തസ്വവുഫ് വിഷയത്തിൽ പിൽക്കാല നവീന വാദികൾക്ക് അവരുടെ തന്നെ നേതൃത്വങ്ങൾ മറുപടി നൽകുകയാണിവിടെ. മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് സൂഫി- തസ്വവുഫ് എന്നിവകൾ ഉടലെടുത്തത്, തസ്വവുഫ് ശിയാക്കളുടെ സൃഷ്ടി എന്നൊക്കെ വാദിച്ചു കൊണ്ട് സൂഫിയ്യാക്കളെയും, അവരുടെ സാങ്കേതികങ്ങളെയും ഉറവിടങ്ങളിൽ നിന്നും പഠിക്കാതെ കേവലം “പ്രതല വായനക്കാരായ” നവീന വാദക്കാർ വിശിഷ്യാ വഹാബികൾ അറിഞ്ഞോ അറിയാതെയോ നേതൃത്വങ്ങളുടെ പ്രസ്താവനകളെ തിരസ്കരിക്കുകയാണ് എന്ന് ഈ എഴുത്ത് വായിക്കുമ്പോൾ വ്യക്തമാവും.
1 ഇബ്നു തൈമിയ്യ
أَمَّا لَفْظُ «الصُّوفِيَّةِ» فَإِنَّهُ لَمْ يَكُنْ مَشْهُورًا فِي الْقُرُونِ الثَّلَاثَةِ وَإِنَّمَا اُشْتُهِرَ التَّكَلُّمُ بِهِ بَعْدَ ذَلِكَ وَقَدْ نُقِلَ التَّكَلُّمُ بِهِ عَنْ غَيْرِ وَاحِدٍ مِنْ الْأَئِمَّةِ وَالشُّيُوخِ: كَالْإِمَامِ أَحْمَد بْنِ حَنْبَلٍ وَأَبِي سُلَيْمَانَ الداراني وَغَيْرِهِمَا. وَقَدْ رُوِيَ عَنْ سُفْيَانَ الثَّوْرِيِّ أَنَّهُ تَكَلَّمَ بِهِ وَبَعْضُهُمْ يَذْكُرُ ذَلِكَ عَنْ الْحَسَنِ الْبَصْرِيِّ...
“സൂഫിയ്യ” എന്ന പ്രയോഗം ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ പ്രചാരത്തിലുണ്ടായിരുന്നില്ല. മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് അവ പ്രസിദ്ധമാവുന്നതെങ്കിലും ഇമാം അഹ്‌മദ് ബിൻ ഹമ്പൽ, ഇമാം സുലൈമാനുദ്ദാനി, സുഫിയാനു സൗരി, ഹസനുൽ ബസ്വരി തുടങ്ങിയ പ്രഗത്ഭരിൽ നിന്നും സൂഫിയ്യത്തുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
..تَنَازَعَ النَّاسُ فِي طَرِيقِهِمْ؛ فَطَائِفَةٌ ذَمَّتْ «الصُّوفِيَّةَ وَالتَّصَوُّفَ». وَقَالُوا: إنَّهُمْ مُبْتَدِعُونَ خَارِجُونَ عَنْ السُّنَّةِ وَنُقِلَ عَنْ طَائِفَةٍ مِنْ الْأَئِمَّةِ فِي ذَلِكَ مِنْ الْكَلَامِ مَا هُوَ مَعْرُوفٌ وَتَبِعَهُمْ عَلَى ذَلِكَ طَوَائِفُ مِنْ أَهْلِ الْفِقْهِ وَالْكَلَامِ...
وَالصَّوَابُ «أَنَّهُمْ مُجْتَهِدُونَ فِي طَاعَةِ اللَّهِ كَمَا اجْتَهَدَ غَيْرُهُمْ مِنْ أَهْلِ طَاعَةِ اللَّهِ فَفِيهِمْ السَّابِقُ الْمُقَرَّبُ بِحَسَبِ اجْتِهَادِهِ وَفِيهِمْ الْمُقْتَصِدُ الَّذِي هُوَ مِنْ أَهْلِ الْيَمِينِ..
സൂഫിയ്യത്ത്, തസ്വവുഫ് എന്നിവയെ വ്യത്യസ്ഥ കോണുകളിലൂടെ നോക്കി കണ്ടവരുണ്ട്. അവരിൽ ചിലർ സൂഫിയ്യാക്കളെ “മുബ്തദിഉകൾ” എന്നും, തിരു ചര്യയിൽ നിന്നും തെന്നി മാറിയവർ എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ, അല്ലാഹുവിന് ആരാധനകൾ നിർവ്വഹിക്കുന്നതിൽ ഏറെ പരിശ്രമിക്കുന്നവരാണവർ.
