Site-Logo
POST

ബറാഅത്ത്; അവസാനം അവർ നമ്മുടെ നോമ്പും കട്ടു

ഡോ ഫൈസൽ അഹ്സനി രണ്ടത്താണി

|

07 Nov 2023

feature image

ബറാഅത്ത് വരുമ്പോൾ നോമ്പരുതേ.. എന്ന് പ്രഘോഷണം നടത്തിയിരുന്നവർ, അത് ബിദ്അതാണേ എന്ന് പോസ്റ്ററൊട്ടിച്ചിരുന്നവർ ബറാഅത്തിന് നോമ്പനുഷ്ഠിക്കണം എന്ന് മാത്രമല്ല അതിന് തൊട്ട് മുമ്പും ശേഷവും നോൽക്കണം എന്ന് ഉപദേശിക്കുന്നതും നാം കണ്ടു.

വിസ്ഡം വഹാബികളേ , ഇനിയും എന്തിനാണ് നിങ്ങൾ ഇങ്ങനെ അമാന്തിച്ച് നിൽക്കുന്നത് ? സുന്നത്ത് ജമാഅത്തിലേക്ക് പൂർണമായി കടന്ന് വരുന്നതല്ലേ നിങ്ങൾക്ക് നല്ലത്?

ബറാഅതിന്റെ അന്ന് നോമ്പ് പ്രത്യേകം സുന്നതുണ്ടോ എന്നത് സുന്നീ വഹാബി തർക്കമാക്കേണ്ടതില്ല. പ്രത്യേകത്തിന് ദുർബലമായ ഒരു ഹദീസെങ്കിലും ഉണ്ടല്ലോ. ദുർബലമായ ഹദീസ് കൊണ്ട് അമല് ചെയ്യാമെന്ന കാര്യത്തിൽ ഇജ്മാഅ ഉണ്ട് എന്ന് (നിബന്ധനകൾക്ക് വിധേയമായി) ഇമാം നവവി ﵀ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. ഇനി ഹദീസ് അശദുളഈഫാണ് എന്നാണ് വാദമെങ്കിൽ ഇമാം ഇബ്നു ഹജറിന്റെ ﵀ പക്ഷത്ത് നിന്നാൽ മതി, അതിന് വഹാബി ആകണെമെന്നില്ലല്ലോ. കുറഞ്ഞ കാലത്തിനുള്ളിൽ വഹാബികൾക്ക് എന്തൊക്കെ മാറ്റങ്ങൾ! ലേ. ഒരു ജന്മത്തിൽ തന്നെ ഇതൊക്കെ കാണേണ്ടി വന്നു. അവർ തന്നെ പല കോലത്തിലായ ഹാലിൽ അവരോടൊക്കെയും കലഹിക്കേണ്ടിയും വന്നു!

മന്ത്രം പണ്ട് ശിർക്കായിരുന്നു. (ഫാത്തിഹയുടെ തീരത്ത്, ഉമർ മൗലവി ) പിന്നീട് അത് തൗഹീദാവുകയും പൂണ്യമാവുകയും ചെയ്തു! സിഹ്റിലുള്ള വിശ്വാസം പണ്ട് ശിർക്കായിരുന്നു(അൽ മനാർ). പിന്നീട് അത് നിർബന്ധമാവുകയും തൗഹീദിന്റെ ഭാഗമാവുകയും ചെയ്തു. ജിന്നും മലക്കുമെല്ലാം പണ്ട് അഭൗതികമായിരുന്നു. അവയോട് സഹായം തേടുന്നത് ശിർക്കുമായിരുന്നു(അൽ മനാർ ). അതും പോയി. ജിന്നും മലക്കുമെല്ലാം ഭൗതികമായി. അവയോട് സഹായം തേടുന്നത് ശിർക്കല്ലാതായി(അൽ ഇസ്‌ലാഹ്). അവർ സഹായിക്കട്ടെ എന്ന് കരുതി വിളിച്ചാൽ അതിൽ ശിർക്ക് ഉണ്ടോ എന്ന് ചർച്ച ചെയ്യേണ്ടതില്ലാന്നായി (ജബ്ബാർ മൗലവി). يا عباد الله اعينوني എന്ന് വിളിച്ചാൽ പുണ്യം കിട്ടുമെന്നായി (ദിക്റുകൾ).

