1. അഹ്,ലുസ്സുന്നത്തി വൽജമാഅത്ത് ആരാണ്?
നബി(സ)യുടെ സുന്നത്തുംസ്വഹാബികളുടെ കൂട്ടായ്മയും അംഗീകരിക്കുന്നവരാണ് അഹ്ലുസ്സുന്നത്തിവൽജമാഅഃ.
2. സുന്നികളിൽപുത്തൻ വാദികൾശിർക്ക്ആരോപ ക്കാറുണ്ട്. എ ന്താണ് യഥാർത്ഥത്തിൽശിർക്ക്?
ശിർക്ക്എന്നാൽ ഭാഷാർത്ഥത്തിൽ പങ്കുചേർക്കുക എന്നും, സാങ്കൽതികാർത്ഥത്തിൽ അനിവാര്യമായ അസ്തിത്വത്തിലോ ആരാധനക്ക് അർഹിക്കുക എന്നതിലോ അല്ലാഹുവിൽ കൂറുകാരെ അംഗീകരി ക്കുകയെ ന്നുമാണ്. ഇങ്ങനെ ഒരു കമായ, അഥവാ മറ്റൊ രാൾക്ക് ലഭിക്കൽ ബുദ്ധിപരമായി പാ ടില്ലാത്ത ഗുണങ്ങൾസുന്നികൾ മഹാന്മാരിൽചാർത്തുന്നു എന്ന ആ രോപണംമാത്രമാണ് ശിർക്കാരോപകർക്ക്ഉള്ളത്.
3. മഹാന്മാർ സഹായിക്കും എന്ന് പറയുമ്പോൾ അവരെ അല്ലാ ഹുവിനോട് തുല്യപ്പെടുത്തലല്ലേ? കാരണം അല്ലാ ഹു മാത്ര മാണല്ലോ സഹായി. وَإِيَّاكَ نَسۡتَعِينُ(നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്നാണല്ലോ അല്ലാഹു പഠിപ്പിച്ചത്.
ഇതിൽസാധാരണ സഹായം എന്നോ അസാധാരണ സഹായം എന്നോ വേർതിരിച്ചിട്ടില്ല. കാരണം അല്ലാഹുവാണ് എല്ലാ സഹായങ്ങളും സൃഷ്ടിക്കുന്നത്. ആ അർത്ഥത്തിൽ അവനോട് മാത്രമാണ്എല്ലാം ചോദിക്കുന്നതും. എന്നാൽ സാധാരണക്കാർസാധാരണ കാര്യങ്ങളിൽ സഹായികളായതു പോലെ മഹാന്മാർ അസാധാരണ കാര്യങ്ങളിൽ സഹായികളാണ്. അഥവാഅല്ലാഹുവിന്റെസഹായം ലഭിക്കാൻ അവർ കാരണക്കാരാകുന്നു. അതുകൊണ്ട് അവരെ അല്ലാഹുവിനോ ട് തുല്യപ്പെടുത്തലില്ല.
4. ഇസ്തിഗാസ മഹാന്മാർക്കുള്ള ആരാധനയാണെന്ന് ചിലർ പറയുന്നു; എന്താണ് ആരാധന?
ആരാധനഎന്നാൽ പരമമായവണക്കം എന്നാണ്. (تفسير البيضاوي) സ്വന്തമായവല്ലശക്തിയും ഉണ്ടെന്നോആരാധനക്ക്ഹരാണെന്നോ ഒരു വസ്തുവിനെക്കുറിച്ച് വിശ്വസിച്ചാൽ അത് ആ വസ്തുവിനുള്ള ആരാധനയാകും. ഇസ്തിഗാസ ചെയ്യപ്പെടുന്ന മഹാനെകുറിച്ച്ഇങ്ങനെ ഒരു സുന്നിയും വിശ്വസിക്കുന്നില്ല.
5. പ്രാർത്ഥന ഇബാദത്താണ്. അപ്പോൾ മഹാന്മാരോട് പ്രാർത്ഥിക്കൽ ശിർക്കല്ലെ?
