
16/10/65ന് ബഹു കണ്ണിയത്ത് അഹമ്മദ് മുസ് ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ തീരുമാനം.
ഒന്ന്: കഴിഞ്ഞ യോഗത്തിൽ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരി ശോധിക്കാൻ നിയമിച്ച സബ്കമ്മിറ്റി യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതിൽ ഉൾക്കൊള്ളുന്ന വിഷയങ്ങളെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങൾ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതിൽ തബ്‌ലീഗ് ജമാ അത്തിന്റെ തത്വങ്ങൾ 'മുബ്‌തദിഉകളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാൽ തബ്‌ലീഗ് ജമാഅത്ത് മുബ്‌തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു. (ഈ തീരുമാനം പാസാക്കിയതായി അധ്യക്ഷന് വേണ്ടി ഒപ്പു വെച്ചിരിക്കുന്നത് സ്വദഖത്തുള്ള മുസ്ലിയാരാണ്.) (സമസ്‌ത 60 ാം വാർഷിക സുവനീർ, പേ:61)
= തബ്ലീഗിസത്തിൻ്റെ വികല വാദങ്ങൾക്കെതിരെ തീരുമാനമാവശ്യപ്പെട്ടു കൊണ്ട് 1965ൽ ഖുതുബി തങ്ങൾ സമസ്തക്കയച്ച കത്താണ് സുവനീറിനുള്ളിലെ ചിത്രത്തിൽ കാണുന്നത്.
= തബ്ലീഗ് ജമാഅത്തുകാർ പിന്തുടരുന്ന അപകടമേറിയ ബിദഈ ആശയങ്ങൾ അവരുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും നമുക്ക് പ്രകടമാകുന്നതിന്റെ പതിറ്റാണ്ടുകൾക്ക് മുമ്പേ സമസ്തയുടെ ലെമാക്കൾ അവരെ തിരിച്ചറിയു കയും ജനങ്ങളെ അവരിൽ നിന്ന് അകറ്റക്കയും ചെയ്തിരിന്നു