അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്‌ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്. ഒരു വേള മതത്തിൽ ഖുർആനിനെക്കാളും ഹദീസിനെക്കാളും മുന്തിക്കപെടുക ഇജ്മാഇനെയാണ് (الإحماع مقدم على النص)
ഇമാം താജുദ്ധീൻ സുബ്കി ﵀ പറയുന്നത് നോക്കൂ.
قال الإمام تاج الدين السبكي: (قال الشافعي:) رضي الله عنه (و)يرجح (الإجماع على النص) لأنه يؤمن فيه النسخ بخلاف النص (وإجماع الصحابة على إجماع غيرهم) غيرهم )شرح الإمام المحلي على جمع الجوامع(
“ഇമാം ശാഫിഈ ﵀ പറയുന്നു: ഇജ്മാഅ് നസ്വിനേക്കാൾ (ഖുർആൻ, ഹദീസ്) മുന്തിക്കപെടണം. കാരണം ആയത്തുകളിലും ഹദീസുകളിലും നസ്ഖിന് സാധ്യതയുണ്ട്. ഇജ്മാഇൽ അതുണ്ടാവില്ലലോ?. ഉസ്വൂലുൽ ഫിഖ്ഹിന്റെ എല്ലാ ഗ്രന്ഥങ്ങളിലും ഈ വിഷയം സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്.
തറാവീഹിലെ ഇജ്മാഅ്
ഉമർ ﵁ ന്റെ നിർദേശ പ്രകാരം 20 റക്അത്ത് തറാവീഹിൽ സ്വഹാബികൾ എതിർ അഭിപ്രായങ്ങളില്ലാതെ പങ്കെടുത്തിരുന്നല്ലോ. പ്രസ്തുത തറാവീഹ് 20 റക്അത്ത് നിസ്കരിച്ചപ്പോൾ ഒരു സ്വഹാബിക്ക് പോലും അതിൽ എതിർപ്പില്ലായിരുന്നു. എല്ലാ സ്വഹാബത്തും തറാവീഹ് 20 ആണെന്ന വിഷയം അംഗീകരിക്കുകയും പ്രസ്തുത തറാവീഹിൽ പങ്കെടുക്കുകയും ചെയ്തു. അതോടെ തറാവീഹ് 20 റക്അത്താണ് എന്ന വിഷയത്തിൽ സ്വഹാബത്തിനിടയിൽ ഇജ്മാഅ് സ്ഥിരപ്പെടുകയുണ്ടായി.
എന്നാൽ പ്രസ്തുത ഇജ്മാഇനെ എതിർക്കുന്ന ചില ബിദ് അത്തുക്കാർ ഉണ്ട് . ഇങ്ങിനെ ഒരു ഇജ്മാഅ് സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് അവർ വാദിക്കുന്നത്. എന്നാൽ സ്വഹാബത്തിന്റെ ഇജ്മാഅ് നിരവധി അഇമത്തുകൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്. ചുരുങ്ങിയത് 33 ഗ്രന്ഥങ്ങൾ പ്രസ്തുത ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം കാസാനി ﵀ പറയുന്നത് കാണുക.
قال الإمام الكاساني: [فَصْلٌ فِي قَدْر صَلَاةِ التَّرَاوِيحِ](فَصْلٌ) : وَأَمَّا قَدْرُهَا فَعِشْرُونَ رَكْعَةً فِي عَشْرِ تَسْلِيمَاتٍ، فِي خَمْسِ تَرْوِيحَاتٍ كُلُّ تَسْلِيمَتَيْنِ تَرْوِيحَةٌ وَهَذَا قَوْلُ عَامَّةِ الْعُلَمَاءِ. وَقَالَ مَالِكٌ فِي قَوْلٍ: سِتَّةٌ وَثَلَاثُونَ رَكْعَةً، وَفِي قَوْلٍ سِتَّةٌ وَعِشْرُونَ رَكْعَةً، وَالصَّحِيحُ قَوْلُ الْعَامَّةِ لِمَا رُوِيَ أَنَّ عُمَرَ – رَضِيَ اللَّهُ عَنْهُ – جَمَعَ أَصْحَابَ رَسُولِ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فِي شَهْرِ رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ فَصَلَّى بِهِمْ فِي كُلِّ لَيْلَةٍ عِشْرِينَ رَكْعَةً، *وَلَمْ يُنْكِرْ أَحَدٌ عَلَيْهِ فَيَكُونُ إجْمَاعًا مِنْهُمْ عَلَى ذَلِكَ. ( بدائع الصنائع/ الإمام الكاساني 1/ 288)
“തറാവീഹ് നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണം അഞ്ച് തർവീഹത്തുകളായി 20 റക്അത്താണ്. അതാണ് പ്രബല പണ്ഡിതാഭിപ്രായം. കാരണം ഉമർ ﵁ ന്റെ നിർദേശ പ്രകാരം റമളാനിലെ എല്ലാ രാത്രികളിലും ഉബയ്യ് ബ്നു കഅ്ബ് ﵁ ന്റെ നേതൃത്വത്തിൽ സ്വഹാബികൾ നിസ്കരിച്ചത് 20 റക്അത്താണ്. ഒരാൾ പോലും അതിനെ എതിർത്തിട്ടില്ല. അങ്ങിനെ 20 റക്അത്താണ് തറാവീഹ് എന്നതിൽ സ്വഹാബികൾ ഇജ്മാആയി” (ബദാഇഉ സ്വനാഇഅ് 1/ 288)