സുന്നികൾമഹാന്മാരോട് സഹായം ചോദിക്കുകയാണ്. എല്ലാ സഹായതേട്ടവും പ്രാർത്ഥനയല്ല. ദൈവത്തോടുള്ള സഹായ തേട്ടമാണ്പ്രാർത്ഥന.അങ്ങനെസുന്നികൾമഹാന്മാരോട് ദൈവമാണെന്ന് വിശ്വസിച്ച്സഹായം തേടാറില്ല.
6. മക്കയിലെ മുശ് രിക്കുകളെ പോലെയാണ് മഹാന്മാരോ ട് ഇസ്തിഗാസ ചെയ്യുന്ന സുന്നികൾ എന്ന് ചിലർ പറ യുന്നു. എന്തായിരുന്നു അവരുടെ വിശ്വാസം?
മക്കയിലെമുശ്രിക്കുകൾവ്യത്യസ്തവിശ്വാസക്കാരായിരുന്നു. എന്നാൽഎല്ലാവിഭാഗങ്ങളും അല്ലാഹു അല്ലാതെ ഇലാഹ് (ആരാധനക്കർഹൻ) ഉണ്ടെന്ന്വിശ്വസിക്കുകയും لااله إلاالله യെ നിഷേധിക്കുകയുംചെയ്തു. എന്നാൽസുന്നികൾമഹാന്മാർ ഇലാഹു കളാണെന്ന് വിശ്വസിക്കുന്നില്ല, لااله إلاالله (അല്ലാഹു അല്ലാ തെഇല്ലാഹില്ല)എന്ന് വിശ്വസിക്കുന്നവരാണ്. അതിനാൽ അവരിൽഒരു വിഭാഗത്തോടും സുന്നികളെ തുല്യപ്പെടുത്താൻപറ്റില്ല.
അഭൗതികമാർഗ്ഗത്തിൽസഹായം പ്രതീക്ഷിക്കൽ ഇലാഹ് ആക്കലാണെന്ന് ചിലര്‍പറയാറുണ്ട്. അതിനു തെളിവുകളില്ല.
മഹാന്മാര്‍ ഉദ്ദേശിക്കുമ്പോള്‍ ചിലപ്പോള്‍ അവരുടെ കറാമത്ത് വെളിവാകുമെന്നും എന്നാല്‍ അവര്‍ ഉദ്ദേശിക്കാന്‍ വേണ്ടി അ വരോട്ആവശ്യപ്പെടല്‍ശിര്‍ക്കാകുകയും ചെയ്യുമെന്ന വിരോ ധാഭാസമാണ് ഈ വിശ്വാസം.
7. മക്കയിലെ മുശ് രിക്കുകള്‍ അവരുടെ തൽബിയത്തിൽ അവരുടെ ദേവന്മാരും അവ ഉടമപ്പെടുത്തിയതും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്ന് പറഞ്ഞല്ലോ. അതുപോലെയല്ലേ സുന്നികൾ മഹാന്മാരെ കുറിച്ചും പറയുന്നത്?
അവരുടെഅവരുടെദേവന്മാർ അല്ലാഹുവിന്റെ പങ്ക്കാരാണെന്ന് പറയുന്നുണ്ട്. സുന്നികൾഅങ്ങനെപറയുന്നില്ല.
അവർ അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്ന്തൽബിയത്തിൽ പറഞ്ഞത്ശരിയും അല്ലാഹുവിന്റെ ശരീക്കാണെന്ന്പറഞ്ഞത് തെറ്റുമാണ്. അതിലെശരി യെയാണ് സുന്നികൾ പറയുന്നത്. തെറ്റിനെഒഴിവാക്കുകയുംചെയ്യുന്നു.അവർ പറഞ്ഞ ഈ തൽബിയത്ത്യഥാർത്ഥത്തിൽ വൈരുദ്ധ്യമായിരുന്നു. കാ രണംശരീക്ക്ഒരിക്കലുംഉടമസ്ഥതയിൽ ആവുകയില്ല. അവര്‍ പറയുന്ന വൈരുദ്ധ്യത്തിന്സുന്നികളെ എന്തിന്മുശ്രിക്കാക്കണം .
