ബിദ്അത്തിന്റെ ചർച്ചയിൽ വഹാബികൾ എടുത്തു പറയാറുള്ള ഒരു പണ്ഡിതനാണ് ഇമാം ശാത്വിബി, എന്നാൽ ബിദ്അത്തുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ അവർ പറയാറില്ല, ബിദ്അത്തുകാരുടെ പൊതുസ്വഭാവത്തെ സംബന്ധിച്ച് ഇമാം ശാത്വിബി തൻ്റെ " ഇഅതിസ്വാം " ൽ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കമാണ് താഴെ വിവരിക്കുന്നത്, ഇനി ഒരിക്കലും മുജ,ജമകൾ ഇമാം ശാത്വിബിയെ ഉദ്ധരിക്കില്ലെന്ന് പ്രതീക്ഷിക്കാം;
ബിദ്അത്തിൻ്റെ കക്ഷികളുടെ പൊതുസ്വഭാവം ഇമാം ശാത്വബി വിവരിക്കുന്നു.
ഹദീസ് നിഷേധം;
തങ്ങളുടെ ആശയങ്ങളോട് പൊരുത്തപ്പെടാത്ത ഹദീസുകളുടെ നിരാകരിക്കുക ബിദ്അത്തുകാരുടെ പൊതു സ്വഭാവമാണ്
സ്വന്തം വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും അനുകൂലമല്ലാത്ത ഹദീസുകളെ അവർ നിരാകരിക്കുന്നു,
ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ വ്യക്തമായി സ്ഥിരീകരിക്കപ്പെട്ട ഖബർ ശിക്ഷ, സ്വിറാത്ത്, മീസാൻ, ദൈവീക ദർശനം, ഈച്ചയുമായി ബന്ധപ്പെട്ട ഹദീസ് തുടങ്ങിയവ അവർ തള്ളി കളഞവയിൽചിലത് മാത്രമാണ്. അതേസമയം തങ്ങളുടെ വാദങ്ങളോട് യോജിക്കുന്ന വ്യാജവും ദുർബലവുമായ ഹദീസുകളെ അവർ അവലംബിക്കുകയും ചെയ്യുന്നു.
സ്വഹാബിക്കളിലും താബിഉകളിലുമുള്ള ഹദീസ് നിവേദകരെയും ഇസ്ലാമിക ലോകം നിരാക്ഷേപം സ്വീകരിക്കുന്ന ഹദീസ് പണ്ഡിതന്മാരെയും അവർ വിമർശിക്കും, ചിലപ്പോൾ അവരുടെ ഫത്വവകളെ തള്ളിക്കളയുകയും പൊതുസമൂഹത്തിനുമുമ്പിൽ അവരെ തരം താഴ്ത്തി സംസാരിക്കുകയും ചെയ്യും , അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരോട് പൊതുസമൂഹത്തിൽ വെറുപ്പ് ഉണ്ടാക്കുന്നതിനു വേണ്ടിയാണിത്
സ്വയം മുജ്തഹിദായി ചമയുക;
ഇജ്തിഹാദിന്റെ യാതൊരു യോഗ്യതയുമില്ലാതെ സ്വയം മുജ്തഹിദാണെന്ന് വിശേഷിപ്പിച്ച് ഇജ്തിഹാദിന് തയ്യാറാവുക ഇവരുടെ സ്വഭാവമാണ്
അറബി ഭാഷയുടെ അടിസ്ഥാന വിവരങ്ങൾ പോലു മില്ലാതെ വിശുദ്ധ ഖുർആനിനെയും ഹദീസിനെയും വ്യാഖ്യാനിക്കാനും വിധിവിലക്കുകൾ കണ്ടെത്താനും തയ്യാറാവുകയും യോഗ്യരായ പണ്ഡിതന്മാരുടെ ഗവേഷണങ്ങളെ തള്ളിക്കളയുകയും ചെയ്യുക ഇവരുടെ രീതിയാണ്,
മുത ശാബിഹാത്തിനെ പിൻതുടരുക;
