ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. അല്ലാഹു വിന്റെ ഏകത്വം ഇരുന്നൂറിലധികം പ്രാവശ്യം ഖുർആൻ ഊന്നിപ്പറയു ന്നുണ്ട്. തൗഹീദിന്റെ പ്രാധാന്യ മാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാ നിലക്കും നിരർത്ഥകവും ബാലിശവുമാണ്. മനുഷ്യ സങ്കൽപ്പങ്ങൾക്കു പകരം പ്രമാണങ്ങളുടെ വെളിച്ചത്തിലാ ണ് ദൈവാസ്‌തിക്യം തെളിയിക്ക പ്പെടേണ്ടത്. അല്ലാഹുവിന്റെ അസ്തിത്വവും അനിവാര്യതയും അപ്രകാരം തെളിയിക്കപ്പെട്ടതാണ്. ബുദ്ധിയുള്ളവർക്ക് ദൈവാ സ്‌തിക്യവും അവൻ്റെ ഏകത്വവും നിഷേധിക്കാനാവില്ല. ലോകത്ത് കഴിഞ്ഞുപോയ പ്രവാചകന്മാരെല്ലാം ഈ സന്ദേശവുമായാണ് ജനങ്ങളെ സമീപിച്ചത്.
ഏകനാക്കൽ, ഏകനാ ണെന്ന് വിശ്വസിക്കൽ, എന്നൊ ക്കെയാണ് തൗഹീദിൻ്റെ ഭാഷാർത്ഥം. സാങ്കേതിക തല ത്തിൽ തൗഹീദ് “ഊലൂഹിയ്യ ത്തിലും അതിന്റെ സവിശേഷ ഗുണങ്ങളിലും അല്ലാഹുവിന് പങ്കാളിയില്ലെന്ന വിശ്വാസമാണ്. ഉലൂഹിയ്യത്തിൻ്റെ വിവക്ഷ സ്വയം പര്യാപ്തതയും അതിന്റെ സവി ശേഷ ഗുണങ്ങൾ വസ്‌തുക്കളുടെ സ്രഷ്ടാവായിരിക്കുക, ലോകത്തെ നിയന്ത്രിക്കുന്നവനാ വുക, ആരാധന അർഹിക്കുന്നവ നാവുക എന്നിവയാണ്." (ശറഹുൽ മഖാസ്വിദ്)
സത്തയിലും വിശേഷണങ്ങ ളിലും പ്രവർത്തനങ്ങളിലും അല്ലാഹു ഏകനാണെന്ന് വിശ്വ സിക്കുക എന്നും തൗഹീദിനെ നിർവ്വചിക്കാറുണ്ട്. എല്ലാം കാണി ക്കുന്നത് ഒരേ ആശയം തന്നെയാ ണ്. തൗഹീദിൻ്റെ വിവക്ഷ വ്യക്ത മാക്കുന്ന അധ്യായമാണ് ഇഖ്ലാ സ്വ്. സൂറത്തുത്തൗഹീദ് എന്നും ഇതിനു പേരുണ്ട്.
അതിന്റെ ആശയം ഇപ്ര കാരം സംഗ്രഹിക്കാം. 'നബിയേ പറയുക, അവൻ അല്ലാഹുവാകു ന്നു. (അവൻ) ഏകനുമാകുന്നു. ഏവർക്കും ആശ്രയമായിട്ടുള്ളവൻ അല്ലാഹു മാത്രമാകുന്നു. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. (ആരുടെയും സന്തതിയായി) അവൻ ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും.