8. മുശ് രിക്കുകൾ അവരുടെ ദേവന്മാരെ കുറിച്ച് هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِۚ (ഇവകൾ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യും) എന്നല്ലേ വിശ്വസിച്ചുള്ളൂ. അതേപോ ലെയല്ലെ സുന്നികളും മഹാന്മാരെ കുറിച്ച് പറയുന്നത്?
അല്ല, മുശ് രിക്കുകൾ വിശ്വസിച്ചത് അവരുടെ ദേവന്മാർ അല്ലാഹുവിന്റെ സമ്മതമില്ലാതെ ശഫാഅത്ത് ചെയ്യുകയും, ബലമായി വാങ്ങിത്തരുകയും ചെയ്യുമെ ന്നാണ്. അതുകൊണ്ടാണ് അല്ലാഹു അവരോട് مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ (ആരാണ് അവന്റെ സമ്മതമില്ലാതെ ശുപാർശ ചെയ്യുക) എന്ന് ചോദിച്ചത് (ഇത് ഇബ്നു തൈമിയ്യ തന്നെ പറഞ്ഞതാണ്). അല്ലാഹുവിന്റെ അധികാരത്തിൽ ദേവന്മാർക്ക് ആധിപത്യം ഉണ്ടെന്ന് അവർ വിശ്വസിച്ചു. എന്നാല്‍ സുന്നികൾ മഹാന്മാരെകുറി ച്ച് അങ്ങനെ വിശ്വസിക്കുന്നില്ല. അതുകൊണ്ട്മുശ് രിക്കുകളുടേത് ശിർക്കും സുന്നികളുടേത് ആദരവുമാണ്.
9. ഇസ്തിഗാസ എന്നാൽ എന്ത് ?
അമ്പിയാക്കളും ഔലിയാക്കളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണെന്നും, അവർ അല്ലാഹുവിനോട് ദുആ ചെയ്താലും ശഫാഅത്ത് ചെയ്താലും സ്വീകരിക്കാൻ കൂടുതൽ സാധ്യതയു അല്ലാഹു പ്രകടിപ്പിക്കാറുണ്ടെന്നും, അവരുടെ മരണശേഷവും അത് തുടരുമെന്നും, അത് മൂലം നമുക്ക് സഹായംലഭി ക്കുമെന്നും വിശ്വസിച്ച് സഹായം ചോദിക്കുന്നതിനാണ് ഇസ്തിഗാസഎന്ന് പറയുന്നത്.
10. ഇസ്തിഗാസ വിഷയത്തിൽ സുന്നികളും പുത്തൻ വാദികളും തമ്മിലുള്ള തർക്കം എന്താണ് ?
മഹാന്മാരോട് അദൃശ്യ മാർഗത്തിൽ സഹായംതേടൽ അവരുടെ ജീവിതകാലത്തും മരണശേഷവുംശിർക്കാണെന്ന് ബിദഇകൾ പറയുന്നു.
സുന്നികൾ പറയുന്നത് എല്ലാ സഹായത്തിന്റെയും സാക്ഷാൽ ഉടമസ്ഥൻ അല്ലാഹുവാണെന്നും അല്ലാഹുവിന്റെ സഹായംലഭിക്കാൻ സാധാരണ കാര്യങ്ങൾക്ക് സാധാരണക്കാരെയും, അസാധാരണകാര്യങ്ങൾക്ക് അസാധാരണക്കാരെയും സമീപിക്കൽ അനുവ ദനീയമാണെന്നുമാണ്. മാത്രമല്ല, മഹാന്മാരോട് സഹായം തേടുമ്പോൾ അവരെ ആദരിക്ക ലുള്ളതിനാൽ അത്പുണ്യകർമ്മവുമാണ്.
11. ഇസ്തിഗാസ ചെയ്യുമ്പോൾ ഒരു സുന്നിയുടെ പ്രതീക്ഷ എന്താണ് ?