മറ്റു ചില ഗ്രന്ഥങ്ങൾ
قال الإمام ابن حجر الهيتمي :أجمع الصحابة على أن التراويح عشرون ركعة؛ وصح أنهم كانوا يقيمون على عهد عمر عشرين ركعة) فتح الإلاه/ الإمام ابن حجر الهيتمي 5/ 130(
قال الإمام الرباني: لما اجتمع الناس على أبي بن كعب صلى بهم التراويح ركعة، وهذا إجماع منهم) بحر المذهب/ الإمام الرؤياني 2/ 231(
المغني/ الإمام ابن قدامة 2/ 123
طرح التثريب/ الإمام الحافظ العراقي 3/ 98
إرشاد الساري/ الإمام القسطلاني 3/ 426
تحفة الأخيار/ الإمام عبد الحي اللكنوي 108
شرح بافضل/ الإمام ابن حرغ الهيتمي 1/ 322
مرقاة المفاتيح/ الإمام الملا علي القاري 3/ 346
البناية شرح الهداية/ الإمام بدر الدين العيني 2/ 551
مراقي الفلاح/ حسن بن عمار المصري 158
مجمع الأنهر/ الإمام سيخ زادة 1/136
ലോക പ്രശസ്ത മാലികി പണ്ഡിതാനായ ഇമാം അഹമദ് ദർദീർ പറയുന്നു: മുൻഗാമികളും പിൻഗാമികളും എല്ലവരും നസ്കരിക്കുന്നത് 20 റക്അത്ത് തറാവീഹാണ്.
قال الإمام أحمد الدردير: وهي ثلاث وعشرون لكن الذي جرى عليه العمل سلفا وخلفا الأول. (الشرح الكبير/ الإمام أحمد الدردير 1/ 315)
ഇജ്മാഅ് ഉദ്ധരിച്ച ഇനിയും ധാരാളം പണ്ഡിതർ ഉണ്ട്. തൽകാലം ഇവിടെ നിർത്തുന്നു.
ഇജ്മാഇന്റെ മുസതനദ് ഭദ്രമാണ്.
തറാവീഹ് 20 റക്അത്താണ് എന്ന വിഷയത്തിൽ സ്വഹാബത്ത് ഇജ്മായി എന്നത് സ്ഥിരപ്പെട്ടപ്പോൾ, ഇജ്മാഇനെ പൊളിക്കാൻ വേണ്ടി ഇജ്മാഇന്റെ മുസതനദ് ശരിയല്ല എന്ന് ചില ആളുകൾ വാദിക്കാറുണ്ട്.
അല്ലാമ അബ്ദുൽഹക്ക് ദഹ്‌ലവി ﵀ പറയുന്നത് കാണുക:
قال الإمام عبد الحق الدهلوي: فالظاهر أنه كان ثبت عندهم صلاة النبي -صلى الله عليه وسلم- عشرين ركعة كما جاء في حديث ابن عباس رضي الله عنه (لمعات التنقيخ/ الإمام عبد الحق الدهلوي 3/ 404 )
“സ്വഹാബത്ത് തറാവീഹ് 20 റക്അത്താണ് എന്നതിൽ ഇജ്മാആയത് തിരുനബി ﷺ നിസ്കരിച്ചത് 20 ആണെന്ന് അവരുടെ അടുക്കൽ സ്ഥിരപ്പെട്ടത് കൊണ്ട് തന്നെയാണ്.
ഇബ്നു അബ്ബാസ് ﵁ നെ തൊട്ട് ഇമാം ഇബ്നു അബീ ശൈബ ﵀ ഉദ്ധരിച്ച ഹദീസിൽ തിരുനബി 20 റക്അത്ത് നിസ്കരിച്ചു എന്നുണ്ടല്ലോ ?(ലംആതു തൻഖീഹ് 3/ 404)
ആ ദുർബലത പരിഹരിക്കപെടുന്നു
قال الشيخ زكريا محمد الصديقي: ولكن ينجبر ضعفه بإجماع الصحابة، ولا تجمع الصحابة على أمر إلا إذا كان معلوما لديهم فعله صلى الله عليه وسلم. فمستند الإجماع فعله صلى الله عليه وسلم (أوجز المسالك/ الشيخ محمد زكريا الصديقي 2/ 298 )
“ഇബ്നു അബ്ബാസിനെ തൊട്ട് ഉദ്ധരിച്ച പ്രസ്തുത ഹദീസിന്റെ ദുർബലത സ്വഹാബത്തിന്റെ ഇജ്മാഅ് കൊണ്ട് പരിഹരിക്കപെടും. കാരണം തിരുനബി ﷺ ചെയ്യാത്ത കാര്യത്തിൽ ഒരിക്കലും സ്വഹബത്ത് ഇജ്മാഅ് ആവില്ല” (ഔജസുൽ മസാലിക്ക് 2 / 298).
ഇരുപതിന്റെ ഹദീസിന്റെ ദുർബലത ഇജ്മാഅ് കൊണ്ട് പരിഹരിക്കപ്പെടും എന്ന് ഇമാം ഇബ്നു ആബിദീനും ﵀ പറയുന്നു.
قال الإمام ابن عابدين الحنفي: وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من تقل الإجماع ( منحة الخالق/ الإمام ابن عابدين 23/ 112)