ഈ പരിശ്രമത്തിന്റെ ഫലമെന്നോളം വ്യത്യസ്തങ്ങളായ പതവികൾക്ക് അവർ അർഹരായിത്തീരുകയും ചെയ്യുന്നു.¹
2 ഇബ്നു ഖയ്യിം
الدِّينُ كُلُّهُ خُلُقٌ. فَمَنْ زَادَ عَلَيْكَ فِي الْخُلُقِ: زَادَ عَلَيْكَ فِي الدِّينِ. وَكَذَلِكَ التَّصَوُّفُ. قَالَ الْكِنَانِيُّ: التَّصَوُّفُ هُوَ الْخُلُقُ، فَمَنْ زَادَ عَلَيْكَ فِي الْخُلُقِ: فَقَدْ زَادَ عَلَيْكَ فِي التَّصَوُّفِ...
ഇസ്‌ലാമിലെ കാതലായ ഭാഗമാണ് സൽസ്വഭാവം. അത് കൊണ്ട് തന്നെ, നിന്നെക്കാൾ ഉന്നത സ്വഭാവമുള്ളവൻ ഇസ്‌ലാമിലും ഉന്നത സ്ഥാനീയനാണ്.
ഇപ്രകാരം തന്നെയാണ് “തസ്വവുഫും”.
കന്നാനി പറഞ്ഞു: “തസ്വവുഫിന്റെ കാതലായ ഭാഗമാണ് സൽസ്വഭാവം. അതിനാൽ,
നിന്നെക്കാൾ ഉന്നത സ്വഭാവമുള്ളവൻ ഇസ്‌ലാമിലും ഉന്നത സ്ഥാനത്തിലാണ്”. ²
قُلْتُ: إِذَا صَدَقَ الْمُرِيدُ، وَصَحَّ عَقْدُ صِدْقِهِ مَعَ اللَّهِ: فَتَحَ اللَّهُ عَلَى قَلْبِهِ بِبَرَكَةِ الصِّدْقِ، وَحُسْنِ الْمُعَامَلَةِ مَعَ اللَّهِ: مَا يُغْنِيهِ عَنِ الْعُلُومِ الَّتِي هِيَ نَتَائِجُ أَفْكَارِ النَّاسِ وَآرَائِهِمْ. وَعَنِ الْعُلُومِ الَّتِي هِيَ فَضْلَةٌ لَيْسَتْ مِنْ زَادِ الْقَبْرِ. وَعَنْ كَثِيرٍ مِنْ إِشَارَاتِ الصُّوفِيَّةِ وَعُلُومِهِمْ، الَّتِي أَفْنَوْا فِيهَا أَعْمَارَهُمْ: مِنْ مَعْرِفَةِ النَّفْسِ وَآفَاتِهَا وَعُيُوبِهَا، وَمَعْرِفَةِ مُفْسِدَاتِ الْأَعْمَالِ، وَأَحْكَامِ السُّلُوكِ. فَإِنَّ حَالَ صِدْقِهِ، وَصِحَّةَ طَلَبِهِ: يُرِيهِ ذَلِكَ كُلَّهُ بِالْفِعْلِ..
ഇശാറാത്തുസൂഫിയ്യ: ശരീരത്തിന്റെ ന്യൂനതകൾ, അവക്ക് പറ്റിയേക്കാവുന്ന വീഴ്ചകൾ, കർമ്മങ്ങൾക്ക് ബാധിക്കുന്ന പ്രശ്നങ്ങൾ, അല്ലാഹുവിലേക്ക് ചേരാനുള്ള മാർഗങ്ങൾ തുടങ്ങിയവയാണ് അവ കൊണ്ടുള്ള താല്പര്യം. ³
قَالَ الشَّافِعِيُّ رضي الله عنه: صَحِبْتُ الصُّوفِيَّةَ. فَمَا انْتَفَعْتُ مِنْهُمْ إِلَّا بِكَلِمَتَيْنِ، سَمِعْتُهُمْ يَقُولُونَ: الْوَقْتُ سَيْفٌ. فَإِنْ قَطَعْتَهُ وَإِلَّا قَطَعَكَ. وَنَفْسُكَ إِنْ لَمْ تَشْغَلْهَا بِالْحَقِّ، وَإِلَّا شَغَلَتْكَ بِالْبَاطِلِ.
قُلْتُ: يَا لَهُمَا مِنْ كَلِمَتَيْنِ، مَا أَنْفَعَهُمَا وَأَجْمَعَهُمَا، وَأَدَلَّهُمَا عَلَى عُلُوِّ هِمَّةِ قَائِلِهِمَا، وَيَقَظَتِهِ. وَيَكْفِي فِي هَذَا ثَنَاءُ الشَّافِعِيِّ رضي الله عنه عَلَى طَائِفَةِ هَذَا قَدْرَ كَلِمَاتِهِمْ...
ഇമാം ശാഫിഈ ﵀ പറഞ്ഞു:
സൂഫിയ്യാക്കളോടൊപ്പം ഞാൻ സഹവസിച്ചു. അവരിൽ നിന്ന് കേട്ട പ്രധാനപ്പെട്ട രണ്ട് വാചകങ്ങളുണ്ട്. ഏറെ ആശയ ഗർഭമുള്ളതും, ഏറെ ഉപകരിക്കുന്നതും, സൂഫിയ്യാക്കളുടെ ഉന്നത സ്ഥാനം അറിയിക്കുന്നതുമായ രണ്ട് വാചകങ്ങളാണത്.
