Site-Logo
POSTER

ഖുത്യുബ മനസ്സിലാവലല്ല അറബിയാണ് ശർത്വ്

feature image

 

ശാഫിഈ മദ്ഹബിലെ പ്രധാന കർമശാസ്ത്രഗ്രന്ഥങ്ങളിൽ നിന്ന്

وَلَا فَهْمُهُمْ لِمَا يَسْمَعُونَهُ وَشُرِطَ فِيهِمَا عَرَبِيَّةٌ لِاتَّبَاعِ السَّلَفِ وَالْخَلَفِ وَفَائِدَتُهَا بِالعَرَبِيَّةِ مَعَ عَدَمِ مَعْرِفَتِهِمْ لَهَا الْعِلْمُ بِالْوَعْظِ فِي الجُمْلَةِ قاله القاضي [فتح المعين بشرح قرة العين (202) (تحفة المحتاج: 451/2)]

"കേൾക്കുന്നവർക്ക് മനസ്സിലാവണമെന്നൊരു ശർത്്വ് ജുമുഅ ഖുതുബക്കില്ല. രണ്ട് ഖുതുബയും അറബിയിലായിരിക്കൽ ഖുതുബയുടെ ശർത്ഥമാണ്. അത് മുൻഗാമികളെയും പിൻഗാമികളെയും പിൻപറ്റാൻ വേണ്ടിയാണ്. അറബി ഭാഷ എല്ലാവർക്കും അറിയില്ലെന്നിരിക്കെ അത് നിർബന്ധമാക്കി യതിന്റെ പ്രയോജനം മൊത്തത്തിൽ ഇതൊരു ഉപദേശ മാണെന്ന് മനസ്സിലായാൽ മതി എന്നത് കൊണ്ടാണ്.”(ഫത്ഹുൽ മുഈൻ:202) (തുഹ്ഫ:2/451)

"ഖുത്യുബയോതുന്ന ഖത്വീബിന് അതിൻ്റെ റുക്‌നുകൾ മനസ്സിലാവൽ നിർബന്ധമാണെന്ന് ഖാളീ ഹുസൈൻ(റ) പറഞ്ഞത് ശരിയല്ല. ഖിറാഅത്തിന്റെ്റെ അർത്ഥം അറിയാത്ത ഒരാൾ ഇമാം നിൽക്കുന്നതിന് ഒരു തടസ്സവുമില്ലാത്തത് പോലെയാണിത്.(തുഹ്ഫ:2/451)


ഈ നിബന്ധനയൊത്ത് നടത്തുന്ന ഖുത്യുബയിൽ അറബിയറിയുന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്ന അറബി ഭാഷയിലെ കട്ടിയേറിയ പദങ്ങൾ, ഭാരമുള്ള സാഹിത്യ പ്രയോഗങ്ങൾ തുടങ്ങിയവ ഉപയോഗിക്കൽ കറാഹത്താ ണെന്ന് പറയുന്ന ഇമാമീങ്ങളുടെ ഉദ്ധരണികൾ മാത്രം മുറിച്ചെടുത്ത് ഖുത്തുബ പരിഭാഷപ്പെടുത്തണമെന്ന് ദുർവ്യാഖ്യാനം ചെയ്യുന്ന ബിദ്അതുകാരുടെ തട്ടിപ്പുകളിൽ വഞ്ചിതരാവരുത്!