മഹാന്മാരോട് സഹായം തേടുമ്പോൾ മൂന്നിലൊരു രൂപത്തി ലാണ് സുന്നികൾ സഹായം പ്രതീക്ഷിക്കുന്നത്. ഒന്ന്: അവ രുടെ മുഅ്ജിസത്ത്-കറാമത്തുകളുടെ ഭാഗ മായി നമുക്ക് സ ഹായം ലഭിക്കും. രണ്ട്: അവർ നമുക്ക് വേണ്ടി അല്ലാഹു വിനോട് ശുപാർശ ചെയ്യും. മൂന്ന്: ഇസ്‌തിഗാസ ചെയ്യുന്നവ ന്റെ മനസ്സിൽ മഹാന്മാരോട് ആദരവും സ്നേഹവുമുണ്ട് എന്ന തിന്റെ ഒരു പ്രകട നമാണ് ഇസ്‌തിഗാസ (വെറുക്കുന്ന ആളോ ട് നാം സഹായം തേടാറില്ലല്ലോ) എന്നത് കാരണമായും, അ വന്റെ ഇഷ്ട ജനങ്ങളെയാണല്ലോ വിളിച്ചത് എന്ന നിലയിലും അല്ലാഹു നമ്മെ സഹായിക്കും. അത് മഹാന്മാർ അറിയാതെ യും ആകാം.
12. മരണപ്പെട്ട മഹാന്മാരോട് ഇസ്തിഗാസ ചെയ്യൽ അനുവ ദനീയമാണെന്ന് വല്ല പണ്ഡിതനും പറഞ്ഞിട്ടുണ്ടോ?
അതെ, ഇമാം റംലി(റ) പറഞ്ഞിട്ടുണ്ട്.
ഇമാം റംലി(റ)വിനോടുള്ള ഈ വിഷയത്തിലെ ചോദ്യവും അവരുടെ മറുപടിയും:
ചോദ്യം: സാധാരണക്കാരായ ആളുകൾ അവർക്ക് പ്രയാസങ്ങൾഉണ്ടാകുമ്പോൾ ‘അല്ലാഹുവിന്റെ റസൂലേ’ എന്നും ‘മഹാനേ’ എന്നും പോലെയുള്ള ഇസ്‌തിഗാ സകൾ ചെയ്യാറുണ്ട്. അത് അനുവദനീയമാണോ? അമ്പിയാക്കൾക്കും , മുർസലുകൾക്കും, ഔലിയാക്കൾക്കും, ഉലമാക്കൾക്കും, സ്വാലിഹീങ്ങൾക്കും മരണ ശേഷം സഹായിക്കാൻ കഴിയുമോ?
ഉത്തരം: അവരോട് സഹായംതേടൽ അനുവദ നീയമാണ്. അവർക്ക് മരണശേഷവും സഹായിക്കാൻ കഴിയും. കാരണം അമ്പിയാക്കളുടെ മുഅ്‌ജിസത്തും ഔലിയാക്കളുടെ കറാമത്തും മരണംകൊണ്ട് മുറിയുകയില്ല.
( سُئِلَ) عمَّا يَقَعُ مِن العَامَّةِ مِنْ قَوْلِهِمْ عِنْدَ الشَّدَائِدِ ’يَا شَيْخ فُلَان‘ ، ’يَا رَسُولَ اللَّهِ‘ وَنَحْو ذَلِكَ مِن الِاسْتِغَاثَةِ بِالأَنْبِيَاءِ وَالمُرْسَلِينَ وَالْأَوْلِياءِ وَالْعُلَمَاء وَالصَّالِحِينَ ، فَهَلْ ذَلِكَ جَائِزٌ ، أَمْ لا ؟ وَهَلْ لِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ وَالْمَشَايِخِ إغَاثَةٌ بَعْدَ مَوْتِهِمْ ، وَمَاذَا يُرَجهُ ذَلِكَ ؟
(فَأَجَاب) بِأَنَّ الْاسْتِغَاثَةَ بِالْأَنْبِيَاءِ وَالْمُرْسَلِينَ وَالْأوْلِيَاءِ وَالْعُلَمَاءِ وَالصَّالِحِينَ جَائِزَةٌ. وَلِلرُسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ إغاثَةٌ بَعْدَ مَوْتِهِمْ ، لِأَنَّ مُعْجِزَةَ الْأَنْبِيَاءِ وَكَرَاماتِ الْأَوْلِيَاءِ لَا تَنْقَطِعُ بِمَوْتِهِمْ. أَمَّا الْأَنْبِيَاءُ فَلِأَنَّهُمْ أَحْيَاءٌ فِي قُبُورِهِمْ ، يُصَلُّونَ وَيَحُجون كَمَا وَرَدَتْ بِهِ الْأَخْبَارُ ، وَتَكُونُ الْإِغَاثَةُ مِنْهُمْ مُعْجزَةً لَهُمْ. وَالشُّهَدَاءُ أَيْضًا أَحْيَاءٌ شُوهِدُوا نَهَارًا جِهَارًا يُقَاتِلُونَ الْكُفَّارَ. (فتاوي رملي 6-274)
13. നബി(സ)യുടെ വഫാത്തിന് ശേഷം അവിടുത്തോട് ഇസ്തിഗാസ നടത്തിയതിന് വല്ല തെളിവുമുണ്ടോ?
