Site-Logo
POST

അഹ്‌ലുസ്സുന്നത്തി വൽ ജമാഅ:

എം.കെ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍

|

25 Dec 2024

feature image

വിശുദ്ധ ഇസ്‌ലാമിന്റെ തനതായ രൂപമാണ് അഹ്ലുസ്സു ന്നത്തി വൽ ജമാഅ: അഹ്ലിന് വക്താവ് എന്നും സുന്നത്തിന് നബിചര്യ എന്നും അൽ ജമാഅ ത്തിന് നബി(സ)യുടെ ശിഷ്യന്മാ രായ സ്വഹാബാ കിറാം എന്നു മാണ് വിവക്ഷ. അഥവാ നബിചര്യയെ സുന്നത്ത് എന്നും സ്വഹാബാ കിറാമിൻ്റെ നടപടിക മങ്ങളെ അൽ ജമാഅത്ത് എന്നും വിളിക്കുന്നു? അപ്പോൾ അഹ്ലു സ്സുന്നത്തി വൽ ജമാഅഃ എന്ന തിൻ്റെ താൽപര്യം നബിചര്യയും സ്വഹാബത്തിൻ്റെ നടപടിക്രമ ങ്ങളും സ്വീകരിക്കുന്നവർ എന്നാണ്.

ഇസ്‌ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങൾ ഇന്നുണ്ട്. ഇവ രെല്ലാം അവകാശപ്പെടുന്നത് യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅ: ഞങ്ങളാണ് എന്നാണ്. എന്നാൽ യഥാർത്ഥ അഹ്ലുസ്സു ന്നത്തി വൽ ജമാഅ ആരാണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്കൊന്ന് പരിശോധിക്കാം.

നബി(സ) പറയുന്നു: എൻ്റെ സമുദായം എഴുപത്തി മൂന്ന് വിഭാ ഗമായി ഭിന്നിക്കും. ഒന്നൊഴികെ എല്ലാവരും നരകത്തിലാണ്. ആ ഒരു വിഭാഗം ആരാണെന്ന സ്വഹാ ബത്തിൻ്റെ ചോദ്യത്തിന് നബി( സ) മറുപടി നൽകിയത് “ഞാനും എന്റെ സ്വഹാബിമാരും പിന്തു ടർന്ന മാർഗമേതോ അത് പിന്തുട രുന്നവർ' എന്നാണ്. ഇതേ ഹദീ സിൻ്റെ മറ്റു ചില റിപ്പോർട്ടുകളിൽ “അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്നും പറഞ്ഞതു കാണാം. തിർമുദി (റ) അബൂദാവൂദ്(റ) അഹ്‌മദ്(റ) തുടങ്ങി നിരവധി മുഹദ്ദിസുകൾ ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇനി യഥാർത്ഥ അഹ്ലുസ്സുന്ന: ആരാണെന്ന് തീരുമാനിക്കാൻ നബി(സ)യെയും ലക്ഷക്കണക്കായ അവരുടെ ശിഷ്യന്മാരെയും അക്ഷരാർത്ഥ ത്തിൽ പിൻപറ്റി ജീവിക്കുന്നവർ ഇന്ന് നിലവിലുള്ള പ്രസ്ഥാനങ്ങ ളിൽ ഏതാണെന്ന് പരിശോധി ച്ചാൽ മതിയല്ലോ. ചില ഉദാഹര ണങ്ങളിലൂടെ അക്കാര്യം നമുക്ക് പരിശോധിക്കാം.

