മാലികീ മദ്ഹബിലെ പ്രശസ്‌ത പണ്ഡിതൻ ഇമാം ഇബ്നുൽ ഹാജ് എഴുതുന്നു
ثُمَّ يَتَوَسَّلُ إِلَى اللَّهِ تَعَالَى بِهِمْ فِي قَضَاءِ مَارِبِهِ وَمَغْفِرَةِ ذُنُوبِهِ وَيَسْتَغِيتُ بِهِمْ وَيَطْلُبُ حَوَابِجَهُ مِنْهُمْ وَيَجْزِمُ بِالْإِجَابَةِ بِبَرَكَتِهِمْ وَيُقَوّى حُسْنَ ظَنِهِ فِي ذَلِكَ فَإِنَّهُمْ بَابُ اللَّهِ الْمَفْتُوحِ وَجَرَتْ سُنَّتُهُ قَالَ فِي قَضَاءِ الْحَوَائِجِ عَلَى أَيْدِيهِمْ وَبِسَبَبِهِمْ (المدخل لابن الحاج 258/1 - ابن الحاج (ت (737)
പിന്നെ, ആവശ്യനിർവ്വഹണത്തിനും പാപമോചനത്തിനും വേണ്ടി സ്വഹാബാക്കളെ കൊണ്ട് തവസ്സുലാക്കണം. അവരോടു സഹായം ചോദിക്കുകയും അവരിൽ നിന്ന് ആവശ്യങ്ങൾ തേടുകയും വേണം. അവരുടെ ബറകത്ത് കൊണ്ട് ഉത്തരം ലഭിക്കുമെന്ന് ഉറപ്പിക്കുകയും അതുകൊണ്ടുള്ള നല്ല ധാരണക്ക് ശക്തി കൂട്ടുകയും വേണം. കാരണം അവർ അല്ലാഹുവിൻ്റെ തുറക്കപ്പെട്ട കവാടങ്ങളാണ്. അവരിലൂടെയും അവർ കാരണമായും ആവശ്യ നിർവ്വഹണം നടത്തൽ റബ്ബിന്റെ പതിവാണ്. (അൽ മദ്ഖൽ/ഇമാം ഇബ്നുൽ ഹാജ് (റ) 1/258)
ഇങ്ങനെയുള്ള നൂറുകണക്കിന് ഇമാമീങ്ങൾക്ക് വഹാബികൾ നിർമ്മിച്ചുണ്ടാക്കിയ തൗഹീദ് അറിയാമായിരുന്നെങ്കിൽ.!