ഉണ്ട്, ഉമർ(റ)വിന്റെ ഭരണകാലത്ത് ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ നബി(സ)യുടെ ഖബ്റിന് സമീപത്ത്വന്ന് ഒരാൾപറഞ്ഞു:‘അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഉമ്മത്തിന് വേ ണ്ടി അങ്ങ് വെള്ളം തേടണം, കാരണം അവർ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു.’ ഉമർ(റ)വിന്റെ അടുക്കൽ പോയിഎന്റെ സലാംപറയുകയും, മഴ ലഭിക്കുമെന്ന് സന്തോഷം അറിയിക്കുകയും ചെയ്യുകയെന്ന് നബി(സ) അയാൾക്ക് സ്വപ്നത്തിൽ നിർദ്ദേശംനൽകി. അങ്ങനെ അയാൾ ഉമർ(റ)വിന്റെ അടുക്കൽ വന്നുവിവരം പറഞ്ഞു. അപ്പോൾ ഉമർ(റ) അത്തെറ്റാണെന്ന്പറഞ്ഞില്ല. മറിച്ച്, അത് അംഗീകരിച്ചു.
عَنْ أَبي صَالِحٍ عَنْ مَالِكٍ قَالَ: أَصَابَ النَّاسَ قَحْطٌ فِي زَمَنِ عُمَرَ بْنِ الخَطَّابِ. فَجَاءَ رَجُلٌ إِلَى قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: ’يا رَسُولَ الله، اِسْتَسْقِ الله لِأُمَّتِكَ، فَإِنَّهُمْ قَدْ هَلَكُوا‘. فَأَتَاهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم فِي المَنَامِ فَقَالَ: إِيتِ عُمَرَ فَأَقْرِه منِّي السَّلامَ، وَاخْبِرْهُمْ أَنَّهُمْ مُسْقُونَ، وَقُلْ لَهُ ’عَلَيْكَ بِالكيسِ الكيس‘. فَأَتَى الرَّجُلُ فَأَخْبَرَ عُمَرَ فَقَالَ: ’يا رَبِّ مَا آلُوْا إِلَّا مَا عَجَزْتُ عَنْهُ‘. وَهَذَا إِسْنَادٌ صَحيح. (البداية والنهاية 7-111)
വഫാതായ റസൂലുല്ലാഹി(സ)യെ വിളിച്ചു സഹായം തേടൽ ശിർക്കാണെങ്കിൽ ഉമർ(റ) അതിനെ എതിർക്കു മായിരുന്നു.
14. ഇസ്തിഗാസ വിഷയത്തിലെ പുത്തൻ വാദിയുടെ വിരോ ധാഭാസം എന്ത്?
മുഅ്‌ജിസത്തും കറാമത്തുമുണ്ടെന്നും, അത് അവർ ആഗ്രഹിക്കുമ്പോൾപലപ്പോഴും ഉണ്ടാകുമെന്നും അംഗീകരിക്കുകയും, എന്നാൽ അവരാഗ്രഹിക്കാന്‍ അവരോട് ചോദിക്കൽ ശിർക്കാണെന്നും പറയുന്നു.
