തിരുനബി(സ)യോട് "നീതിപാലിക്കണമെന്ന്" പറഞ്ഞയാളുടെ പിന്മുറക്കാരായി വരുന്നവരുടെ അടയാളമായി നബി(സ) പഠിപ്പിച്ചത്
മഹാന്മാരോട് പുച്ഛ ഭാവത്തിലും നിസാരപ്പെടുത്തിയും പെരുമാറുക.
اعْدِلْ يَا مُحَمَّد/ على طريق التنقيص ( بخاري ٤٣٥١)(شرح مسلم٧/١٥٨)
ജഡ കുത്തിയ താടിയുള്ള വിഭാഗമാണ്.
كث اللَّحْيَةِ (البخاري : ٤٣٥١)
അവർ വസ്ത്രം (കാലിൽ നിന്ന്) ഉയർത്തി ഉടുക്കുന്നവരായിരിക്കും
مُشَمَّرُ الْإِزَارِ (صحيح البخاري : ٤٣٥١)
ജനങ്ങൾക്കിടയിൽ വലിയ സംഭവമാവുകയും സ്വയം അഹംഭാവം നടിക്കുന്നവരുമായിരിക്കും
يُعْجِبُونَ النَّاسَ وَتُعْجِبُهُمْ أَنْفُسُهُمْ (مسند أحمد : ۱۲۹۷۲)
ഈ കാര്യങ്ങളെല്ലാം തിന്മയായതു കൊണ്ടല്ല. മറിച്ച്, ജനങ്ങൾക്കിട യിൽ ശുദ്ധന്മാരാണെന്ന് തോന്നിപ്പിക്കാൻ വേണ്ടി ബിദ്അതുകാർ സ്വീകരി ക്കുന്ന ചില അടയാളങ്ങളാണിവ. തിരുനബി(സ) വ്യക്തമാക്കിയ ഈ കാര്യ ങ്ങളിൽ പ്രത്യേകം ബിദ്അതുകാർ കൂടുതൽ കണിശത പാലിക്കുന്നത് കാരണം മറ്റുള്ളവരെ അപേക്ഷിച്ച് ഈ അടയാളങ്ങൾ അവരിൽ പ്രത്യേം നിഴലിച്ചു കാണാനാകും. ചുരുക്കത്തിൽ അവരുടെ പ്രത്യക്ഷ ഭാവങ്ങൾ കൊണ്ട് മാത്രം ആരും വഞ്ചിതരാവരുത്.! കാരണം: ഇവ കണ്ടു കൊണ്ടാ ണ് കൂടുതൽ പേരും ഇന്നും പുത്തൻ പ്രസ്ഥാനങ്ങളിൽ വീണു പോകു ന്നത്. നബി(സ) പറയുന്നു.
إِنَّ لَهُ أَصْحَابًا يَحْقِرُ أَحَدُكُمْ صَلَاتَهُ مَعَ صَلَاتِهِمْ وَصِيَامَهُ مَعَ صِيَامِهِمْ ( البخاري : ٦١٦٣)
നിങ്ങളുടെ നിസ്കാരവും നോമ്പും അവരിലേക്ക് ചേർത്തി നേക്കുമ്പോൾ നിങ്ങൾ സ്വയം നിസാരരായി തോന്നും" (ബുഖാരി:6163)