Site-Logo
POSTER

ബറാഅത്ത് രാവ്; മുൻഗാമികൾ മാതൃകയാണ്

feature image

 

قال رسول الله صلى الله عليه وسلم: إِنَّ اللهَ تَعَالى يَنْزِلُ لَيْلَةَ النِّصْفِ مِن شعبان إلى السَّمَاءِ الدُّنْيا فَيَغْفِرُ لِأكْثَرَ مِن عَدَدِ شَعْرِ غَنَمِ كَلْب.

مسند إسحاق بن راهويه (۷۵۰) مسند أحمد (٢٦٠١٨) سنن الترمذي (۷۳۹) شرح السنة للبغوي (۹۹۲) ابن ماجه (۱۳۸۹) مشكاة (١٢٥١) دار قطني ٢/٥٥٦

അല്ലാഹുവിന്റെ റഹ്‌മത്തുകൾ ഭൂമിയിലേക്ക് വർഷിക്കുന്ന രാവാണ് ശഅ്ബാൻ പതിനഞ്ചിൻ്റെ രാത്രി. ആ ദിവസം കൽബ് ഗോത്രത്തിലെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തിൽ കവിഞ്ഞു അല്ലാഹു പൊറുത്തു കൊടുക്കും.

അഹ്‌മദ്(3618) തുർമുദി(739) ഇബ്‌നു മാജ:(1251) മിശ്കാത്ത്(1251)

ഇബ്നു തൈമിയ്യ പോലും എഴുതുന്നു.

وأَمَّا لَيْلَةُ النِّصْفِ فَقَدْ رُوِيَ فِي فَضْلِها أحاديثُ وآثار ونُقِلَ عَنْ طَائِفَةٍ مِن السَّلَفِ أَنَّهُمْ فِيهِ حُجَّةٌ فَلا فِيهِ سَلَ وَلَهُ كانُوا يُصَلُّونَ فِيهَا فَصَلَاةُ الرَّجُلِ فِيهَا وَحْدَهُ قَدْ تَقَدَّمَهُ هذا مجموع الفتاوى ۲۳/۱۳۲] يُنْكَرُ مِثْلُ .

ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്വത്തിൽ നിരവധി ഹദീസുകളും ആസാറുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സലഫുകളിൽ നിന്ന് ഒരു വിഭാഗം ആ രാത്രി കണക്കിലെടുത്തു പ്രതേകം നിസ്കരിച്ചിരുന്നു. അവർക്കതിൽ തെളിവുമുണ്ട്. അത് കൊണ്ട് ഇത് പോലുള്ളതിൻ്റെ മഹത്വത്തെ വിമർശിക്കാൻ പാടുള്ളതല്ല.! (മജ്മൂഉൽ ഫതാവാ 23/132)