15. സിദ്ദീഖ്(റ) വഫാത്തായപ്പോൾ അവിടുത്തെ ജനാസ യുമായി റൗളയുടെ സമീപത്ത് വന്ന് നബി(സ)യെ വിളിച്ച് സഹാബത്ത് പറഞ്ഞത് എന്താണ്
സമ്മതമാണെങ്കല്‍ മറവ് ചെയ്യാമെന്ന രൂപത്തില്‍ ഇങ്ങനെ പറഞ്ഞു: يا رسول الله ، هذا أبو بكر بالباب (അല്ലാഹുവിന്റെ റസൂലേ, അബൂബക്കർ അങ്ങയുടെ വാതിലിന് സമീപത്തുണ്ട്). (തഫ്സീർ റാസി)
വഫാത്തായ നബി(സ)യെ വിളിക്കൽ ശിർക്കാണെങ്കിൽ അവിടെയുണ്ടായിരുന്ന സഹാബികൾ ശിർക്ക് ചെയ്തുവെന്നോ, ഇമാം റാസി(റ) അവരുടെ പേരിൽ ശിർക്ക് ആരോപിച്ചുവെന്നോ പറയേണ്ടിവരും. മആ ദല്ലാഹ്.
16. അദൃശ്യ മാർഗത്തിൽ അല്ലാഹു അല്ലാത്തവരോട് സഹായം തേടൽ ശിർക്കാണെന്നാണ് പുത്തന്‍വാദികൾ പറയുന്നത്. നിങ്ങൾ എന്ത് പറയുന്നു?
അത്ശിർക്കല്ല, കാരണം അദൃശ്യമാർഗത്തിൽ സഹായം തേടൽ ശിർക്കാണെന്നതിന് ഒരു തെളിവുമില്ല. മാത്രമല്ലമുഅ്ജി സത്തുംകറാമത്തും അദൃശ്യ മാർഗ്ഗമാണല്ലോ. ഇതനുസരിച്ച് മുഅ്ജിസത്ത്ആവശ്യപ്പെടലും ശിര്‍ക്കാവേണ്ടതല്ലേ?
17. അല്ലാഹുവിനോട് ചോദിക്കലാണോ നല്ലത്മഹാന്മാരോട് ചോദിക്കലാണോ ?
രണ്ട്തേട്ടവും യഥാർത്ഥത്തിൽ അല്ലാഹുവിനോടാണ്. ഉത്തരംതരുന്നത് അല്ലാഹു ആണെന്നാണ് നമ്മുടെ വിശ്വാസം. അത്കൊണ്ടാണ്ഉദ്ദേശ്യം സാധിച്ചാൽ അൽഹംദുലില്ലാഹ് എന്ന് പറയുന്നത്. എന്നാൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ ഉത്തരംലഭിക്കാൻ സ്വദഖചെയ്യുക, ഖുർആൻഓതുക, നല്ല സമയങ്ങളിലും സ്ഥലങ്ങളിലും ദുആ ചെയ്യുക, മഹാന്മാർ മുഖേനയാവുക എന്നിങ്ങനെ വ്യത്യസ്ത കാരണങ്ങളുണ്ട്. ഇതിൽപെട്ടഒരു കാരണമാണ് മഹാന്മാരിലൂടെ സഹായം പ്രതീക്ഷിക്കൽ.
18. وَمَا النّصْرُ اِلّا مِنْ عِنْدِ اللهِ (സഹായം അല്ലാഹുവിൽ നിന്നു മാത്രമാണ്) എന്ന് ഖുർആനിൽ ഉണ്ടല്ലോ. ഇത്ഇസ്തി ഗാസക്ക് എതിരല്ലെ ?
അല്ല, ഇതിന്റെ അർത്ഥം ആരിൽ നിന്ന് സഹായംലഭിച്ചാലും അതിന്റെയഥാർത്ഥ ഉടമസ്ഥൻ അല്ലാഹുമാത്രമാണെന്നാണ്. ഇതിൽഅസാധാരണ സഹായംഎന്നില്ലല്ലോ, അപ്പോൾമറ്റാരോടും സാധാരണസഹായവുംതേടരുത് എന്ന് പറയേണ്ടിവരില്ലേ?
19. മുഹ് യുദ്ദീൻ ശൈഖി(റ)നെ വിളിക്കുന്ന അതേവിശ്വാസത്തിൽ മുസ്ലിമിന്ഗുരുവായൂരപ്പനെ വിളിക്കാമോ?
