48. സുന്നികൾ ചെയ്യുന്ന പല നല്ല കാര്യങ്ങളെക്കുറിച്ചും ബിദ്അത്താണെന്ന് എതിരാളികൾ പറയാറുണ്ട്. എന്താണ് യഥാർത്ഥത്തിൽ ബിദ്അത്ത്?
നബി ﷺ ചെയ്യാത്ത കർമ്മങ്ങളെല്ലാം ബിദ്അത്താണെന്ന തെറ്റായ ധാരണയില്‍ നിന്നാണ് ഇത് പറയുന്നത്. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി പുതുതായി ഉണ്ടാക്കുന്ന കർമ്മങ്ങളാണ് പിഴച്ച ബിദ്അത്ത്. സുന്നികൾ ചെയ്യുന്ന കർമ്മങ്ങൾ ആ ഇനത്തിൽ പെട്ടതല്ല.
49. ഇസ്ലാമിക പ്രമാണങ്ങൾക്കെതിരായ പുതിയ ആചാരങ്ങളെ ഉദാഹരിക്കാമോ?
അതെ,
1. ഖുതുബ അനറബി ഭാഷയിൽ നിർവഹിക്കുക.
2. സ്ത്രീകൾ പൊതു പള്ളിയിൽ ജമാഅത്തിന് പോകൽ പുണ്യ മാണെന്ന വാദം.
50. നബി ﷺ ചെയ്യാത്ത വല്ലതും പുത്തന്‍വാദികള്‍ ചെയ്യു ന്നുണ്ടോ?
ഉണ്ട്,
1. നബി ﷺ ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായി ഹദീ സുകളിലില്ല. ബിദഇകൾ അവരുടെ പള്ളിയിൽ നിന്നും ചൊല്ലുന്നു.
2. തസ്ബീത്ത് ചൊല്ലുമ്പോള്‍ ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റു ള്ളവര്‍ ഏറ്റ് ചൊല്ലുന്നു. അങ്ങിനെ നബി ﷺ മാതൃക കാണിച്ചിട്ടില്ല.
നബി ﷺ ചെയ്യാത്തതെല്ലാം ബിദ്അത്താണെങ്കിൽ അവർ ചെയ്യുന്ന ഈ രണ്ട് കാര്യങ്ങളും ബിദ്അത്താവേണ്ടതാണ്.
51. നബി ﷺ പറഞ്ഞു: كل بدعة ضلالة (എല്ലാ പുതിയതും പിഴച്ചതാണ്). അപ്പോൾ നബി ﷺ യുടെ കാലത്തില്ലാ ത്ത ഹദ്ദാദ്, മൗലിദ് തുടങ്ങിയവയും അതിൽ പെടില്ലേ?
പെടില്ല, കാരണം പ്രമാണങ്ങൾക്കെതിരായി പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ് പിഴച്ച ബിദ്അത്ത്. ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് കിതാബുകളും നബി ﷺ യുടെ കാലത്തില്ലല്ലോ? അതും ഒഴിവാക്കേണ്ട തുണ്ടോ? അത് നബി ﷺ യുടെ ഹദീസുകൾ ഒരുമിച്ചു കൂട്ടിയതാണ് എന്നാണെങ്കിൽ അതു പോലെയാണ് ഹദ്ദാദും. കാരണം, അത് നബി ﷺ പഠിപ്പിച്ച ദിക്റുകൾ ഒരുമിച്ച് കൂട്ടിയതാണ്. അല്ലാതെ പുതിയ ദിക്റുകൾ അല്ല. മൗലിദ് എന്നാൽ നബി ﷺ തങ്ങളുടെ മദ്ഹ് പറയലാണ്. അതും നബി ﷺ തങ്ങളുടെ കാലത്തുള്ളതാണ്.
52. എപ്പോഴും ചെയ്യാവുന്ന കാര്യങ്ങൾക്ക് പ്രത്യേകം സമ യവും രൂപവും നിശ്ചയിക്കുമ്പോൾ അത് ബിദ്അത്താകുമെന്ന് ചിലർ പറയുന്നു. ഇത് ശരിയാണോ?
ശരിയല്ല. എപ്പോഴും ചെയ്യാവുന്ന കർമ്മങ്ങൾക്ക് സമയം നിശ്ചയിക്കാമെന്ന് ഇമാം നവവി ﵀ പറഞ്ഞിട്ടുണ്ട്.
നബി ﷺ എല്ലാ ശനിയാഴ്ചയും മസ്‌ജിദ് ഖുബാഅ് സന്ദർശിക്കാറുണ്ട് എന്ന ഹദീസ് വിശദീകരിച്ച് ഇമാം നവവി ﵀ പറയുന്നു: فِيهِ جَوَازُ تَخْصِيصِ بَعْضِ الأيَّامِ لِلزيَارَةِ (സിയാറത്തിനു ചില ദിവസങ്ങൾ നിശ്ചയിക്കാമെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാകും).
പക്ഷേ, ആ സമയത്തിനോ രൂപത്തിനോ ഇസ്ലാമികമായ പ്രത്യേകതയുണ്ടെന്ന് വിശ്വസിക്കരുത്. എന്നാൽ, അത് നിശ്ച യിച്ചത് മഹാനായ വ്യക്തിയാ ണെങ്കിൽ ആ മഹാനെ അനുസരിക്കുക എന്ന നിലയിൽ ആ സമയത്തിനും രൂപത്തിനും പുണ്യം കൂടുതൽ ലഭിക്കും.
