ബ്ദ്അത്ത് എന്നാൽ പുത്തനാചാരം അഥവാ പ്രവാചകരുടെയും സഹാബത്തിന്റെയും കാലത്തില്ലാത്തത്. ഇത് ഭാഷാർത്ഥത്തിലുള്ള ബിദ്അത്താണ്. ഇസ്ലാമിക പ്രമാണങ്ങളോട് നിരക്കാത്ത പുത്തൻ ആചാരങ്ങൾക്കാണ് ബിദ്അത്ത് എന്ന് സാങ്കേതികമായി പറയുക,
ഇമാം അസ്ഖലാനി ﵀ പറയുന്നു.
പ്രമാണങ്ങളുടെ അടിസ്ഥാനമി ല്ലാത്ത കാര്യങ്ങൾക്കാണ് പുത്തനാചാരം എന്ന് പറയുക ഇതാണ് സാങ്കേതിക ഭാഷയിൽ ബിദ്അത്ത്, ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനമുള്ള കാര്യങ്ങൾക്ക്ബിദ്അത്ത് എന്ന് പറയില്ല,അപ്പോൾ സാങ്കേതികാർത്ഥത്തിലുള്ള ബിദ്അത്ത് എല്ലാം ആക്ഷേപർഹമാണ്,എന്നാൽ ഭാഷാർത്ഥത്തിലുള്ള ബിദ്അത്ത് അങ്ങനെയല്ല അതിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും അല്ലാത്തതുമുണ്ട്.
(ഫത്ഹുൽ ബാരി 13/253)
ഇവിടെ പ്രമാണങ്ങളിൽ അടിസ്ഥാനമുണ്ടാവുക എന്നു പറഞ്ഞാൽ ഓരോ ഓരോ കാര്യത്തെക്കുറിച്ചുമുള്ള കൃത്യമായ പ്രമാണമെന്നല്ല മറിച്ച് പൊതുവായ ഇസ്ലാമിക തത്വങ്ങളുടെ ഉള്ളിൽ വരുന്നതും കൂടിയാണ് '
ഇമാം അസ്ഖലാനി ﵀ പറയുന്നു എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം
ഇസ്ലാമിൻ്റെ പൊതുവായതോ അല്ലാത്തതോ ആയ യാതൊരു പ്രമാണവും ഇല്ലാതെ പുതുതായി ഉണ്ടാക്കപ്പെട്ട കാര്യങ്ങളാണ്,
ഇമാം ശാഫി ﵀ പറയുന്നു.
പുത്തനാചാരങ്ങൾ രണ്ടു വിധമുണ്ട്, ഒന്ന് ഖുർആനിനോടോ സുന്നത്തിനോടോ സഹാബത്തിന്റെ നിലപാടിനോടോ ഇജ്മാനോടോ എതിരായത് ,
ഇതാണ് തെറ്റായത് ,എന്നാൽ ഈ പറയപ്പെട്ട പ്രമാണങ്ങളോടൊന്നും എതിരില്ലാത്ത പുത്തൻ ആവിഷ്കാരങ്ങൾ ആക്ഷേപർഹമായതല്ല,
( ഫത്ഹുൽ ബാരി 13/253)
ഇതേ കാര്യം ഇബ്നു തൈമിയ്യ മജ്മൂഉൽ ഫതാവ (പേജ്20/163) ൽ ഉദ്ധരിച്ചിട്ടുണ്ട്,
ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമായി ഭാഷാപരമായ ബിദ്അത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും ആക്ഷേപാർഹമായതുമുണ്ട് എന്നാൽ സാങ്കേതികാർത്ഥത്തിലുള്ള ബിദ്അത്ത് എല്ലാം ആക്ഷേപർഹമായതാണ് ,ഇസ്ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തതും ഇസ്ലാമിക പൊതു തത്വങ്ങളിൽ ഉൾപ്പെടാത്തതുമായ കാര്യങ്ങളാണവ.