വിശുദ്ധ ഖുർആനിലും ഹദീസിലും വന്ന മുത്തശാബിഹാത്തുകളെ -അവ പൂർണ്ണമായി മനസ്സിലാക്കുന്നതിൽ മനുഷ്യബുദ്ധിക്ക് പരിമിതിയുണ്ട്- പിന്തുടരൽ അഹ്ലുസ്സുന്നയുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ചവരുടെ പൊതുസ്വഭാവമാണ്,
ഇസ്ലാമിൽ ഒരു കാര്യം പ്രമാണമാ കണമെങ്കിൽ അതിൻ്റെ ആശയം സംശയലേശമെന്യേ വ്യക്തവും ഖണ്ഡിതവും സ്ഥിരപ്പെട്ട പ്രമാണങ്ങളോട് എതിരാതിരിക്കുകയും വേണം,
അപ്പോൾ അവ്യക്തമായതും ഉപമാലങ്കാരം പോലെ വ്യത്യസ്ത അർത്ഥസാധ്യതയുള്ളതും ഖണ്ഡിതമായ പ്രമാണങ്ങളോട് എതിരായതുമായവയെ ഒരിക്കലും പ്രമാണമായി മനസ്സിലാക്കി കൂടാ
ഇസ്ലാമിൽ സ്ഥിരപ്പെട്ട പൊതുതത്വങ്ങളോട് എതിരാണെന്ന് തോന്നുന്ന പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടതാണ്, നേരെ മറിച്ച് ഇത്തരം അവ്യക്തമായതും വ്യത്യസ്ത അർത്ഥ സാധ്യതയുള്ളതുമായ പ്രമാണങ്ങക്കൊപ്പിച്ച് പൊതു തത്വങ്ങൾ രൂപപ്പെടുത്തുന്നത് തികച്ചും അക്രമവും ആക്ഷേപാർഹവുമാണ്.
വ്യത്യസ്ത വ്യാഖ്യാന സാധ്യതയുള്ള മുതശാബിഹാത്തുകളെ പിന്തുടരുന്നത് തന്നെ ആക്ഷേപാർഹമാണ്, പിന്നെ അതുതന്നെപ്രമാണമാക്കുന്നതെങ്ങനെയാണ്?
മുതശാബിഹാത്തുകൾ സ്വന്തം നിലയിൽ പ്രമാണമല്ലെന്ന് സ്ഥിരപ്പെട്ട സ്ഥിതിക്ക് അതിനെ പ്രമാണമാക്കുന്നത് തന്നെ ബിദ്അത്താണ് ഇതാണ് യാഥാർത്ഥ്യം,
പരിശുദ്ധനും അന്യൂന്യനുമായ സ്രഷ്ടാവിന് അവയവങ്ങൾ ഉണ്ടെന്ന ളാഹിരിയ്യത്തി(പ്രമാണങ്ങളെ അക്ഷര വായ നടത്തുന്ന കക്ഷി) ൻ്റെ വാദം ഇതിനുദാഹരണമാണ്
സൃഷ്ടികൾക്കുള്ള കണ്ണ്, കൈ, കാൽ, മുഖം,തുടങ്ങി തുടങ്ങി എല്ലാ അവയവങ്ങളും അവർ സ്രഷ്ടാവിനുണ്ടെന്നു പറയുന്നു,
അല്ലാഹുവിനെപ്പോലെ യാതൊന്നുമില്ല എന്ന വിശുദ്ധ ഖുർആൻ ഖണ്ഡിതമായി പറഞ്ഞ കാര്യം അവർ ശ്രദ്ധിച്ചില്ല.സൃഷ്ടികളോട് സാദൃശ്യമുള്ളതും സൃഷ്ടി തന്നെയായിരിക്കുമല്ലോ; '(അൽ ഇഅതി സ്വാം)
(وفي الاعصام ١/٢٩٤-٣٠٥)
(فَصْلٌ وُجُوهُ مُخَالِفَةِ طَرِيقِ الْحَقِّ)
اعْتِمَادُهُمْ عَلَى الْأَحَادِيثِ الْوَاهِيَةِ الضَّعِيفَةِ وَالْمَكْذُوبِ فِيهَا عَلَى رَسُولِ اللَّهِ ﷺ وَالَّتِي لَا يَقْبَلُهَا أَهْلُ صِنَاعَةِ الْحَدِيثِ فِي الْبِنَاءِ عَلَيْهَا:
وَمِنْهَا ضِدُّ هَذَا، وَهُوَ رَدُّهُمْ لِلْأَحَادِيثِ الَّتِي جَرَتْ غَيْرَ مُوَافِقَةٍ لِأَغْرَاضِهِمْ وَمَذَاهِبِهِمْ، وَيَدَّعُونَ أَنَّهَا مُخَالِفَةٌ لِلْمَعْقُولِ، وَغَيْرُ جَارِيَةٍ عَلَى مُقْتَضَى الدَّلِيلِ، فَيَجِبُ رَدُّهَا:
كَالْمُنْكِرِينَ لِعَذَابِ الْقَبْرِ، وَالصِّرَاطِ، وَالْمِيزَانِ، وَرُؤْيَةِ اللَّهِ فِي الْآخِرَةِ، وَكَذَلِكَ حَدِيثُ الذُّبَابِ وَقَتْلِهِ، وَأَنَّ فِي أَحَدِ جَنَاحَيْهِ دَاءً وَفِي الْآخَرِ دَوَاءً، وَأَنَّهُ يُقَدِّمُ الَّذِي فِيهِ الدَّاءُ، وَحَدِيثُ الَّذِي أَخَذَ أَخَاهُ بَطْنُهُ فَأَمَرَهُ النَّبِيُّ ﷺ بِسَقْيِهِ الْعَسَلَ. . . . وَمَا أَشْبَهَ ذَلِكَ مِنَ الْأَحَادِيثِ الصَّحِيحَةِ الْمَنْقُولَةِ نَقْلَ الْعُدُولِ.
[وَ] رُبَّمَا قَدَحُوا فِي الرُّوَاةِ مِنَ الصَّحَابَةِ وَالتَّابِعِينَ رَضِيَ اللَّهُ تَعَالَى عَنْهُمْ وَمَنِ اتَّفَقَ الْأَئِمَّةُ مِنَ الْمُحَدِّثِينَ عَلَى عَدَالَتِهِمْ وَإِمَامَتِهِمْ؛ كُلُّ ذَلِكَ لِيَرُدُّوا بِهِ عَلَى مَنْ خَالَفَهُمْ فِي الْمَذْهَبِ.
وَرُبَّمَا رَدُّوا فَتَاوِيَهُمْ وَقَبَّحُوهَا فِي أَسْمَاعِ الْعَامَّةِ؛ لِيُنَفِّرُوا الْأُمَّةَ عَنْ أَتْبَاعِ السُّنَّةِ وَأَهْلِهَا
وَمِنْهَا: تَخَرُّصُهُمْ عَلَى الْكَلَامِ فِي الْقُرْآنِ وَالسُّنَّةِ الْعَرَبِيَّيْنِ مَعَ الْعُرُوِّ عَنْ عِلْمِ الْعَرَبِيَّةِ الَّذِي يُفْهَمُ بِهِ عَنِ اللَّهِ وَرَسُولِهِ:
فَيَفْتَاتُونَ عَلَى الشَّرِيعَةِ بِمَا فَهِمُوا، وَيَدِينُونَ بِهِ، وَيُخَالِفُونَ الرَّاسِخِينَ فِي الْعِلْمِ، وَإِنَّمَا دَخَلُوا ذَلِكَ مِنْ جِهَةِ تَحْسِينِ الظَّنِّ بِأَنْفُسِهِمْ، وَاعْتِقَادِهِمْ أَنَّهُمْ مِنْ أَهْلِ الِاجْتِهَادِ وَالِاسْتِنْبَاطِ، وَلَيْسُوا كَذَلِكَ
وَمِنْهَا: انْحِرَافُهُمْ عَنِ الْأُصُولِ الْوَاضِحَةِ إِلَى اتِّبَاعِ الْمُتَشَابِهَاتِ الَّتِي لِلْعُقُولِ فِيهَا مَوَاقِفُ، وَطَلَبُ الْأَخْذِ بِهَا تَأْوِيلًا:
كَمَا أَخْبَرَ اللَّهُ تَعَالَى فِي كِتَابِهِ - إِشَارَةً إِلَى النَّصَارَى فِي قَوْلِهِمْ بِالثَّالُوثِيِّ بِقَوْلِهِ: ﴿فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ﴾ [آل عمران: ٧].
