
ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട മൂന്ന് ഗ്രന്ഥങ്ങളും എഴുതുന്നു.
لَوْ نَذَرَ لِوَلِي مَيِّتٍ بِمَالٍ فَإِنْ قَصَدَ أَنَّهُ يَمْلِكُهُ لَغَا وَإِنْ أَطْلَقَ فَإِنْ كَانَ عَلَى قَبْرِهِ مَا يَحْتاجُ لِلصَّرْفِ فِي مَصالِحِهِ صُرِفَ لَها وإِلَّا فَإِنْ كَانَ عِنْدَهُ قَوْمُ اعْتِيدَ قَصْدُهُمْ بِالنَّذْرِ لِلْوَلِي صُرِفَ لَهُمْ
تحفة المحتاج : ٣١٦/٦] [نهاية المحتاج : ٤٢٥/٥ ] [فتح المعين ۳۹۹/۱]
മരണപ്പെട്ടു പോയ ഒരു വലിയ്യിന് വേണ്ടി നേർച്ചയാക്കുക യാണെങ്കിൽ ആ നേർച്ച കൊണ്ട് അവന്റെ ഉദ്ദേശം ആ നേർച്ച വസ്തു മരണപ്പെട്ട വലിയ്യ് ഉടമയാക്കും എന്നാണെങ്കിൽ ആ നേർച്ച ശരിയാവുകയില്ല!! ഇനി നിരുപാധികം (ഒരു മേഖലയും കരുതാതെ) ഒരു വലിയ്യിന് നേർച്ചയാക്കുമ്പോൾ സാധാരണ നിലക്ക് അദ്ദേഹത്തിന്റെ ഖബറിന് കീഴിലുള്ള നല്ല പ്രവർത്തനങ്ങൾക്കാണ് നേർച്ച മുതൽ ഉപയോഗിക്കാറുള്ളതെങ്കിൽ അതിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്. ഇനി നിരുപാധിക നേർച്ചകൊണ്ട് ഖബറിന് പരസരത്തുള്ളവരെയാണ് ലക്ഷ്യമാക്കാറുള്ളതെങ്കിൽ അവർക്കാണ് നൽകേണ്ടത്. (തുഹ്ഫ:6/316) (നിഹായ:5/425) (ഫത്ഹുൽ മുഈൻ:399)
☞ ബദരീങ്ങളുടെ പേരിലുള്ള നേർച്ച കൊണ്ട് ഉദ്ദേശിക്കപ്പെടാറുള്ളത് മുകളിൽ പറഞ്ഞത് പോലെ ആണ്ടിന് വരുന്നവർക്ക് നൽകാനുള്ള ഭക്ഷണത്തിലേക്കും മറ്റു ചിലവുകളിലേക്കും ഉപയോഗിക്കാനാണ്.
☞ നിർബന്ധമല്ലാത്ത പുണ്യകർമങ്ങൾ നിർബന്ധമാക്കുന്നതിനാണ് നേർച്ച എന്ന് പറയുക. പുണ്യകർമമല്ലാത്ത കാര്യങ്ങൾ നേർച്ചയാക്കിയാൽ അത് സ്വീകാര്യമേ ആവുകയില്ല! സ്വീകാര്യമായതേ വിനിയോഗിക്കേണ്ട ചർച്ചയുള്ളൂ..