെ നേരിട്ട് വിളിച്ചിട്ട് പറയുന്നു: “അല്ലാഹുവിൻറെ ഇഷ്ടദാസാ, നിങ്ങൾ എന്റെ ആവശ്യം നിവർത്തിച്ചു കിട്ടാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കണം, എനിക്കുവേണ്ടി അല്ലാഹുവിനോട് ശഫാഅത്ത് ചെയ്യണം.” – ഇവിടെയും യഥാർത്ഥത്തിൽ ചോദിക്കുന്നത് അല്ലാഹുവിനോടാണ്, സഹായം നൽകുന്നതും അല്ലാഹു തന്നെ.
അല്ലാഹുവിൻറെ ഇഷ്ടദാസൻ അവന്റെയും അടിമയുടെയും ഇടയിൽ ഒരു മാധ്യമം മാത്രവും യഥാർത്ഥത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത് അല്ലാഹു തന്നെയും ആണ്; ഔലിയാഇന് സ്വന്തമായി യാതൊരു കഴിവും നിയന്ത്രണവുമില്ല. മരണത്തിനു ശേഷവും ജീവിച്ചിരിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. മരണ ശേഷം മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് ശിർക്ക് ആണെങ്കിൽ ജീവിതകാലത്ത് ഒരു മഹാത്മാവിനോട് തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതും ശിർക്കാവണം. അത് സുന്നത്താണെന്നതിൽ ആർക്കും തർക്കമില്ല താനും. ഞാൻ ഇത്രയും എഴുതിയത് മരണപ്പെട്ടവരോട് (യഥാർത്ഥത്തിൽ അവർ ജീവിച്ചിരിക്കുന്നവരാണ് ) സഹായം ചോദിക്കുന്നതിനെ ചോദ്യം ചെയ്യുകയും അങ്ങനെ ചെയ്യുന്നവരെ ബിംബാരാധകരെ പോലെ ബഹുദൈവ വിശ്വാസികളായി മുദ്രകുത്തുകയും ചെയ്യുന്ന ഒരു വിഭാഗം ഇക്കാലത്ത് ഉടലെടുത്തത് കൊണ്ടാണ്. വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ലാതെ അതു സംബന്ധിച്ച് യാതൊരറിവും അവർക്കില്ല എന്നതാണ് യാഥാർത്ഥ്യം.”
وأما الاستمداد بأهل القبور فقد أنكره بعض الفقهاء ، فإن كان الإنكار من جهة لا سماع لهم ولا شعور ، فقد ثبت بطلانه ، وإن كان بسبب أن لا قدرة لهم ولا تصرف في ذلك الموطن بل هم محبوسون عن ذلك ومشتغلون بما عرض لأنفسهم من المحنة فأشغلهم عما عداهم ، فلا نرى ذلك كلياً خصوصاً في شأن المتقين الذين هم أولياء الله ، فيمكن أن يحصل لأرواحهم عند الرب تعالى من القرب في البرزخ والمنزلة والقدرة على الشفاعة والدعاء وطلب الحاجات لزائريهم المتوسلين بهم مايحصل لهم يوم القيامة وما الدليل على نفي ذلك وقد فسر البيضاوي قوله تعالى: ﴿وَالنَّازِعَاتِ غَرْقًا﴾ [النازعات/1] إلى قوله: ﴿فَالْمُدَبِّرَاتِ أَمْرًا﴾ [النازعات/5] بصفات النفوس الفاضلة حال المفارقة ، فإنها تنزع عن الأبدان غرقاً ، آي نزعاً شديداً ، من أغرق النازع في القوس ، فتنشط إلى عالم الملكوت وتسبح فيه ، فتسبق إلى حضائر القدس فتصير بشرفها وقوتها من المدبرات. وما أدري ما المراد بالاستمداد الذي ينفيه المنكر والذي يفهم أن الداعي المحتاج الفقير يدعو الله تعالى ويطلب حاجاته من الله تعالى ، ويتوسل بروحانية هذا العبد المقرب المكرم عنده تعالى ، ويقول اللهم ببركة هذا العبد الذي رحمته وأكرمته وبمالك به من اللطف والكرم إقض حاجتي وأعطني سؤلي ، إنك أنت المعطي الكريم ، أو ينادي هذا العبد المكرم المقرب عند الله تعالى ، ويقول: يا عبد الله ويا وليه اشفع لي وادع ربك وسله أن يعطيني سؤالي ويقضي حاجتي ، فالمعطي والمسؤول منه ، والمأمول منه هو الرب تعالى وتقدس ، وما العبد في البين إلا وسيلة ، وليس الفاعل والقادر والمتصرف إلا هو ، وأولياء الله تعالى الفانون الهالكون في فعله- تعالى- وقدرته ولسطوته لا فعل لهم ولا قدرة لهم ولا تصرف ، لا الآن ولا حين كانوا أحياء في دار الدنيا ، فإن صفتهم الفناء والاستهلاك ليس إلا ، ولو كان هذا شركاً وتوجهاً إلى غير كما يزعمه المنكر ، فينبغي أن يمنع التوسل وطلب الدعاء من الصالحين من عباد الله وأوليائه في حال الحياة أيضاً ، وليس ذلك مما يمنع فإنه مستحب ومستحسن شائع في الدين ، ولو زعم أنهم عزلوا وأخرجوا من الحالة والكرامة التي كانت لهم في الحياة الدنيا ، فما الدليل عليه؟ ومن اشتغل من الموتى عن ذلك بما عرض له من الآفات فليس ذلك كلياً ، ولا دليل على دوامه واستمراره إلى يوم القيامة غايته أنه لم تكن هذه المسألة كلية
…..وإنما أطنبنا الكلام في هذا المقام رغما لانف المنكرين، فإنه قد حدث في زماننا شرذمة ينكرون الاستمداد والاستعانة من الأولياء الذين نقلوا من هذه الدار الفانية إلى دار البقاء الذين هم أحياء عند ربهم . ولكنهم لا يشعرون، ويسمون المتوجهين إليهم مشركين بالله كعبدة الأصنام، ويقولون ما يقولون، وما لهم على ذلك من علم إن هم إلا يخرصون،
لمعات التنقيح لعبد الحق الدهلوي ج٧ ص٣٨ –