
ഇബ്നുൽ ഖയ്യിം ആത്മീയ ചികിത്സ പഠിപ്പിക്കുന്നു.
كِتَابُ آخَرُ لِذَلِكَ يُكْتَبُ فِي إِنَاءٍ نَظِيفَ إِذَا السَّمَاءُ انْشَقَّتْ وَأَذِنَتْ لِرَبِّهَا وَحُقَّتْ وَإِذَا الْأَرْضُ مُدَّتْ وَأَلْقَتْ مَا فِيهَا وَتَخَلَّتْ وَتَشْرَبُ مِنْهُ الْحَامِلُ وَيُرَشُ عَلَى بَطْنِهَا
സുഖപ്രസവത്തിനു വേണ്ടിയുള്ള മറ്റൊരു ചികിത്സ:
വൃത്തിയുള്ള ഒരു പാത്രത്തിൽ സൂറത്തുൽ ഇൻശിഖാഖിലെ ആദ്യ നാല് ആയതുകൾ എഴുതുകയും അത് കുടിപ്പിക്കുകയും ബാക്കി വയറിൻ്റെ പുറത്ത് തെളിക്കുകയും ചെയ്യുക.
(ത്വിബ്ബുന്നബവി: 1/271, സാദുൽ മആദ്:4/528,529)
മൂക്കിൽ നിന്ന് രക്തമൊലിക്കുന്ന അസുഖത്തിനുള്ള ഇബ്നുതൈമിയ്യ ചെയ്യുന്ന ചികിത്സ:
كتاب للرعاف كَانَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ يكتب على جبهته وَقِيلَ يا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَسَمِعْتُهُ يَقُولُ كَتَبْتُهَا لِغَيْرِ وَاحِدٍ فَبَرَا
ഇബ്നു തൈമിയ്യ ഇത്തരം രോഗികളുടെ നെറ്റിയിൽ ഹൂദ് സൂറത്തിലെ 44-ാം സൂക്തം എഴുതികൊടുക്കാറുണ്ട്. ഇബ്നു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടു: "ഞാൻ പലർക്കും ഇത് പോലെ എഴുതികൊടുത്തത് കാരണം അവരുടെ ഈ അസുഖം സുഖപ്പെട്ടിട്ടുണ്ട്" (ത്വിബ്ബുന്നവി: 1/271) (സാദുൽ മആദ്:4/529)