സത്യനിഷേധികൾ നബി (സ)യോട് തന്റെ റബ്ബിനെ പരിച യപ്പെടുത്തിക്കൊടുക്കാനാവശ്യ പ്പെട്ടപ്പോഴാണ് ഈ അധ്യായം അവതരിച്ചത്. അതിനാൽ ഹുവ എന്ന സർവ്വനാമം മടങ്ങുന്നത് മുഹമ്മദ് നബി(സ)യുടെ റബ്ബിലേ ക്കാണെന്ന് മുഫസ്സിറുകൾ രേഖ പ്പെടുത്തിയിട്ടുണ്ട്. അബുസ്സുഊദ് (റ) പറയുന്നു: “ഹുവ എന്ന സർവ്വനാമം ചോദിക്കപ്പെട്ടവനി ലേക്ക് മടങ്ങുന്നതാണ്. നിങ്ങൾ ചോദിച്ചവൻ അല്ലാഹുവാകുന്നു എന്നർത്ഥം. “നീ ഞങ്ങളെ ഏതൊരു റബ്ബിലേക്ക് ക്ഷണിക്കു ന്നുവോ ആ റബ്ബിനെ ഞങ്ങൾക്കു നീ വിവരിച്ചുതാ എന്ന് ഖുറൈശി കൾ പറഞ്ഞപ്പോഴാണ് ഈ അധ്യായം അവതരിച്ചതെന്ന് റിപ്പോർട്ടുണ്ട്. (അബൂസ്സുഊദ്)
അല്ലാഹു എന്നത് സ്വയം പര്യാപ്‌തതയുള്ള പരിപൂർണ്ണത യുടെ എല്ലാ വിശേഷണങ്ങളും സമ്മേളിച്ച സത്തയുടെ നാമമോ നാമത്തിനു പകരം പരിചയപ്പെടു ത്തുന്നതോ ആണെന്ന് പണ്ഡിത ന്മാർ വിവരിച്ചിട്ടുണ്ട്. അങ്ങനെയു ള്ളവർ ഒരുവൻ മാത്രമേ ഉണ്ടാകൂ. അതാണ് അവൻ ഏകനുമാ ണെന്ന് തുടർന്നു പറയുന്നത്.
അല്ലാഹു ഏകനാണ് എന്നതിന് രണ്ട് വശങ്ങളുണ്ട്.
1. അല്ലാഹു പല പഥാർത്ഥ ങ്ങളും മൂലകങ്ങളും കൂടിച്ചേർന്ന് ഉണ്ടായവനല്ല. സൃഷ്ടികളുടെ സ്വഭാവം അങ്ങനെയാണല്ലോ. ഏതെങ്കിലും തരത്തിലുള്ള അവ യവങ്ങൾ അവനുണ്ടെന്നുള്ള വാദം തൗഹീദിനെതിരാണ്.
ഇതിൽ നിന്നും മനസ്സിലാക്കാം.
2. അവനൊരു രണ്ടാമനില്ല. സൃഷ്‌ടികൾ അങ്ങനെയല്ല. അവ രുടെ ജാതിയിലും ഉപജാതിയിലും പങ്കുചേരുന്നവർ ഉണ്ടല്ലോ. അപ്പോൾ അല്ലാഹു എല്ലാ അർത്ഥത്തിലും ഏകനാണ്. അങ്ങനെ ഏകനായവൻ അല്ലാഹു വല്ലാതെ മറ്റാരുമില്ല. ഇമാം ബൈളാവി(റ)യുടെ വാക്കുകൾ ശ്രദ്ധിക്കുക.
'അല്ലാഹു' എന്നത് പരി പൂർണ്ണതയുടെ എല്ലാ വിശേഷണ ങ്ങളെയും വ്യക്തമാക്കുന്നതു പോലെ അഹദ് എന്നത് മാഹാത്മ്യത്തിൻ്റെ എല്ലാ വിശേഷണങ്ങ ളെക്കുറിച്ചും അറിയിക്കുന്നു. കാരണം യഥാർത്ഥത്തിലുള്ള ഒന്നാകുമ്പോൾ അതിൻറെ സത്ത പല പദാർത്ഥങ്ങളും കൂടിച്ചേർന്നു ണ്ടായതോ അതേ സ്വഭാവത്തി ലുള്ള മറ്റു വല്ലതുമോ ആവാൻ പാടില്ല. ഇവയുടെ കൂടപ്പിറപ്പായ ശരീരം, സ്ഥലം, സത്തിയിലുള്ള പങ്ക് തുടങ്ങിയവും ഉണ്ടാകാൻ പറ്റില്ല. അതുപോലെ ഉലൂഹിയ്യ ത്തിൻ്റെ നിദാനങ്ങളായ സ്വയം പര്യാപ്തത, സ്വയം കഴിവ്, സമ്പൂർണ്ണമായ യുക്തി എന്നിവ യുടെ മേലിലും അത് അറിയിക്കു ന്നു. (ബൈളാവി)