തിരുനബി ഖബറിൽ ജിവിച്ചിരുപ്പുണ്ടെന്നും അവിടുത്തോട് സലാം പറഞ്ഞാൽ കേൾക്കുമെന്നുമായി( ഷാർജ സലഫി). അവിടുന്ന് ഉത്തരം ചെയ്യുമെന്നായി (സലാം വീട്ടുമെന്നായി). നബിയോട് ദുആ ചെയ്യാൻ ആവശ്യപ്പെട്ടൽ തന്നെ അത് ശിർക്കല്ലാതായി. (ഫൈസൽ മൗലവി / മുഖാമുഖം)

അല്ലാഹുവിന് ശരീരവും അവയവും ഇല്ലെന്നായി. അവൻ സൃഷ്ടികളോട് സാദൃശ്യമില്ലാന്നായി. ഭാഗമോ സ്ഥലമോ ഉണ്ടെന്ന് കരുതാൻ പാടില്ലന്നായി. പെണ്ണുകൾ മുഖം മറക്കണമെന്നായി. നിസ്കരിക്കാൻ വീട് ഉത്തമമായി. മൗലവിമാർക്ക് തല മറക്കൽ തിരുചര്യയായി. സുയൂഥ്വി ഇമാം പറഞ്ഞത് പോലെയാണെങ്കിൽ നബിദിനാഘോഷം ആവാമെന്നായി(ഫൈസൽ മൗലവി). തറാവീഹ് നിസ്കാരം ഇരുപത് ആണോ എന്ന് തർക്കിക്കേണ്ടതില്ലെന്നും നിസ്കാരിച്ചാൽ പ്രശ്നമില്ലെന്നുമായി(സകരിയ്യ സലാഹി).

ഇനി എന്താണ് ബാക്കിയുള്ളത് വഹാബികളെ? മുഹ്‌യിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്ന് പറയാമോ.. രിഫാഈ ശൈഖേ കാക്കണേ എന്ന് പറയാമോ തുടങ്ങിയ ചില കാര്യങ്ങൾ മാത്രം. അതും താത്വികമായി നിങ്ങൾ അംഗീകരിച്ചത് തന്നെ. സൃഷ്ടികളുടെ കഴിവിന് അപ്പുറത്തുള്ളത് ചോദിക്കുന്നത് മാത്രമാണ് പ്രാർത്ഥന എന്നല്ലേ പുതിയ നിർവ്വചനം. ഔലിയാക്കളൊക്കെ സൃഷ്ടികളാണ്. ഇവർക്ക് അല്ലാഹു നൽകിയ ആദരവുകളാണ് കറാമത്തുകൾ. അപ്പോൾ സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവുകളിൽ നിന്ന് തന്നെയാണല്ലോ സഹായം ചോദിക്കുന്നത്. അപ്പോൾ അതെങ്ങനെ പ്രാർത്ഥനയാകും? മഹാന്മാർക്ക് കറാമത്തുകൾ ഉണ്ട് എന്നത് ഖുർആൻ കൊണ്ടും ഹദീസുകൾ കൊണ്ടും തെളിഞ്ഞതുമാണ്.

