Site-Logo
POST

ഇൽഹാം: വ്യാജ ത്വരീഖതുകാരുടെ പിഴച്ചവാദങ്ങൾ

മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

|

14 Feb 2024

feature image

അഹ്‌ലുസുന്നയിൽ നിന്ന് പുറത്ത് പോയ എല്ലാ കള്ള ത്വരീഖത്ത്കാരും തങ്ങളുടെ പിഴച്ച വാദങ്ങൾക്ക് ഇൽഹാമിനെയാണ് കൂട്ടുപിടിച്ചത്. സ്വർണ്ണ മോതിരം ധരിക്കാൻ ഒരാൾക്ക് അല്ലാഹുവോ റസൂലോ നേരിട്ട് അനുവാദം നൽകാമെന്നും അതനുസരിച്ച് അയാൾക്ക് പ്രവർത്തിക്കാമെന്നുമാണ് അവരുടെ വിശ്വാസം. ഇത് ശിയാക്കളുടെ വാദമാണ്.
ഇസ്‌ലാമിക പ്രമാണങ്ങളിൽ വ്യക്തമായി സ്ഥിരപ്പെട്ട കാര്യങ്ങൾക്ക് വിരുദ്ധമായുള്ള ഇൽഹാമുകൾ അനുസരിച്ച് പ്രവർത്തിക്കാൻ പാടില്ല എന്നതാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം

ഇമാം ഇബ്നു ഹജർ അസ്ഖലാനി ﵀ പറയുന്നു. “മറ്റു പ്രമാണങ്ങളോട് എതിരാവുന്നില്ലെങ്കിൽ മാത്രമെ ഇൽഹാമനുസരിച്ച് പ്രവർത്തിക്കാവൂ. പുത്തൻവാദികളാണ് അത് പ്രമാണമാണെന്ന് പറയുന്നത്. മനസ്സിലെ തോന്നൽ ചിലപ്പോൾ അല്ലാഹുവിൽ നിന്നുള്ളതോ പിശാചിൽ നിന്നുള്ളതോ അതുമല്ലെങ്കിൽ സ്വന്തംമനസ്സിന്റെതോ ആകാം. യാഥാർത്ഥ്യമാകാതിരിക്കാൻ സാധ്യതയുള്ള ഒരു കാര്യം തീർത്തും ശരിയാണെന്ന് ഉറപ്പിച്ചുകൂടാ (ഫത്ഹുൽബാരി 12/388).

ഇമാം ശഅറാനി ﵀ പറയുന്നു; മഹാന്മാർക്ക് ലഭിക്കുന്ന കശ്ഫ് സത്യമാണെന്ന് ഉറപ്പിക്കാൻ സാധിക്കാത്തത് അത് ലഭിക്കുന്നവർ പാപസുരക്ഷിതരല്ല എന്നത് കൊണ്ടാണ്. കശ്ഫ് ലഭിക്കുമ്പോൾ പിശാച് അതിൽ ഇടപെട്ടുകൂടായ്കയില്ല. അതുകൊണ്ടാണ് കശ്ഫ് ലഭിച്ചവർ തങ്ങൾക്ക് ലഭിച്ച കശ്ഫിനെ ഖുർആനിനോടും ഹദീസിനോടും തട്ടിച്ചുനോക്കണമെന്ന് പണ്ഡിതന്മാർ പറഞ്ഞത്. പ്രമാണങ്ങളോട് യോജിച്ചതാണെങ്കിൽ അത് സ്വീകരിക്കാം. അല്ലെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കൽ നിഷിദ്ധമാകും (മീസാനുശ്ശഅറാനി, പേജ് 10)

“ഔലിയാക്കൾക്ക് കൽപനയോ വിരോധനയോ അടങ്ങിയ ഇൽഹാം ലഭിക്കാമോ എന്ന ചോദ്യത്തിന് ഇമാം ശഅറാനി പറയുന്നു. അതൊരിക്കലും സംഭവിക്കുകയില്ല. കൽപ്പനയും വിരോധനയും അമ്പിയാക്കൾക്ക് അല്ലാതെ അവതരിക്കുകയില്ല. ഔലിയാക്കൾക്ക് സുവിശേഷ വാർത്തകൾ മാത്രമാണ് ലഭിക്കുക (യവാഖീത്ത് പേജ് 344).

 

Related Posts