ലൗഹുൽ മഹ്ഫുളിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും അറിയാൻ സാധ്യമല്ല എന്നാണ് ഇബ്നു തൈമിയ്യയുടെ വാദം. അദ്ദേഹം പറയുന്നു: “ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും അറിയില്ല. എന്നാൽ ചില മശാഇഖുമാരും ഇൽമുൽ കലാമിന്റ ആളുകളും ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അറിയാമെന്ന് പറയുന്നത് ഫിലോസഫിക്കാർ പറയുന്നതുപോലെ ലൗഹ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് عقل ആണെന്നും മനുഷ്യാത്മാക്കൾക്ക് അവയുമായി ബന്ധപ്പെടാൻ സാധിക്കുമെന്നുമുള്ള അവരുടെ വിശ്വാസത്തിൻറെ അടിസ്ഥാനത്തിലാണ് (അൽ മുസ്തദ്റക് )
وليس لأحد اطلاع على اللوح سوى الله.
وما يوجد في كلام بعض الشيوخ والمتكلمين من الاطلاع عليه فمبني على ما اعتقدوه من أن اللوح هو العقل الفعال، وأن نفوس البشر تتصل به، كما يذكر ذلك أصحاب رسائل إخوان الصفا .المستدرك على مجموع الفتاوى ١/١٣٨
എന്നാൽ ഇതേ ഇബ്നു തൈമിയ്യ തന്നെ ഹിജറ 702 ൽ താർത്താരികളുമായുള്ള യുദ്ധത്തിൽ മുസ്സ്‌ലിം സൈന്യം വിജയിക്കുമെന്ന് പ്രവചിക്കുകയും അക്കാര്യത്തിൽ അദ്ദേഹം എഴുപത് പ്രാവശ്യം സത്യം ചെയ്യുകയും ചെയ്തു. ആളുകൾ വീണ്ടും വീണ്ടും അതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ മറുപടി ഇപ്രകാരമായിരുന്നു, താർത്താരികൾ ഇപ്രാവശ്യം പരാജയപ്പെടുമെന്ന് അല്ലാഹു ലൗഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ഖയ്യിം തന്റെ മദാരിജുസ്സാലികീനിൽ ഇത് രേഖപ്പെടുത്തുന്നു.
ثمّ أخبر النّاسَ والأمراءَ سنة اثنتين وسبعمائةٍ لمّا تحرّك التّتار وقصدوا الشّام: أنّ الدّائرة عليهم والهزيمة، والظّفر والنّصر للمسلمين. وأقسم على ذلك أكثر من سبعين يمينًا. فيقال له: قل إن شاء الله. فيقول: إن شاء الله تحقيقًا لا تعليقًا . سمعته يقول ذلك. قال: فلمّا أكثروا عليَّ قلت: لا تُكثروا، كتب الله تعالى في اللّوح المحفوظ أنّهم مهزومون في هذه الكرّة، وأنّ النّصر لجيوش الإسلام. قال: وأطعمتُ بعضَ الأمراء والعسكر حلاوةَ النّصر قبل خروجهم إلى لقاء العدوِّ (مدارج السالكين لابن قيم ٣/٣٠٦)
ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അല്ലാഹു ഉദ്ദേശിക്കുന്ന അവൻറെ ഔലിയാക്കൾക്ക് അല്ലാഹു അറിയിച്ചു കൊടുക്കാം എന്ന വിശ്വാസം ഫിലോസഫിക്കാരുടെ തെറ്റായ വിശ്വാസമാണെന്ന് പറഞ്ഞ് സൂഫിയാക്കളെ ആക്ഷേപിക്കുകയും എന്നാൽ അദൃശ്യജ്ഞാനം എനിക്കുണ്ടെന്ന് അവകാശപ്പെടുകയും അത് ലൗഹിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നത് വൈരുദ്ധ്യമല്ലാതെ മറ്റെന്താണ് ?