ഒന്നാം വചനത്തിൽ നിന്നു ലഭിച്ച ആശയങ്ങളുടെ വ്യക്തമായ വിശദീകരണങ്ങളാണ് തുടർന്നുള്ള വചനങ്ങൾ. അതു കൊണ്ടാണ് പ്രസ്തുത വചന ങ്ങൾ തമ്മിൽ 'അഥ്‌ഫ്' ചെയ്യാതെ പറഞ്ഞത്. അല്ലാമാ അബുസുഊ ദ്(റ) എഴുതുന്നു: “അല്ലാഹു' എന്ന നാമം ആവർത്തിച്ചു പറഞ്ഞത് 'സ്വമദ്' ആകാത്തവൻ ഉലൂഹിയ്യത്ത് അർഹിക്കുകയി ല്ലെന്ന് വ്യക്തമാക്കാനാണ്. രണ്ടാം വചനത്തെ ഒന്നാം വചനത്തിൻ്റെ മേൽ അഥ്‌ഫ് ചെയ്‌ത് പറയാതിരു ന്നത് രണ്ട് ഒന്നിൻ്റെ ഫലമായതു കൊണ്ടാണ്. പ്രസ്തുത അധ്യായ ത്തിലെ വചനങ്ങൾ തമ്മിലുള്ള ബന്ധം ഇപ്രകാരം മനസ്സിലാക്കാം.
പരിപൂർണ്ണതയുടെ എല്ലാ വിശേഷണങ്ങളെയും ഒരുമിച്ചുകൂ ട്ടിയ തന്റെ ഉലൂഹിയ്യത്ത് ആദ്യ മായി 'അല്ലാഹു' എന്ന പരാമർശ ത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. തുടർന്ന് ചില പദാർത്ഥ ങ്ങളും കൂടിച്ചേർന്നുണ്ടാവുക, ഒന്നിൽ കൂടുതലുണ്ടാവുക എന്നി വയുടെ കലർപ്പിൽ നിന്നും, സത്ത യിലും അതിന്റെ സവിശേഷ ഗുണങ്ങളിലും തന്നോട് മറ്റുള്ള വർ കൂറാണെന്ന ധാരണയിൽ നിന്നും എല്ലാ നിലയിലും താൻ മുക്തനാണെന്നറിയിക്കുന്ന 'അഹദ്' എന്ന പരാമർശത്തിലൂടെ അല്ലാഹു പ്രഖ്യാപിക്കുന്നു. പിന്നീട് മറ്റുള്ളവർ എല്ലാറ്റിൽ നിന്നും അല്ലാഹു നിരാശ്രയനാ ണെന്നും മറ്റുള്ളവർ ഉണ്മയിലും നിലനിൽപ്പിലും മറ്റുള്ള എല്ലാ വിഷയങ്ങളിലും അല്ലാഹുവെ ആശ്രയിക്കുന്നവരാണെന്നും കാണിക്കുന്ന തൻ്റെ സ്വമദിയ്യത്ത് അല്ലാഹു സുതാര്യമാക്കുന്നു. സത്യം സുതാര്യമാക്കുക, അല്ലാ ഹുവിൻ്റെ സ്വഭാവം അവർക്ക് കാണിച്ചുകൊടുക്കുക എന്നതാണ് അതിന്റെ താൽപര്യം. പിന്നീട് നേരത്തെ പറഞ്ഞതിൽ നിന്ന് ലഭ്യമായ, ഭാഗികമായ ചില കാര്യ ങ്ങൾ അല്ലാഹു തുറന്നു പറയു ന്നു. അതിന്റെ ഭാഗമായാണ് “അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല, എന്ന് പറഞ്ഞത്. മലക്കുകളെ കുറിച്ചും ഈസാ നബി(അ)യെ കുറിച്ചും കള്ള ത്തരം നിർമ്മിച്ച് പറയുന്നവരുടെ വാദം അസത്യമാണെന്ന് വ്യക്ത മാക്കാനാണിത്. അതുകൊണ്ടാണ് ഭൂതകാലത്തെ കാണിക്കുന്ന പദ പ്രയോഗം നടത്തിയത്. ഭൂതകാ ലത്ത് അല്ലാഹുവിൽ നിന്ന് സന്താനങ്ങൾ ഉണ്ടായിട്ടില്ലെന്നർത്ഥം. കാരണം സന്താനോൽപാദനം നടത്താൻ അല്ലാഹുവോട് ജാതിയൊക്കുന്ന യാതൊരു വസ്തുവും ഇല്ലല്ലോ. ഇതാണ് മറ്റൊരായത്തിൽ അല്ലാഹു ഇപ്രകാരം പറഞ്ഞത്. അല്ലാഹുവിന് ഒരു കൂട്ടുകാരി ഇല്ലെന്നിരിക്കെ എങ്ങനെയാണ് അവന് മക്കളുണ്ടാകുന്നത്?" എന്ന്.
