Site-Logo
POST

മാല മൗലിദുകൾ വിമർശനങ്ങൾക്കതീതം

16 Jan 2024

feature image

മഹാന്മാരുടെ മദ്ഹുകൾ പറയുന്നതിനെതിരെ മുത്തൻവാദികൾ ആരോപണം ഉന്നയിക്കാറുണ്ട്. ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ പോളിച്ചുകളയുന്നു എന്നൊക്കെ അവർ പറയാറുണ്ട്. അവയിൽ ചിലതും അതിനുള്ള മറുപടിയും നമുക്ക് വായിക്കാം.

മങ്കൂസ് മൗലിദിലെ ഒരു വരി

اِرْتَكَبْتُ عَلَى الْخَطَا غَيْرَ حَصْرٍ وَعَدَدْ لَكَ أَشْكُو فِيهِ يَا سَيِّدِي خَيْرَ النَّبِي

“ഞാൻ നിരവധി തെറ്റുകൾ ചെയ്തിരിക്കുന്നു. നബിമാരിൽ ഉത്തമരായ പ്രവാചകരെ, തങ്ങളോട് ഞാൻ അതിൽ ആവലാധി ബോധിപ്പിക്കുന്നു”

 

ശറഫൽ അനാം മൗലിദിലെ മറ്റൊരു വരി

فَأَغِثْنِي وَأَجِرْنِي يَا مُجِيرُ مِنَ السَّعِيرِ يَا غِيَاثِي يَا مَلاَذِي فِي مُلِمَّاتِ اْلأُمُورِ
 

“നബിയെ, അങ്ങയുടെ സാധുവായ പരിചാരകൻ അവിടുത്തെ അനുഗ്രഹം പ്രതീക്ഷിക്കുന്നു. അങ്ങയെക്കുറിച്ച് നല്ല ഭാവനകൾ മാത്രം. പ്രതിസന്ധികളിൽനിന്നും രക്ഷനൽകുന്ന എന്റെ അഭയകേന്ദ്രമേ, എന്നെ സഹായിക്കുക അഭയം നൽകുക"

 

ഈ വരികളെ ശിർക്കാക്കുന്ന കുബുദ്ധികളുണ്ട്. അല്ലാഹു പറയുന്നു: അവർ സ്വശരീരത്തോട് പാപം ചെയ്ത് പോയാൽ തങ്ങളുടെ മുമ്പിൽ വരികയും അവിടെ വെച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തങ്ങൾ അവർക്കു വേണ്ടി മാപ്പിരക്കുകയും ചെയ്താൽ നിശ്ചയം അല്ലാഹുവിനെ അവർ തൗബ സ്വീകരിച്ചവനായും കാര്യമുള്ളവനായും എത്തിക്കുന്നതാണ്. (നിസാഅ 64). അപ്പോൾ, ഇർത്തകബ്തു എന്ന ബൈത്ത് ചൊല്ലുന്നവൻ നബിയെ എന്റെ എണ്ണമറ്റ പാപങ്ങൾ പൊറുത്തു തരാൻ തങ്ങൾ അല്ലാഹുവിനോട് പറയണമെന്നു പറയുകയാണ് ചെയ്യുന്നത്.

ശറഫൽ അനാമിലെ എന്റെ അടിമകളെ എന്ന വിളിയെ ചിലർ വിവാദമാക്കാറുണ്ട്. അത് ശരിയല്ല. കാരണം ഖുർആൻ പറയുന്നു: നബിയെ താങ്കൾ പറയുക. സ്വശരീരങ്ങളുടെ മേൽ അതിക്രമം പ്രവർത്തിച്ച് എന്റെ അടിമകളെ നിങ്ങൾ അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് നിരാശരാവരുത്. നിശ്ചയം അല്ലാഹു എല്ലാ പാപവും പൊറുക്കുന്നവനാകുന്നു (ഖുർആൻ). എന്റെ അടിമകളെ, എന്ന് വിളിച്ച് അഭിസംബോധനം ചെയ്യാനാണ് നബി യോട് ഇവിടെ അല്ലാഹു കൽപ്പിച്ചത്.

ഇനി മാലയെക്കുറിച്ചുള്ള മറ്റൊരു ആരോപണം പരിചയപ്പെടാം. മുഹ്‌യിദ്ദീൻ മാലയിലെ ഒരു വരി.
വല്ല നിലത്തീന്നും എന്നെ വിളിപ്പോർക്ക്
വായ് കൂടാതുത്തീരം ചെയ്യും ഞാനെന്നോവർ

ഇനി ഖുതുബിയ്യത്തിൽ പറയുന്നത് കാണുക. നല്ല മനക്കരുത്തോടെയും ഉന്മേശത്തോടെയും
എന്നെ 1000 തവണ വിളിച്ചാൽ അവന് ഞാൻ പെട്ടെന്ന് ഉത്തരം നൽകും. ഇവിടെ അല്ലാഹുവിന്റെ കഴിവാണ് ശൈഖിന് വകവെച്ചുകൊടുത്തത് എന്ന് പറഞ്ഞു ഈ വരികളെ വൈരുദ്ധ്യമുള്ളതാക്കിയും സുന്നികൾക്കെതിരെ തിരിയാറുണ്ട്.

നിശ്ചയം അല്ലാഹുവും അവന്റെ റസൂലും മഹാന്മാരുമാണ് നിങ്ങളുടെ സഹായികൾ എന്ന് ഖുർആൻ പറയുന്നുണ്ട്. അപ്പോൾ ഔലിയാക്കളുടെ നേതാവായ മുഹ്‌യിദ്ദീൻ ശൈഖിനോട് സഹായം തേടാമെന്നാണ് ഇവിടെ പറയുന്നത്. പിന്നെ വൈരുദ്ധ്യം എന്ന് പറഞ്ഞത് പൊള്ളയാണ്. കാരണം ഒരു തവണ വിളിച്ചാൽ തന്നെ ഉത്തരം കിട്ടുമെന്ന് പറഞ്ഞത് പ്രത്യേക കേസുകൾക്കാണ്. ചിലപ്പോൾ ഡോക്ടർക്കാണെങ്കിൽ 10 ദിവസം മുമ്പ് ബുക്ക് ചെയ്യേണ്ടിവരും. എന്നാൽ നിർബന്ധാവശ്യങ്ങൾക്ക് ഉടൻ തന്നെ കാണാൻ കഴിയും. ഒരിക്കൽ യുദ്ധത്തിൽ കണ്ണ് നഷ്ട‌പ്പെട്ട സ്വഹാബി നബി യെ സമീപിച്ചയുടനെ അത് സുഖപ്പെടുത്തി. മറ്റൊരിക്കൽ ആദ്യമേ കാഴ്‌ചയില്ലാത്ത ഒരു സ്വഹാബി നബി യെ സമീപിച്ചപ്പോൾ ആ സ്വഹാബിയോട് വുളൂഅ ഉണ്ടാക്കി നിസ്കരിച്ചതിനുശേഷം നബി യുടെ പേര് വിളിക്കാനാണ് പറഞ്ഞത്. (അഹ്മദ്, തുർമുദി, ഇബ്നുമാജ).

Related Posts