وَقَدْ عَلِمَ الْعُلَمَاءُ أَنَّ كُلَّ دَلِيلٍ فِيهِ اشْتِبَاهٌ وَإِشْكَالٌ لَيْسَ بِدَلِيلٍ فِي الْحَقِيقَةِ، حَتَّى يَتَبَيَّنَ مَعْنَاهُ وَيَظْهَرَ الْمُرَادُ مِنْهُ، وَيُشْتَرَطُ فِي ذَلِكَ أَنْ لَا
يُعَارِضَهُ أَصْلٌ قَطْعِيٌّ، فَإِذَا لَمْ يَظْهَرْ مَعْنَاهُ لِإِجْمَالٍ أَو اشْتِرَاكٍ، أَوْ عَارَضَهُ قَطْعِيٌّ؛ كَظُهُورِ تَشْبِيهٍ؛ فَلَيْسَ بِدَلِيلٍ؛ لِأَنَّ حَقِيقَةَ الدَّلِيلِ أَنْ يَكُونَ ظَاهِرًا فِي نَفْسِهِ، وَدَالًّا عَلَى غَيْرِهِ، وَإِلَّا؛ احْتِيجَ إِلَى دَلِيلٍ عَلَيْهِ، فَإِنْ دَلَّ الدَّلِيلُ عَلَى عَدَمِ صِحَّتِهِ؛ فَأَحْرَى أَنْ لَا يَكُونَ دَلِيلًا.
وَيُتَأَوَّلُ الْجُزْئِيَّاتُ حَتَّى تَرْجِعَ إِلَى الْكُلِّيَّاتِ، فَمَنْ عَكْسَ الْأَمْرَ؛ حَاوَلَ شَطَطًا، وَدَخَلَ فِي حُكْمِ الذَّمِّ؛ لِأَنَّ مُتَّبِعَ الشُّبُهَاتِ مَذْمُومٌ، فَكَيْفَ يُعْتَدُّ بِالْمُتَشَابِهَاتِ دَلِيلًا؟ أَوْ يُبْنَى عَلَيْهَا حُكْمٌ مِنَ الْأَحْكَامِ؟ وَإِذَا لَمْ تَكُنْ دَلِيلًا فِي نَفْسِ الْأَمْرِ؛ فَجَعْلُهَا دَلِيلًا بِدْعَةٌ مُحْدَثَةٌ هُوَ الْحَقُّ.
وَمِثَالُهُ فِي مِلَّةِ الْإِسْلَامِ مَذَاهِبُ الظَّاهِرِيَّةِ فِي إِثْبَاتِ الْجَوَارِحِ لِلرَّبِّ - الْمُنَزَّهِ عَنِ النَّقَائِصِ ـ؛ مِنَ الْعَيْنِ، وَالْيَدِ، وَالرِّجْلِ، وَالْوَجْهِ، وَالْمَحْسُوسَاتِ، وَالْجِهَةِ. . . . . . وَغَيْرِ ذَلِكَ مِنَ الثَّابِتِ لِلْمُحْدَثَات
أَمَّا تَرْكُهُمْ لِلْقَاعِدَةِ؛ فَلَمْ يَنْظُرُوا فِي قَوْلِهِ تَعَالَى: ﴿لَيْسَ كَمِثْلِ شَيْءٌ﴾ [الشورى: ١١]، وَهَذِهِ الْآيَةُ نَقْلِيَّةٌ لَا عَقْلِيَّةٌ؛ لِأَنَّ الْمُشَابِهَ لِلْمَخْلُوقِ فِي وَجْهٍ مَا مَخْلُوقٌ مِثْلُهُ ،انتهى باختصار