“പെൺമക്കൾ, ഭാര്യമാർ തുടങ്ങി നബി ﷺ യോടൊപ്പം നിരവധി സ്ത്രീകളുണ്ടായിരുന്നു. ഇവരിൽ ഒരാളെങ്കിലും ജുമുഅക്ക് പോയതായി ഞാൻ അറിഞ്ഞിട്ടില്ല. മറ്റു നിസ്‌കാരങ്ങളിലുള്ള ജമാഅത്തുകളിലുപരി പുരുഷന്മാരുടെ മേൽ നിർബന്ധമായതാണ് ജുമുഅ. ജുമുഅ ഒഴിച്ചുള്ള ജമാഅത്തുകൾക്കു പോലും പകലോ രാത്രിയോ അവർ (സ്ത്രീകൾ) പോയിരുന്നില്ല. (നബി ﷺ നിർമ്മിച്ച) മസ്‌ജിദു ഖുബാഇലേക്കും അവർ പോയിരുന്നില്ല. നബി ﷺ യാണെങ്കിൽ അവിടേക്കു വാഹനത്തിലും കാൽനടയായും പോകാറുണ്ടായിരുന്നു. ഖുബാ പള്ളിയല്ലാത്ത മറ്റു പള്ളികളിലേക്കും അവർ പോയിരുന്നില്ല. എനിക്ക് സംശയമില്ല. നബി പത്നിമാരടക്കമുള്ള ആ സ്ത്രീകൾ നേർമാർഗത്തിലായിരുന്നു. ഇതു തന്നെയാണ് (അക്കാലങ്ങളിലെ) മറ്റു സ്ത്രീകളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. (അവരും പള്ളിയിൽ വന്നിരുന്നില്ല).
അവർക്ക് നിർബന്ധമായതോ, നബി ﷺ ക്ക് അവരിൽ ബാധ്യതയുള്ളതോ അവർക്ക് നന്മ ഉള്ളതോ ആയ കാര്യം (അവരുടെ മേൽ അത് നിർബന്ധമില്ലെങ്കിൽ പോലും) അവരോട് കൽപ്പിക്കുന്നതിനെ നബി ﷺ ഉപേക്ഷിക്കുകയില്ലെന്നും എനിക്കുറപ്പുണ്ട്. ദാനധർമ്മങ്ങൾ കൊണ്ടും മറ്റു സുന്നത്തുകളെ കൊണ്ടും അവരോട് നബി ﷺ കൽപ്പിക്കുന്നത് പ്രകാരം. നബി ﷺ ഭാര്യമാരോട് ‘ഹിജാബ്’ കൊണ്ട് കൽപ്പിക്കുകയാണ് ചെയ്‌തത്.
രാത്രിയോ പകലോ ഒരു ജമാഅത്തിനോ, ജുമുഅക്കോ പോകാൻ വേണ്ടി സലഫിൽ പെട്ട ഏതെങ്കിലും ഒരാൾ തൻറെ ഭാര്യയോട് നിർദ്ദേശിച്ചതായി ഞാൻ മനസ്സിലാക്കുന്നില്ല. ഇതിൽ വല്ല പുണ്യവും സ്ത്രീകൾക്കുണ്ടെങ്കിൽ മുൻഗാമികൾ അതിനായി നിർദേശിക്കുകയും അനുവദിക്കുകയും ചെയ്യുമായിരുന്നു“
ഇമാം ശാഫിഈ ﵀
(അൽ ഉമ്മ്) വാ:1, പേ: 174)