
നബി(സ്വ) സ്വഹാബാക്കൾക്ക് മനസ്സിലാകുന്ന ഭാഷയിലാണ് ഖുതുബ നിർവഹിച്ചിരുന്നത്.!?
അല്ല, നബി(സ്വ)യുടെ ഖുതുബയും നിസ്കാര വുമെല്ലാം അറബി അറിയാവുന്ന സ്വഹാബാക്ക ൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിലായിരുന്നു. അറബി അറിയാത്തവർക്ക് മനസ്സിലാകുമായി രുന്നില്ല. ഇന്ന് സുന്നികളുടെ ഖുതുബയും അതുപോലെത്തന്നെ അറബിയറിയാവുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിലാണ്.
. കാലങ്ങളോളം വിദേശത്തു താമസിച്ചു അറബി ഖുതുബ മനസ്സിലാവാത്ത വഹാബികളാണ് നാട്ടിൽ വന്ന് അറബി തിരിയുന്നില്ലെന്ന് പറഞ്ഞു സുന്നികളുടെ ഖുതുബയെ പരിഹസിക്കുന്നത്.
മുത്ത് നബി(സ) യുടെ സ്വഹാബത്തും താബിഈങ്ങളും ലോകത്തിന്റെ എല്ലാ മുക്കു മൂലകളിലും ദീനീ പ്രബോധനവുമായി കയറിച്ചെന്നിട്ടും അവിടെയൊന്നും ജനങ്ങളുടെ/ശ്രോതാക്കളുടെ ഭാഷയെ പരിഗണിച്ചു ഖുതുബയോതിയിട്ടില്ലെന്ന് കെ.എം മൌലവി പോലും സമ്മതിക്കുന്നുണ്ട്. വിശദമായി Sunnah Club ടെലെഗ്രാം ചാനലിൽ വായിക്കാം