
അസ്ഖലാനി ഇമാമിന്റെ പ്രമുഖ ശിഷ്യൻ ഇമാം സഖാവി ﵀ എഴുതുന്നു
بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت وهو ما ثبت في الصحيحين من أنه دخل المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هو يوم أغرق الله فيه فرعون ونجي موسى فنحن نصومه شكرا لله فقال فأنا أحق بموسى منكم فصامه وأمر بصيامه وقال إن عشت إلى قابل الحديث قال شيخنا فيستفاد منه فعله ما من به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في اليوم كل سنة... وأى نعمة أعظم من النعمة ببروز هذا النبي في ذلك الشكر لله نظير ذلك اليوم من .
(الأجوبة المرضية للإمام السخاوى: ١١١٨)
മദീനയിൽ എത്തിയ തിരുനബി മുഹറം പത്തിന് യഹൂദികൾ നോമ്പെടുക്കുന്ന തിന്റെ കരണം അന്വേഷിച്ചപ്പോൾ മൂസാ നബി(അ) ന് രക്ഷ ലഭിച്ച ദിവസമാണ് എന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളാണ് ആ ദിവസം ആഘോഷിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ എന്ന് പറഞ്ഞ് ആ ദിവസം നോമ്പ് എടുക്കാൻ കൽപിച്ചു. ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് എൻ്റെ ഗുരുവായ ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി പറഞ്ഞു: ഒരു നിഅ്മത്ത് ഒരു പ്രത്യേകമായ ദിനത്തിൽ ലഭിച്ചാൽ ആ ദിനത്തിലും വർഷം തോറും ആ ദിനം ആവർത്തിച്ച് വരുമ്പോഴും അല്ലാഹുവിന് പ്രത്യേകമായി ശുക്റ് ചെയ്യണം. തിരു നബിയേക്കാൾ വലിയ എന്ത് അനുഗ്രഹമാണ് നമുക്കുള്ളത്.!?
(അൽ അജ്.വിബതുൽ മർളിയ്യ 1118)
അസ്ഖലാനി ഇമാമിൽ നിന്ന് തന്റെ ശിഷ്യനായ ഇമാം സുയൂഥി ﵀ വും ഇതേ ഫത് വ ഉദ്ധരിക്കുന്നുണ്ട്.
മറ്റു അവലംബങ്ങൾ:-
الإمام السيوطي في الحاوي للفتاوى (١/ ٢٢٩) ، والإمام الشامي في سبل الهدى والرشاد (١ / ٣٦٥) ، والإمام ملا علي القاري في
مجموعة الرسائل المورد الروي في المولد النبوي / ۳۸۸-۳۸۹ والإمام الزرقاني في شرحه على المواهب اللدنية (١/ ٢٦٣)
والإمام ابن حجر الهيتمي في إتمام النعمة الكبرى (٢٣) ، والإمام إسماعيل حقي البروسوي في روح البيان (٩/ ٤٧).