അല്ലാഹുവിനെ സഹായിക്കുന്നവരിലേക്കോ കാലശേഷം വരുന്ന പ്രതിനിധിയിലേക്കോ അല്ലാ ഹുവിന് ആവശ്യമില്ല താനും. കാരണം അല്ലാഹു വിനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരിലേ ക്കുള്ള ആവശ്യവും നശിച്ചുപോകലും അസംഭ വ്യമാണല്ലോ.
അല്ലാഹു മറ്റൊന്നിൽ നിന്ന് ഉണ്ടായതല്ലെ ന്നാണ് “ആരുടെയും സന്തതിയായി അവൻ ജനി ച്ചിട്ടുമില്ല" എന്നതിന്റെറെ വിവക്ഷ. കാരണം ഇല്ലാ യ്‌മയെന്നത് അല്ലാഹുവിലേക്ക് ചേർത്തി മുമ്പും പിമ്പും അസംഭവ്യമാണ്. അല്ലാഹു മറ്റൊന്നിൽ നിന്ന് ഉണ്ടായതല്ലെന്ന കാര്യം എല്ലാവരും അംഗീ കരിക്കുന്ന വസ്തുതയാണെന്നിരിക്കെ അത് പ്രത്യേകം എടുത്തു പറഞ്ഞത് അല്ലാഹുവിന് മക്കളില്ലെന്ന ആശയം സ്ഥിരീകരിക്കാനും അത് രണ്ടും പരസ്പര പൂരകങ്ങളാണെന്ന് സൂചിപ്പി ക്കാനുമാണ്. കാരണം സന്താനോൽപാദനം നട ത്തുന്നവരെല്ലാം മറ്റൊന്നിൽ നിന്ന് ഉണ്ടായതായി രിക്കുമെന്നും മറ്റൊന്നിൽ നിന്നും ഉണ്ടാകാത്തത് സന്താനോൽപാദനം നടത്തിയില്ലെന്നുമാണ് പൊതുവെ അറിയപ്പെട്ട കാര്യം. അതിനാൽ അല്ലാഹു മറ്റൊന്നിൽ നിന്ന് ഉണ്ടായതല്ലെന്ന് സമ്മതിക്കുന്നവർ അല്ലാഹു സന്താനോൽപാദനം നടത്തുകയില്ലെന്നും സമ്മതിക്കേണ്ടതുണ്ട് എന്നർത്ഥം. അല്ലാഹുവോട് കിടപിടിക്കുന്നവരോ തുല്യമാകുന്നവരോ പങ്കാകുന്നവരോ ആയ കൂട്ടു കാരിയോ ഇല്ല തന്നെ..” (അബൂസ്സുഊദ്)
അല്ലാഹുവിന് മക്കളുണ്ടെന്ന വാദം തൗഹീ ദിന് കടകവിരുദ്ധവും തനി ശിർക്കുമാണ്.