പാടില്ല, കാരണംഅയാൾ നബിയോവലിയ്യോ അല്ല. അതു കൊണ്ട് ഇസ്തിഗാസചെയ്യുമ്പോൾ പ്രതീക്ഷിക്ക പ്പെടുന്നഒരു പ്രതീക്ഷക്കും വകുപ്പില്ല, മാത്രമല്ല മറ്റു മതക്കാരുടെ ആരാധനയായതിനാൽ കുഫ്‌റ് വന്നേക്കാം.
20. ادعوني استجب لكم (നിങ്ങൾഎന്നോട് ചോദിക്കൂ, ഞാൻ ഉത്തരം നൽകും) എന്നല്ലേ അല്ലാഹു പറഞ്ഞത്. പിന്നെ എന്തിനാണ് മഹാന്മാരോട് സഹായം ചോദിക്കുന്നത്?
അല്ലാഹു ഉത്തരം നൽകാൻ വേണ്ടി അവൻ ഇഷ്ടപ്പെട്ടവരെമുൻനിർത്തി ചോദിക്കലും അവൻ നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടലുമാണ് ഇതിഗാസ. അത് അല്ലാഹുവിനെ ഒഴിവാക്കലല്ല. സഹാബികൾ വെള്ളമില്ലാതെ പ്രയാസപ്പെട്ടപ്പോൾ നബി(സ) തങ്ങളെസമീപിച്ചതും ഇത് കൊണ്ടാണ്.
21. മഹാന്മാരോടുള്ള ഇസ്തിഗാസ തർക്ക വിഷയമായതിനാൽ അത് ഒഴിവാക്കി എല്ലാവരും അംഗീകരിക്കുന്ന അല്ലാഹുവിനോട് ചോദിക്കലല്ലെ നല്ലത്?
അടിസ്ഥാനരഹിതവും വിരോധാഭാസവുമായതർക്കങ്ങൾ ഉണ്ട് എന്നതിന്റെ പേരിൽ ഇസ്ലാം അനുവദിച്ച ഒരു കാര്യം ഒഴിവാക്കേണ്ടതില്ല. മാത്രമല്ല, അത് ഒഴിവാ ക്കിയാൽ ഇസ്ലാമിൽ ശിർക്കല്ലാത്ത ഒരു കാര്യത്തെ ശിർക്കാക്കിയതിന് അംഗീകാരം നൽകലാകും. അതിനാൽ അത് വർദ്ധിപ്പിക്കുകയാണ് വേണ്ടത്.
22. പല രാജ്യങ്ങളിലും കുഴപ്പങ്ങൾ ഉണ്ടാകുമ്പോൾ അവിടെയുള്ള മഹാൻ ഇടപെട്ട് അത് പരിഹരിക്കാത്തത് എന്തു കൊണ്ട് ?
എന്ത്കൊണ്ട് അവിടെ അല്ലാഹുഇടപെട്ട് പരിഹരിക്കുന്നില്ല.
23. അല്ലാഹുവിനോട് ചോദിക്കുന്ന എല്ലാ കാര്യങ്ങളും സൃഷ്ടികളോട് ചോദിക്കാൻ പറ്റുമോ ?
ഒരു കാര്യവും അല്ലാഹുവിനോട് ചോദിക്കുന്ന വീക്ഷണപ്രകാരം സൃഷ്ടികളോടും, സൃഷ്ടികളോട് ചോദിക്കുന്ന വീക്ഷണ പ്രകാരംഅല്ലാഹുവിനോടും ചോദിക്കരുത്. സ്രഷ്ടാവ്എന്ന നിലക്ക് എല്ലാം അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ. എന്നാൽ, കാരണക്കാരൻ എന്ന നിലക്ക് അല്ലാഹു അല്ലാത്തവ രോട് എന്ത് ചോദിച്ചാലും ശിർക്കാവുകയില്ല.
24. ഇസ്തിഗാസ പാടില്ല എന്നതിന് വിരോധികള്‍ ഓതാറുള്ള ആയത്തുകളുടെ (ഉദാ: لا تدعوا مع الله أحدا ) അല്ലാഹുവി നോട്കൂടെ ആരെയും വിളിക്കരുത്) യാഥാർത്ഥ്യമെന്ത്?
