Site-Logo
POSTER

തവസ്സുൽ, ഇസ്‌തിഗാസ; മുത്ത്നബിയാണ് പഠിപ്പിക്കുന്നത്.

feature image

عن عثمان بن حنيف: ] حَدَّثَنَا عُثْمَانُ بْنُ عُمَرَ، أَخْبَرَنَا شُعْبَةُ، عَنْ أَبِي جَعْفَرٍ، قَالَ: سَمِعْتُ عُمَارَةَ بْنَ خُزَيْمَةَ، يُحَدِّثُ عَنْ عُثْمَانَ بْنِ حُنَيْفٍ، أَنَّ رَجُلًا ضَرِيرَ الْبَصَرِ أَتَى النَّبِيَّ ﷺ، فَقَالَ: ادْعُ اللهَ أَنْ يُعَافِيَنِي، قَالَ: «إِنْ شِئْتَ دَعَوْتُ لَكَ، وَإِنْ شِئْتَ أَخَّرْتُ ذَاكَ، فَهُوَ خَيْرٌ» . فَقَالَ: «ادْعُهُ، فَأَمَرَهُ أَنْ يَتَوَضَّأَ، فَيُحْسِنَ وُضُوءَهُ، وَيُصَلِّيَ رَكْعَتَيْنِ، وَيَدْعُوَ بِهَذَا الدُّعَاءِ: اللهُمَّ إِنِّي أَسْأَلُكَ، وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ، يَا مُحَمَّدُ، إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ، فَتَقْضِي لِي، اللهُمَّ شَفِّعْهُ فِيَّ» قال ففعل الرجل فبرئ…

റിപ്പോർട്ട് ചെയ്ത ഹദീസ് ഗ്രന്ഥങ്ങൾ: 

صحيح الترمذي ۳۵۷۸ •صحيح ابن ماجه ١١٤٥ . أخرجه ابن خزيمة (٢/٢٢٥)  .الطبراني (۹/۱۷) . والحاكم في «المستدرك» (۱۷۰۷) - مشكاة المصابيح ٢٤٢٩ . المسند احمد (۱۷۲۷۹) سنن الكبرى النسائي (١٠٤٩٥) -البيهقي دلائل النبوة ١٦٦/٦

കാഴ്‌ചയില്ലാത്ത ഒരു സ്വഹാബി നബി ﷺ യുടെ ചാരത് വന്ന് അത് സുഖപ്പെടാൻ ദുആഇന് ആവശ്യപ്പെട്ടു. നബി ﷺ നീ ക്ഷമിക്കുകയാണെകിൽ നാളെ പരലോകത്ത് പ്രതിഫലം ലഭിക്കും അല്ലെങ്കിൽ ഇവിടുന്ന് ദുആ ചെയ്‌തു നൽകാം. സ്വഹാബി ദുആ ചെയ്യാൻ പറഞ്ഞു. നബി ﷺ വുളൂയെടുത്തു വരാനും ശേഷം രണ്ട് റക്‌അത് നിസ്‌കരിക്കാനും കല്പ്പിച്ചു. എന്നിട്ട് ഈ രൂപത്തിൽ ദുആ ചെയ്യാൻ കല്പ്പിച്ചു. "അല്ലാഹുവേ ഞാൻ നിന്നോട് നിന്റെ മുത്ത് നബി ﷺ യെ മുൻനിർത്തി നിന്നോട് ചോദിക്കുന്നു. "യാ മുഹമ്മദ്.. ഞാൻ അങ്ങയെ കൊണ്ട് എന്റെ പ്രശ്നപരിഹാരത്തിനായി എന്റെ റബ്ബിലേക്ക് മുന്നിട്ടിരിക്കുന്നു.. അല്ലാഹുവേ എന്നിലുള്ള അവിടുത്തെ സുപാർശ നീ സ്വീകരിക്കേണമേ.." ഇത് പറഞ്ഞതോട് കൂടെ അദ്ദേഹത്തിന്റെ രോഗം സുഖപ്പെട്ടു.

☞ സകല ഇമാമീങ്ങൾക്കും പുറമേ ഇബ്നു‌ തൈമിയ്യ, അൽബാനി, ശൗകാനി പോലുള്ളവർ പോലും ഈ ഹദീസ് സ്വഹീഹ് ആണെന്ന് പറയുന്നുണ്ട്.