
ഖുർആനും ഹദീസും പ്രയോഗിച്ച പദം ശ്രദ്ധിക്കുക
يَأَيُّهَا الَّذِينَ ءَامَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ)
സത്യവിശ്വാസികളെ... ജുമുഅ ദിവസം നിങ്ങളെ വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ദിക്റിലേക്ക്(ഖുതുബ) വരുവീൻ
فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلَائِكَةُ يَسْتَمِعُونَ الذكر (البخاري: 3211)
ഖുതുബക്ക് ഇമാം പുറപ്പെട്ടാൽ മലക്കുകൾ ദിക്‌ർ കേൾക്കുവാൻ വേണ്ടി അവർ സദസ്സിൽ വന്നിരിക്കും. (ബുഖാരി:3211)
ഇമാം നവവി വ്യക്തമാക്കുന്നു
أَصَحُهُمَا وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطَ لِأَنَّهُ ذِكْرٌ مَفْرُوضٍ فَشُرِطَ فِيهِ الْعَرَبِيَّةُ كَالتَّشَهُدِ وَتَكْبِيرَةِ الْإِحْرَامِ مَعَ قَوْلِه صَلُّوا كَمَا رَأَيْتُمُونِي أُصَلِّي وَكَانَ يَخْطُبُ بِالْعَرَبِيَّةِ (المجموع شرح مهذب للإمام النووي : 522/4)
“ഏറ്റവും പ്രബലമായതും ബഹുഭൂരിപക്ഷം പണ്ഡിതരും തീർത്തുപറഞ്ഞതുമായ അഭിപ്രായം ജുമുഅ ഖുത്യുബ് അറബിയിലായിരിക്കൽ ശർത്വാണ് എന്നതാണ്. കാരണം: ഖുത്യുബ എന്നത് അത്തഹിയാത്ത്, തക്ബീറതുൽ ഇഹ്റാം എന്നിവ പോലെ നിർബന്ധമായ ഒരു ദിക്റാണ്. അതോടു കൂടെ നബി പറഞ്ഞത് “ഞാൻ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുവീൻ' എന്നുകൂടിയാണ്. അവിടുന്ന് അറബീയിലായിരുന്നു ഖുതുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുൽ മുഹദ്ദബ് :4/522)