
തബ്ലീഗ് നേതാവ് റഷീദ് അഹ്മദ് ഗങ്കോഹി നൽകുന്ന ഫത്വ
ی( سوال ) يا رسول اللہ دور سے یا نزدیک قبر شریف سے پکارنا جائز ہے یا نہیں
ج( جواب ) جب انبیاء علیہم الصلاۃ والسلام کو علم غیب نہیں تو یا رسول اللہ کہنا بھی ناجائز ہوگا اگر یہ عقیدہ کر کے کہے کہ وہ دورے سنتے ہیں بسبب علم غیب کے تو خود کفر ہے اور جو یہ عقیدہ نہیں تو کفر نہیں مگر کلمہ مشابہ بہ کفر ہے البتہ اگر اس کلمہ کو درود شریف کے ضمن میں کہے اور یہ عقیدہ کرے کہ ملائکہ اس درود شریف کو آپ کے پیش عرض کرتے ہیں تو درست ہے کیونکہ حدیث شریف میں ہے کہ ملائکہ درود بندہ مومن کا آپ کی خدمت میں عرض کرتے ہیں۔ اور ایک صنف ملائکہ اسی خدمت پر ہیں۔ فقط (فتاوی رشیدیہ ایمان اور کفر کے مسائل :۲۰۴)
[ചോദ്യം] നബി യുടെ ഖബ്ർ ശരീഫിന്നടുത്ത് നിന്നോ ദൂരെനിന്നോ യാറസൂലല്ലാ എന്ന് വിളിക്കൽ അനുവദനീയമാണോ?
[മറുപടി] അമ്പിയാക്കൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയില്ല എന്നിരിക്കെ യാറസൂലല്ലാ എന്ന് പറയൽ അനുവദനീയമല്ല. ഇനി ഇൽ മുൽ ഗൈബ് കൊണ്ട് റസൂൽ ദൂരെ നിന്ന് കേൾക്കുമെന്ന വിശ്വാസത്തോടെ വിളിച്ചാൽ അവൻ തനി കാഫിറായി മാറും. ഈ വിശ്വാസമില്ലെങ്കിലും ഇത് കുഫ്റിനു തുല്യമായ പദമാണ്. (ഫതാവാ റശീദിയ്യ: പേ:660)
= ഇമാം റംലി(റ) വിനോടുള്ള ചോദ്യവും മറുപടിയും:
[ചോദ്യം] “സാദാരണയായി ജനങ്ങൾ പ്രയാസങ്ങൾ വരുന്ന സമയത്ത് “യാ ശൈഖ്, യാ റസൂലല്ലാഹ്" തുടങ്ങിയ വാക്കുകൾ കൊണ്ട് അമ്പിയാ മുർസലുകൾ ഔലിയാകൾ ഉലമാ ക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ വിളിച്ചു കൊണ്ടുള്ള ഇസ്തിഗാസ അനുവദനീ യമാ ണോ?? ഇപ്പറയപ്പെട്ടവർക്ക് അവരുടെ മരണ ശേഷം സഹായിക്കൻ സാധിക്കുമോ?"
[മറുപടി] അമ്പിയാക്കൾ, ഔലിയാക്കൾ, ഉലമാകൾ, സ്വാലി ഹീങ്ങളിൽ പെട്ടവരെ കൊണ്ടുള്ള ഇസ്ലിഗാസ അനുവദനീയമാണ്. ഇവർക്കെല്ലാം ഇവരുടെ മരണ ശേഷം സഹായിക്കാൻ കഴിയും. കാരണം: ഇവരുടെ മുഅ്ജിസത് കറാമതുകൾ മരണം കൊണ്ട് മുറിഞ്ഞു പോവുകയില്ല. (ഫാതാവാ റംലി - 4/382)
ഇമാം അസ്ഖലാനി(റ) നബി(സ)യെ വിളിച്ചു ചൊല്ലുന്നു:
يا سيد الرسل الذي فاق الورى .... بأسا سما كل الوجود وجودا • فاشفع لمادحك الذي بك يتقى.... أهوال يوم الدين والتعذيب
സൃഷ്ടികളിൽ അത്യുത്തമനും മുർസലുകളുടെ നേതാവും സൃഷ്ടി കുലത്തിന് കാരണക്കാ രനുമായ നേതാവേ... അങ്ങ് പറഞ്ഞത് അനുസരിക്കുന്ന ഈ മദ്ഹ് പാടുന്നവന് നാളെ പരലോകത്ത് അങ്ങ് ശഫാഅത് നൽകണേ... (ദീവാനു ഇബ്‌നു ഹജറുൽ അസ്ഖലാനി(റ)
കൂടുതൽ തെളിവുകൾക്ക് SunnahClub ടെലഗ്രാം സന്ദർശിക്കുക