53. നബി ﷺ ചെയ്യാത്ത ജുമുഅയുടെ രണ്ടാം ബാങ്ക് സു ന്നികൾ ചെയ്യുന്നു. അപ്പോൾ സുന്നികളല്ലേ മുബ്ത ദിഉകൾ?
ഉസ്മാൻ ﵁ ആണ് ആ ബാങ്ക് നടപ്പാക്കിയതെന്ന് ബുഖാരിയിലുണ്ട്. ഉസ്മാൻ ﵁ മുബ്‌തദിഅ് ആണോ? നബി ﷺ യുടെ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും അത് തെറ്റല്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഒരു സഹാബിയും അതിനെ എതിർക്കാതിരുന്നത്.
54. നബി ﷺ ഓതിയ മൗലിദ് ഏതായിരുന്നു? (മൻഖൂസ്, ശറഫൽ അനാം, സുബഹാന)
നബി ﷺ ഓതിക്കൊടുത്ത ഹദീസ് കിതാബ് ഏത്? (ബുഖാരി, മുസ്ലിം, തുർമുദി)
നബി ﷺ യുടെ ഹദീസുകൾ പിന്നീട് ഇമാമുകൾ ക്രോഡീകരി ച്ചത് പോലെ നബി ﷺ യും സഹാബത്തും പഠിപ്പിച്ച അവിടുത്തെ മദ്ഹുകൾ ക്രോഡീകരിച്ചതാണ് മൗലിദുകൾ.
55. നബി ﷺ ക്ക് വഹ്,യല്ലാത്ത അസാധാരണത്വം അവിടു ത്തെ കേൾവിയിലോ കാഴ്ചയിലോ ഇല്ലെന്നാണ് ബിദഇകൾ പറയുന്നത്. അത് ശരിയാണോ?
ശരിയല്ല, നബി ﷺ ക്ക് അസാധാരണ കേൾവി നബിയാകുന്ന തിന്റെ മുമ്പ്തന്നെ ഉണ്ടായിരുന്നു. അവിടുന്നു പറഞ്ഞു: ‘ഞാൻ നബിയാവുന്നതിനു മുമ്പ് എനിക്ക് സലാം പറയാറുള്ള മക്കയിലെ കല്ലുകളെ എനിക്കി പ്പോഴുമറിയാം’.
قال رَسُولُ اللَّهِ صلى الله عليه وسلم : إِنِّى لأَعْرِفُ حَجَرًا بِمَكَّةَ كَانَ يُسَلِّمُ عَلَى قَبْل أَنْ أُبْعَثَ ، إِنِّى لأَعْرِفُهُ الآنَ. (مسلم 6078(
ഇവിടെ നബിയാവും മുമ്പ് എന്ന് പറഞ്ഞതിൽ നിന്നും വഹ്ഷയല്ലാത്ത പ്രത്യേകതയാണെന്ന് വ്യക്തമായി.
56. അസാധാരണ വഴിയിലൂടെ ഗുണം പ്രതീക്ഷിക്കലാ ണല്ലോ ബറക്കത്തെടുക്കൽ. അതിന് ഇസ് ലാമിൽ മാ തൃകയുണ്ടോ?
ഉണ്ട്, അനസുബ്‌നു മാലിക്(റ) പറഞ്ഞു: നബി ﷺ ഞങ്ങളുടെ അടുക്കൽ വന്നു. അവിടുന്ന് ഉറങ്ങിയപ്പോൾ വിയർത്തു. അപ്പോൾ എന്റെ ഉമ്മ സുഗന്ധത്തിന്റെ കുപ്പിയുമായി വന്ന് വിയർപ്പ് തുടച്ചെടുക്കാൻ തുടങ്ങി. പെട്ടെന്ന് നബി ﷺ ഉണർന്നു അവിടുന്ന് ചോദിച്ചു: ‘ഉമ്മുസുലൈം, നീ എന്താണ് ചെയ്യുന്നത്?’ മറുപടി ഇപ്രകാരമായിരുന്നു: ‘ഇത് അങ്ങയുടെ വിയർപ്പാണ്. ഞങ്ങൾ ഇതിനെ ഞങ്ങളുടെ സുഗന്ധത്തിൽ ചേർക്കാറുണ്ട്. അത് ഏറ്റവും നല്ല സുഗന്ധമാണ്’. മറ്റൊരു റിപ്പോർട്ടിൽ മഹതി പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ഇത് കൊണ്ട് ഞങ്ങളുടെ കുട്ടികൾക്ക് ബറകത്ത് ആഗ്രഹിക്കുന്നു’. നബി ﷺ അത് ശരിവെക്കുകയും ചെയ്തു.
عَنْ أَنَسِ بْنِ مَالِكٍ قَال : دَخَلَ عَلَيْنَا النَّبِىُّ صلى الله عليه وسلم ، فَقَال عِنْدَنَا فَعَرِقَ ، وَجَاءَتْ أُمِّى بِقَارُورَةٍ ، فَجَعَلَتْ تَسْلُتُ الْعَرَقَ فِيهَا ، فَاسْتَيْقَظَ النَّبِيّ صلى الله عليه وسلم فَقَال : يَا أُمَّ سُلَيْمٍ ، مَا هَذَا الَّذِى تَصْنَعِين ؟ قَالَتْ : هَذَا عَرَقُكَ نَجْعَلُهُ فِى طِيبِنَا ، وَهُوَ مِنْ أَطْيَبِ الطِّيبِ. (مسلم 6201)
وَفِي رِوَايَةٍ لِمُسْلِمٍ أيْضًا فَقَالَتْ : يا رَسُولَ اللَّهِ نَرْجُو بَرَكَتَهُ لِصِبْيَانِنَا ، قَالَ : أَصَبْتِ. (6202)