ബിദ്അത്ത് നല്ലതും ചീത്തയുമു ണ്ടെന്ന് പറഞ്ഞവർ ഉദ്ദേശിച്ചത് ഭാഷാർത്ഥത്തിലുള്ള ബിദ്അത്തും എല്ലാം അക്ഷേപാർഹമാണെന്ന് പറഞ്ഞവർ ഉദ്ദേശിച്ചത് സാങ്കേതികാർത്ഥത്തിലുള്ളതുമാണ്. അത് കൊണ്ട് തന്നെ
ബിദ്അത്ത് നല്ലതും ചീത്തയും ഉണ്ടോ എന്ന പണ്ഡിതന്മാർക്കിടയിലെ ചർച്ച വെറും വാചികമാണെന്ന് വ്യക്തമായി,
والمحدثات بِفَتْحِ الدَّالِّ جَمْعُ مُحْدَثَةٍ وَالْمُرَادُ بِهَا مَا أُحْدِثَ وَلَيْسَ لَهُ أَصْلٌ فِي الشَّرْعِ وَيُسَمَّى فِي عُرْفِ الشَّرْعِ بِدْعَةً وَمَا كَانَ لَهُ أَصْلٌ يَدُلُّ عَلَيْهِ الشَّرْعُ فَلَيْسَ بِبِدْعَةٍ فَالْبِدْعَةُ فِي عُرْفِ الشَّرْعِ مَذْمُومَةٌ بِخِلَافِ اللُّغَةِ فَإِنَّ كُلَّ شَيْءٍ أُحْدِثَ عَلَى غَيْرِ مِثَالٍ يُسَمَّى بِدْعَةً سَوَاءٌ كَانَ مَحْمُودًا أَوْ مَذْمُومًا
وَجَاءَ عَنِ الشَّافِعِيِّ أَيْضًا مَا أَخْرَجَهُ
الْبَيْهَقِيُّ فِي مَنَاقِبِهِ قَالَ الْمُحْدَثَاتُ ضَرْبَانِ مَا أُحْدِثُ يُخَالِفُ كِتَابًا أَوْ سُنَّةً أَوْ أَثَرًا أَوْ إِجْمَاعًا فَهَذِهِ بِدْعَةُ الضَّلَالِ وَمَا أُحْدِثُ مِنَ الْخَيْرِ لَا يُخَالِفُ شَيْئًا مِنْ ذَلِكَ فَهَذِهِ مُحْدَثَةٌ غَيْرُ مَذْمُومَةٍ انْتَهَى ،فتح الباري ١٣/٢٥٣
وَالْمُرَادُ بِقَوْلِهِ كُلَّ بِدْعَةٍ ضَلَالَةٌ مَا أُحْدِثُ وَلَا دَلِيلَ لَهُ مِنَ الشَّرْعِ بِطَرِيقٍ خَاصٍّ وَلَا عَام ،فتح الباري ١٣/٢٥٤
وفي مجموع الفتاوى لابن تيمية ٢٠/١٦٣
قَالَ الشَّافِعِيُّ : الْبِدْعَةُ بِدْعَتَانِ: بِدْعَةٌ خَالَفَتْ كِتَابًا وَسُنَّةً وَإِجْمَاعًا وَأَثَرًا عَنْ بَعْضِ أَصْحَابِ رَسُولِ اللَّهِ ﷺ فَهَذِهِ بِدْعَةُ ضَلَالَةٍ. وَبِدْعَةٌ لَمْ تُخَالِفْ شَيْئًا مِنْ ذَلِكَ فَهَذِهِ قَدْ تَكُونُ حَسَنَةً لِقَوْلِ عُمَرَ: نِعْمَتْ الْبِدْعَةُ هَذِهِ هَذَا الْكَلَامُ أَوْ نَحْوُهُ رَوَاهُ البيهقي بِإِسْنَادِهِ الصَّحِيحِ،