അത്തരം ആയത്തുകളിൽ അല്ലാഹുഅല്ലാത്തവർക്ക്ദിവ്യത്വം കൽപ്പിച്ച് പ്രാർഥിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. സഹായം ചോദിക്കുന്നതിനെ സംബന്ധിച്ചല്ല.
25. മുൻ കഴിഞ്ഞ ധാരാളം പ്രവാചകന്മാരുടെ പ്രാർഥനക ൾ ഖുർആനിലുണ്ടല്ലോ. അതിലൊന്നും അല്ലാഹു അല്ലാ ത്തവരോട് പ്രാർഥിച്ചതായി കാണുന്നില്ലല്ലോ?
അല്ലാഹു അല്ലാത്തവരോട് പ്രാർഥിക്കണമെന്ന് സുന്നികൾ പറയുന്നില്ല. സഹായം ചോദിക്കാം എന്ന് പറയുന്നു. അത്തരത്തിൽ സഹായം ചോദിച്ചിട്ടുമുണ്ട്. ഉദാ: സുലൈമാൻ നബി (അ) ബിൽകീസിന്റെ സിംഹാസനം മുന്നിൽ എത്തിക്കാൻ സഹായംതേടി: ‘أيّكم يأتيني بعرشها (ആരാണ് അവരുടെ സിംഹാസനം എനിക്ക് എത്തിക്കുക).’ ഇത് അഭൗതിക മാർഗ്ഗത്തിലുള്ള സഹായ തേട്ടമാണല്ലോ? അത്ജീവിച്ചിരിക്കുന്നവരോടും പാടില്ലെന്നാണല്ലോ അവരുടെവാദം.
26. നബി(സ)യുടെ വഫാത്തിന്ശേഷം സ്വഹാബികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോൾ അവർ എന്തുകൊണ്ട് നബി(സ)യെ വിളിച്ച് സഹായം തേടിയില്ല?
അവർ എന്ത്കൊണ്ട് അല്ലാഹുവിനോട് സഹായം തേടയില്ല. അവർ നബി(സ)യോട് തേടിയിട്ടില്ല എന്നതിന് തെളിവില്ല.
27. إياك نستعين നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്നല്ലേ ഖുർആൻ പറയുന്നത്?
ഈ ആയത്തിൽ അസാധാരണ സഹായം എന്നു പറഞ്ഞിട്ടില്ലല്ലോ? അപ്പോൾ എല്ലാവരും മറ്റുള്ളവരോട് സഹായം തേടുന്നത് ഈ ആയത്തിനെതിരാണെന്ന് പറയേണ്ടിവരും. അത് കൊണ്ട്ആരോട് സഹായം തേടിയാലും സഹായത്തിന്റെയഥാർത്ഥ ഉടമസ്ഥൻ അല്ലാഹു മാത്രമാണ്. സഹായത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലക്ക് അവനോട്മാത്രമേ സഹായം തേടു ന്നുള്ളൂ എന്നാണ് ഇതിന്റെ അർത്ഥം.
28. അഭൗതിക മാർഗത്തിൽ അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമോ?
കറാമത്തോ മുഅ്‌ജിസത്തോ മുഖേനെ അവരിൽ നിന്ന് സഹായംലഭിക്കും. അത് അഭൗതിക മാർഗ്ഗമാണല്ലോ? അപ്പോൾ അഭൗതിക മാർഗ്ഗത്തിലൂടെ സൃഷ്ടികളിൽ നിന്ന് സഹായം പ്രതീക്ഷിക്കൽ ശിർക്കല്ലെന്ന് വ്യക്തമായി. അവരുദ്ദേശിക്കുമ്പോൾ ചിലപ്പോൾ പ്രകടമാവുമെന്ന് എല്ലാവരും സമ്മതി ക്കുന്നതാണല്ലോ.
29. നബി(സ)യോട് استغفار(ദോഷം പൊറുക്കാൻ) ആവശ്യപ്പെടാമോ?
അല്ലാഹുവിൽ നിന്ന് പാപമോചനംലഭിക്കാൻ കാരണക്കാര നെന്ന നിലക്ക് നബി(സ)യെ സമീപിക്കാം. അത് പാപമോചനംലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതുമാണ്.