Site-Logo
POSTER

തബ്‌ലീഗുകാർനബിദിനത്തിൽ പങ്കെടുക്കാറുണ്ടോ!?

feature image

തബ്ലീഗ് നേതാവ് അഹ്മദ് ഗങ്കോഹി നൽകുന്ന ഫത്വ

محفل میلاد جس میں صحیح روایات پڑھی جائیں 

 م(سوال) محفل میلاد میں جس میں روایات صحیحہ پڑھی جاویں اور لاف و گزاف اور روایات موضوعہ اور کا ذبہ نہ ہوں شریک ہونا کیسا ہے۔

 ن(جواب ) نا جائز ہے بسبب اور وجوہ کے (فتاوی رشیدیہ:271)

[ചോദ്യം] കളവുകളോ അസഭ്യങ്ങളോ ഇല്ലാത്ത സ്വഹീഹായ രിവായതുകൾ ചൊല്ലി നടത്തപ്പെടുന്ന മൗലിദ് സദസ്സിൽ പങ്കെടുക്കൽ അനുവദനീയമാണോ!?

[മറുപടി] മറ്റു ചില കാരണങ്ങളാൽ അനുവദനീയമല്ല. (ഫതാവാ റശീദിയ്യ: പേ:280)

ഇമാം ഖസ്ഥല്ലാനി(റ) എഴുതുന്നു:

ولا زال أهل الإسلام يحتفلون بشهر مولده ويعملون الولائم ويتصدقون في لياليه بأنواع الصدقات ويظهرون السرور ويزيدون في المبرات ويعتنون بقراءة مولده الكريم ويظهر عليهم من بركاته كل فضل عميم المواهب اللدنية بالمنح المحمدية: (1/89))

മുസ്‌ലിം സമൂഹം ഒന്നടങ്കം മുത്ത് നബി യുടെ മീലാദിൻ്റെ മാസം ആഘോ ഷിക്കുന്നവരാണ്. അവർ ആ മാസം നല്ല ഭക്ഷണങ്ങൾ തയ്യാറാക്കും. രാത്രി കളിൽ സ്വദഖകൾ ചെയ്യുകയും. സന്തോഷങ്ങൾ പ്രകടിപ്പിക്കുകയും നന്മകൾ വർദ്ധിപ്പിക്കുകയും ചെയ്യും. മൗലിദ് പാരായണത്തിനവർ പ്രാധാന്യം നൽകും. അത് കാരണം അവരിൽ എല്ലാ വിഷയങ്ങളിലും ബറകത് പ്രകടമായി കാണും (അൽ മവാഹിബുല്ലദുന്ന്യ/ ഇമാം ഖസ്ത്വല്ലാനി(റ):1/89)

വിശദമായ തെളിവുകൾ ടെലഗ്രാമിൽ വായിക്കാം.

= ഇത് കേരളത്തിലെ തബ്‌ലീഗുകാർ തന്നെ അംഗീകരിച്ചെഴുതിയിട്ടുണ്ട്. സുബൈർ കൗസരി മാവൂർ എഴുതുന്നു: "സ്വാലിഹീങ്ങളായ സലഫുകളിലാരും പരിജയപ്പെടുത്തിയിട്ടില്ലാത്ത തിന്മയാണ് ഈ നബിദിനാഘോഷം." (ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശിൽപികൾ/പേജ്:246)

= ലോകത്തെ സകല ഇമാമീങ്ങളും വലിയ മഹത്വമുള്ളതെന്ന് പരിചയപ്പെടുത്തിയ നബിദിനാഘോഷത്തിന് തബ്‌ലീഗു പ്രസ്ഥാനം എത്രമാത്രം പ്രാധാന്യം നൽകാറുണ്ടെന്ന് നിരീക്ഷിച്ചാൽ നമുക്ക് തന്നെ ഇത് ബോധ്യമാകും