Site-Logo
POSTER

അദൃശ്യ ജ്ഞാനം ഔലിയാക്കൾക്കും

feature image

ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു.

وأما ما ثبت بنص القرآن أن عيسى عليه السلام قال أنه يخبرهم بما يأكلون وما يدخرون وأن يوسف قال إنه ينبئهم بتأويل الطعام قبل أن يأتى إلى غير ذلك مما ظهر من المعجزات والكرامات فكل ذلك يمكن أن يستفاد من الاستثناء فى قوله إلا من ارتضى من رسول فإنه يقتضى اطلاع الرسول على بعض الغيب والولى التابع للرسول عن الرسول يأخذ وبه يكرم والفرق بينهما أن الرسول يطلع على ذلك بأنواع الوحى كلها والولى لا يطلع على ذلك إلا بمنام أو الهام(فتح الباري - ابن حجر : 803/13)

ഖുർആൻ പരാമർശിച്ച, ഈസാനബി തൻറെ ജനതക്ക് അവർ ഭക്ഷിച്ചതും സൂക്ഷിച്ചുവെച്ചതും പറഞ്ഞു കൊടുത്തതും യൂസഫ് നബി നേരത്തെത്തന്നെ ഭക്ഷണത്തിന്റെ വ്യാഖ്യാനം പറഞ്ഞു കൊടുത്തതും തുടങ്ങി മറ്റു മുഅ്ജിസതുകളും കറാമതുകളും 'അല്ലാഹു ഇഷ്ടപ്പെട്ട റസൂലി‌നല്ലാതെ' എന്ന പരാമർശത്തിൽ പെട്ട താണെന്ന് മനസ്സിലാക്കാവുന്നതാണ്. "റസൂൽ' ചില അദൃശ്യങ്ങൾ അറിയുമെന്ന് മേൽ സൂക്തം കുറിക്കുന്നുണ്ടല്ലോ.. റസൂലിനെ പിൻപറ്റുന്ന വലിയ്യും റസൂലിൽ നിന്ന് സ്വീകരിക്കുകയും അത് മുഖേന അവർ ആദരിക്കപ്പെടുകയും ചെയ്യുന്നു. അവ തമ്മിലുള്ള വ്യത്യാസം, റസൂൽ വഹ്.യിൻ്റെ എല്ലാ മാർഗങ്ങളിലൂടെയും അദൃശ്യം അറിയുമ്പോൾ വലിയ്യ് സ്വപ്നത്തിലൂടെയും ഇൽഹാമിലൂടെയും അദൃശ്യമായ കാര്യങ്ങൾ അറിയുന്നു എന്നതാണ്. (ഫത്ഹുൽ ബാരി: 13/803)