കാരണം അങ്ങനെ വരുമ്പോൾ എല്ലാ അർത്ഥ ത്തിലും അല്ലാഹു ഏകനാണെന്ന് പറയാൻ പറ്റി ല്ല. കാരണം മക്കളിൽ ഉള്ളതും അല്ലാത്തതുമായ ഘടകങ്ങൾ പിതാവിൽ ഉണ്ടാകേണ്ടിവരുമല്ലോ. അതിനു പുറമെ അല്ലാഹു നിരാശ്രയനുമാവില്ല. കാരണം മക്കളിലേക്കും അവരുടെ സഹായത്തി ലേക്കും പിതാവ് ആവശ്യമാകുമല്ലോ. മക്കാ മുശ്രിക്കുകളിൽ അധിക പേരിലുമുണ്ടായിരുന്ന ശിർക്ക് ഇതാണ്. മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്നാണ് അവരുടെ വിശ്വാസം. അതുപോലെ ഈസാ നബി(അ) ദൈവ പുത്രനാ ണെന്ന് വിശ്വസിക്കുന്ന ക്രൈസ്‌തവരിലും ഉസൈർ(അ) ദൈവ പുത്രനാണെന്ന് വിശ്വസി ക്കുന്ന ജൂതന്മാരിലും ഉള്ള ശിർക്കും ഇതാണ്. ഇത്തരം വിശ്വാസത്തെ ഖണ്ഡിക്കാനാണ് അപ്ര കാരം പറഞ്ഞതെന്ന് മുഫസ്സിറുകൾ വിശദീകരി ച്ചിട്ടുണ്ട്.
അല്ലാഹുവിൻ്റെ അറിവും ഉദ്ദേശ്യവും അനു മതിയും കൂടാതെ, മറ്റാർക്കും ഭൗതികമോ അഭൗതികമോ, സാധാരണമോ അസാധാരണമോ ആയ യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്ന തല്ല. മറ്റൊരു ശക്തിക്കും അവൻറെ മേൽ ആക്രമണം നട ത്താനോ സമ്മർദ്ദം ചെലുത്താനോ സാധ്യവുമല്ല. യാതൊന്നിനും അവൻ കഴിവുകൾ വിട്ടുകൊടുക്കു കയോ അഡ്വാൻസായി തീരെഴുതിക്കൊടുക്കുകയോ ചെയ്തിട്ടുമില്ല. ഇതാണ് അല്ലാഹുവിന് മാത്രമാണ് സ്വയം അസ്തിത്വവും കഴിവുകളും ഉള്ളതെന്നും സൃഷ്ടികൾക്ക് അതില്ലെന്നും പറയുന്നതിന്റെ വിവക്ഷ.
എന്നാൽ മലക്കുകൾ ദൈവ പുത്രിമാരാണെന്നും അവർ അല്ലാഹുവിലേക്കടുപ്പിക്കുമെന്നും അല്ലാഹു വിന്റെ അനുവാദം കൂടാതെ തന്നെ ശുപാർശ ചെയ്ത് അവകാശങ്ങൾ പിടിച്ചുപറിച്ച് തങ്ങൾക്ക് വാങ്ങിക്കൊടു ക്കുമെന്നും അറേബ്യൻ മുശ്‌രിക്കുകൾ വാദിച്ചിരുന്നു. ഇത് തനി ശിർക്കും തൗഹീദിന് കടകവിരുദ്ധവുമാണ്. അതുകൊണ്ടാണ് തൗഹീദ് വിവരിക്കുന്ന അധ്യായ ത്തിൽ ഇതിനെ നഖശിഖാന്തം അല്ലാഹു ഖണ്ഡിച്ചത്.
ചുരുക്കത്തിൽ ഉലൂഹിയ്യത്തിലും അതിന്റെ സവി ശേഷ ഗുണങ്ങളിലും അല്ലാഹു ഏകനാണെന്ന വിശ്വാസം തൗഹീദും അതിൻ്റെ വിപരീതം ശിർക്കുമാ ണ്. ആരാധന അർഹിക്കുക എന്നത് സ്വയം പര്യാപ്തത എന്ന അർത്ഥത്തിലുള്ള ഉലൂഹിയ്യത്തിൻ്റെ സവിശേഷ ഗുണമാണ്. അതിനാൽ അല്ലാഹു അല്ലാത്തവർ ആരാ ധന അർഹിക്കുന്നുവെന്ന വിശ്വാസവും ശിർക്കും തൗഹീദിനെതിരുമാണ്. പുത്തനാശയക്കാർ തൗഹീ ദിന്റെ നിർവ്വചനത്തിലും തിരിമറികൾ നടത്തിയിട്ടുണ്ട്. അവരുടെ നിർവ്വചനവും അതിൻ്റെ ഖണ്ഡനവും അടുത്ത ലക്കത്തിൽ വായിക്കാം. (ഇ.അ)