
സ്വഹീഹുൽ ബുഖാരിയിലെ ഹദീസ്
عَنْ أَنَسٍ هُ : أَنَّ رَجُلًا سَأَلَ النَّبِيَّ عَنِ السَّاعَةِ فَقَالَ: مَتَى السَّاعَةُ قَالَ: وَمَاذَا أَعْدَدْتَ لَهَا قَالَ: لَا شَيْءَ إِلَّا أَنِّي أُحِبُّ : أَنْتَ مَعَ مَنْ اللهَ وَرَسُولَهُ فَقَالَ: «أَنْتَ مَعَ مَنْ أَحْبَبْتَ قَالَ أَنَسٌ : فَمَا فَرِحْنَا بِشَيْءٍ فَرَحَنَا بِقَوْلِ النَّبِيِّ : قَالَ أَنَسٌ : فَأَنَا أَحِبُّ (نَعَمْ)، فَقُلْنَا: وَنَحْنُ كَذَلِكَ؟ قَالَ: رواية أخري فَرَحًا شَدِيدًا) (وفي ) أَحْبَبْتَ ( وفي رواية أخري: فَفَرِحْنَا يَوْمَئِذٍ النَّبِيَّ وَأَبَا بَكْرٍ وَعُمَرَ وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ» (البخاري: 3485, 5815)
ഒരു സ്വഹാബി നബി യോട് ചോദിച്ചു: "അന്ത്യനാൾ എപ്പോഴാണ്?" നബി പ്രതികരിച്ചു: "നീ എന്താണ് അന്ത്യനാളിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.?" സ്വഹാബി പറഞ്ഞു: "അല്ലാഹുവിനേയും അവൻ്റെ റസൂലിനേയും സ്നേഹി ക്കുന്നു എന്നല്ലാതെ മറ്റൊരു അമലുമില്ല നബിയേ.." നബി(സ) പറഞ്ഞു: "നീ പരലോകത്ത് നീ ഇഷ്ടം വെച്ചവരോടു കൂടെയാണ്" സ്വഹാബത് ഒന്നടങ്കം ആവേശത്തോടെ ചോദിച്ചു: "ഞങ്ങൾക്കും അങ്ങനെയാണോ നബിയേ.!? " നബി(സ) പറഞ്ഞു: "അതെ". അനസ്(റ) പറയുന്നു: അന്ന് ഞങ്ങൾ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമായിരുന്നു. "ഞാൻ നബി യേയും അബൂബക്കർ(റ) ഉമർ(റ) എന്നിവരേയും ഇഷ്ടം വെക്കുന്നു. അവരെ പോലെ അമലുകൾ ചെയ്‌തിട്ടില്ലെങ്കിൽ പോലും അവരോടുള്ള ഹുബ്ബ് കൊണ്ട് മാത്രം അവരെ കൂടെ പരലോകത്ത് ഞാനാകുമെന്നാണ് ആഗ്രഹിക്കുന്നത്" (സ്വഹീഹുൽ ബുഖാരി:3485, 5815)
തിരുനബി സ്നേഹം വെറും പിൻപറ്റലാണെന്ന് വാദിക്കുന്ന ബിദ്അതുകാർക്ക് ശക്ത മായ മറുപടിയാണ് ഈ ഹദീസ്. സ്നേഹമില്ലാത്തവർക്കും പിൻപറ്റാനാകും. നിയമ ങ്ങളെയും നിയമപാലകരേയും അനുസരിക്കുന്നത് സ്നേഹമുണ്ടായിട്ടല്ല. പലപ്പോഴും നിർവ്വാഹമില്ലാത്തതു കൊണ്ടാണ്. സ്നേഹം പിൻപറ്റൽ മാത്രമാണെന്ന് വാദിക്കുന്ന ബിദ്അതുകാർ തിരു നബി(സ)യെ സ്നേഹമില്ലാതെയാണ് പിൻപറ്റുന്നത്. യഥാർത്ഥ വിശ്വാസി മുത്ത് നബി(സ)യെ സ്നേഹിക്കുന്നതുകൊണ്ട് പിൻപറ്റുന്നവരായിരിക്കും