(1) സമയം മൂർച്ചയുള്ള വാളു പോലെയാണ്. നീ അതിനെ ഉപയോഗപ്പെടുത്തിയില്ലേൽ അത് നിന്നെ മുറിവേൽപ്പിക്കും.
(2) സ്വശരീരത്തെ നന്മകൾക്ക് ഉപയോഗിച്ചില്ലേൽ അവ നിന്നെ തിന്മയിൽ ഉപയോഗിക്കും.⁴
3 ഇബ്നു അബ്ദുൽ വഹാബ്
اعلم - أرشدك الله - أن الله سبحانه وتعالى بعث محمداً صلى الله عليه وسلم بالهدى الذي هو العلم النافع ، ودين الحق الذي هو العمل الصالح ، إذا كان من ينتسب إلى الدين : منهم من يتعانى بالعلم والفقه ويقول به كالفقهاء ، ومنهم من يتعانى العبادة وطلب الآخرة كالصوفية ، فبعث الله نبيه بهذا الدين الجامع للنوعين..
മുഹമ്മദ് നബി ﷺ കൈമാറിയ ഈ ദീനിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ് കൃത്യമായ അറിവും, സൽ കർമ്മങ്ങളും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഫിഖ്ഹും തസ്വവുഫും. അവകളെ കർമ്മ ശാസ്ത്ര പണ്ഡിതരും, സൂഫിയ്യാക്കളും കൈകാര്യം ചെയ്യുന്നു.⁵
..ولهذا كان مشايخ الصوفية العارفون يوصون كثيرا بمتابعة العلم قال بعضهم ما ترك أحد شيئا من السنة إلا لكبر في نفسه..
തസ്വവുഫിന്റെ ഉന്നതരായ ഗുരുക്കന്മാരുടെ സ്വഭാവം ഇബ്നു അബ്ദുൽ വഹാബ് മറ്റൊരിടത്ത് പറയുന്നതിങ്ങനെ:
“തിരുസുന്നത്ത് മുറുകെ പിടിക്കാൻ
ആരിഫീങ്ങളായ സൂഫി മശാഇഖുമാർ ധാരാളമായി വസ്വിയ്യത്ത് ചെയ്യുമായിരുന്നു. അവരിൽ ചിലർ പറഞ്ഞു: തിരുസുന്നത്ത് ഒഴിവാക്കുന്നവരിൽ അഹങ്കാരം രൂപപ്പെടും”.⁶
4 റഷീദ് രിള
إن الصوفية انفردوا بركن عظيم من أركان الدين، وهو التهذيب علمًا وتخلقًا وتحققًا..
“ബഹുമുഖ രീതിയിലൂടെ ആത്മ സംസ്കരണം എന്ന വളരെ പ്രധാനപ്പെട്ട ധൗത്യത്തെ നിറവേറ്റുന്നതിൽ സൂഫിയ്യത്തിന്റെ ഇടം ചെറുതല്ല”. ⁷
5 മുഹമ്മദ് അബ്ദു
ظهر التصوف في القرون الأولى للإسلام فكان له شأن عظيم، وكان المقصود منه في أول الأمر تقويم الأخلاق وتهذيب النفوس، وترويضها بأعمال الدين وجذبها إليه وجعله وجداناً لها وتعريفها بحكمه وأسراره بالتدريج..
ഒന്നാം നൂറ്റാണ്ടു മുതൽക്ക് തന്നെ “തസ്വവുഫ്” ഉണ്ട്. അവയുടെ സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സ്വഭാവ, ആത്മ സംസ്കരണമാണ് ആദ്യ ഘട്ടത്തിൽ അവരുടെ ലക്ഷ്യം. അതോടൊപ്പം, ഓരോ കർമ്മത്തിന്റെയും അന്ത സത്ത അറിഞ്ഞു കൊണ്ട് കൃത്യമായി ക്രമീകരിക്കലും...⁸
1: ഇബ്നു തൈമിയ്യയുടെ
മജ്മൂഉൽ ഫത്താവാ. വോ:11, പേ:14.
2: ഇബ്നു ഖയ്യിമിന്റെ
മദാരിജുസ്സാലികീൻ. വോ:2, പേ.294.
3: ഇബ്നു ഖയ്യിമിന്റെ
മദാരിജുസ്സാലികീൻ. വോ:2, പേ.397.
4: ഇബ്നു ഖയ്യിമിന്റെ
മദാരിജുസ്സാലികീൻ. വോ:3, പേ.125.
5: ഫതാവാ വ റസാഇൽ. പേ:31.
ഇബ്നു അബ്ദുൽ വഹാബ്
6: മുൽഹഖുൽ മുസ്വന്നഫാത്ത്. പേ:124.
ഇബ്നു അബ്ദുൽ വഹാബ്
7: റഷീദ് രിളയുടെ
മജല്ലതുൽ മനാർ. വോ:1, പേ:722.
8: അലി മഹ്ഫൂള്
കിതാബുൽ ഇബ്ദാഅ്. പേ:301.