അല്ലെങ്കിലും നമുക്ക് സഹായം കിട്ടാനുള്ള നിമിത്തമാവുക മാത്രമല്ലേ മഹാൻമാരിൽ നിന്ന് സംഭവിക്കുന്നുള്ളൂ. ചിലപ്പോൾ അതിനാവശ്യമായ ചില കസ്ബുകളും അവരിൽ നിന്ന് സംഭവിക്കുന്നു. കസ്ബ് സൃഷ്ടികളുടേതാണതല്ലോ. ഖൽക് അല്ലേ പടച്ചവന്റേത് (അതിൽ ഏതെങ്കിലും വഹാബികൾക്ക് സംശയമുണ്ടോ?). അപ്പോൾ താത്വികമായി ജിന്ന് വിളി മാത്രമല്ല ഇസ്തിഗാസയും സമ്മതിച്ച ഫലത്തിലായി. ജിന്ന് ഭൗതികമാണെന്നും തിരുകേശം കൊണ്ട് ബറകത് എടുക്കാമെന്നും പിഞ്ഞാണം എഴുതി കുടിക്കാമെന്നുമൊക്കെ (സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി) സമ്മതിച്ച സ്ഥിതിക്ക് ഇതും കൂടി അങ്ങ് സമ്മതിക്കുന്നതിന് എന്താ ചേതം?

പക്ഷേ ഒരു കാര്യം പറയാനുണ്ട്. അഹ്‌ലുസുന്നയുടെ ഓരോ ഓരോ കാര്യങ്ങൾ ചുളിവിൽ തട്ടിയെടുത്തു അവസാനം അഹ്‌ലുസുന്ന: എന്ന് നെറ്റിയിൽ ഒട്ടിച്ച് വെച്ചത് കൊണ്ട് മാത്രം സുന്നിയാവൂല. അശ്അരി/ മാതുരീദി ഇമാം കാണിച്ചു തന്ന സ്വഹാബികളുടെ സരണിയാണ് ചരിത്രത്തിലെ അഹ്ലുസ്സുന്ന. സ്വന്തമായി ഇജ്തിഹാദിന് കഴിവില്ലാത്തവർ കഴിവുളളവരെ അനുകരിക്കുന്നതാണ് മുസ്‌ലിം സംസ്കാരം. ക്രോഡീരിക്കപ്പെട്ടതായി ഇന്ന് നാല് മുജ്തഹിദുകളുടെ മദ്ഹബ് മാത്രമേയുള്ളൂ. ഈ നാലാലൊരു മദ്ഹബാണ് അവർ കർമ്മ ശാസ്ത്രത്തിൽ സ്വീകരിക്കുന്നത്. അതൊക്കെ പ്രഖ്യാപിച്ചിട്ട് മതി തൊപ്പിയിട്ട് താടിവെച്ച് അറാക്ക് പിടിച്ച് കന്തൂറ ഇട്ട് ദിക്റുകളും ഔറാദുകളും ചൊല്ലി നോമ്പ് നോറ്റ് ഇരുപത് നിസ്കരിച്ചുള്ള നിങ്ങളുടെ വരവ്. ബറാഅതിന് നോമ്പ് പ്രത്യേകം സുന്നത്തുണ്ടോ അന്ന് യാസീൻ ഓതേണ്ടതുണ്ടോ തുടങ്ങിയ പ്രശ്നങ്ങളൊക്കെ നമുക്ക് മദ്ഹബിന്റെ ഉള്ളിൽ ഇരുന്ന് ചർച്ചിച്ച് യോജിക്കുകയോ വിയോജിക്കയോ ആവാം.

എന്നിട്ട് നമുക്ക് യുക്തി വാദികളായ മർകസുദ് അവക്കാരെയും നപുംസ് കങ്ങളായ KNMനെയും ഒന്നിച്ച് നേരിടാം. കള്ളത്വരീഖത്, കളമശ്ശേരി, അതിവാദങ്ങളെയും കഥയില്ലാത്ത യൂറ്റുബ് കാഥികന്മാരെയും നിലക്ക് നിർത്താം. പിന്നെ തിരുത്താനാങ്കിൽ ആദ്യമേ മറുപടിക്ക് വരരുത്.

 

Related Posts