ഇന്ന് സുന്നികൾക്കും ഇതര കക്ഷികൾക്കുമിടയിൽ തർക്കത്തി ലിരിക്കുന്ന ഒരു വിഷയമാണല്ലോ ഇസ്തിഗാസ. മുഅ്ജിസത്തിന്റെ അടിസ്ഥാനത്തിൽ അമ്പിയാ ക്കളും കറാമത്തിന്റെ അടിസ്ഥാന ത്തിൽ ഔലിയാക്കളും സഹായി ക്കുമെന്ന വിശ്വാസത്തോടെ അമ്പിയാ ഒലിയാക്കളോട് സഹായം ചോദിക്കുക. ഇക്കാര്യ ത്തിൽ സ്വഹാബാകിറാം (റ) സ്വീകരിച്ചിരുന്ന നിലപാട് എന്താ യിരുന്നു. നബി(സ)യുടെ ജീവിത മരണ വ്യത്യാസമില്ലാതെ മുഅ്ജി സത്തിന്റെ അടിസ്ഥാനത്തിലുള്ള സഹായം സ്വഹാബാകിറാം (റ) ചോദിച്ചിരുന്നതായി പ്രമാണങ്ങ ളിൽ നിന്ന് വ്യക്തമാണ്. ഇമാം ബുഖാരി(റ) അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം ചെയ്‌ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: “ഞാൻ നബി(സ)യോടി ങ്ങനെ പറഞ്ഞു: നിങ്ങളിൽ നിന്ന് ധാരാളം ഹദീസുകൾ ഞാൻ കേൾക്കുന്നു. എന്നാൽ അതെല്ലാം ഞാൻ മറന്നുപോകുന്നു' (പരിഹാരം വേണം) നബി(സ) പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ മുണ്ട് നീട്ടു. ഞാനെന്റെ മുണ്ട് നീട്ടിയപ്പോൾ നബി(സ) അതി ലേക്ക് കൈകൊണ്ട് കോറിയിട്ട് ആ മുണ്ട് ഹ്യദയത്തിന്റെ ഭാഗ ത്തേക്ക് കൂട്ടിപ്പിടിക്കാൻ നിർദ്ദേശി ച്ചു. ഞാനങ്ങനെ ചെയ്തു. അതി നുശേഷം യാതൊന്നും ഞാൻ മറ ന്നിട്ടില്ല. (ബുഖാരി).

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ അസ്ഖലാനി (റ) എഴുതുന്നു: പ്രവാചകത്വം വിളി ച്ചോതുന്ന, വ്യക്തമായ അടയാള ങ്ങളിൽ പെട്ട അമാനുഷിക സിദ്ധിയും അബൂഹുറൈറ (റ) യുടെ വ്യക്തമായ പോരിശയും വ്യക്തമാക്കുന്നതാണ് ഈ ഹദീ സ്. കാരണം മറവി മനുഷ്യൻ്റെ കൂടപ്പിറപ്പാണ്. ധാരാളമായി തനിക്ക് മറവി സംഭവിച്ചിതായും നബി(സ)യുടെ ബറകത്തു കൊണ്ട് അതില്ലാതായതായും അബൂഹുറൈറ (റ) തന്നെ സമ്മ തിച്ചല്ലോ (ഫത്ഹുൽബാരി 1/190)

3

ചിന്തിക്കുക: ഭൗതികമായി

ചികിത്സിച്ച് സുഖപ്പെടുത്താവുന്ന ഒന്നല്ല മറവിയെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതിനുള്ള പരിഹാരമാണ് അബൂ ഹുറൈറ(റ) നബി(സ)യോട് ആവശ്യപ്പെട്ടത്. തികച്ചും അസാ ധാരണമായ മാർഗത്തിലൂടെ തന്നെ നബി(സ) അബൂഹുറൈറ (റ)യുടെ മറവി പ്രശ്‌നത്തിനു പരി ഹാരം കാണുകയും ചെയ്‌തു. ഇതുപോലുള്ള ധാരാളം സംഭവങ്ങൾ ബുഖാരി - മുസ്‌ലിം പോലുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. അഭൗതിക മായ മാർഗ്ഗത്തിലൂടെ മാത്രം ലഭി ക്കുന്ന ഈ സഹായം ചോദിച്ച തിനെ അത് ശിർക്കാണെന്നോ മറ്റോ പറഞ്ഞ് നബി(സ) വിമർശി ച്ചില്ല. പ്രത്യുത അത് അംഗീകരിച്ച് പരിഹാരം കാണുകയാണ് ചെയ്‌തത്.

ഇത് നബി(സ)യുടെ ജീവിത കാലത്താണെങ്കിൽ വഫാ ത്തിനു ശേഷവും ഇത്തരം സഹാ യങ്ങൾ നബി (സ)യോട് സ്വഹാബാ കിറാം ചോദിച്ചതായും പരിഹാരം ലഭിച്ചതായും പ്രമാണ ങ്ങളിൽ കാണാവുന്നതാണ്.

ഹിജ്റ 58ൽ വഫാത്തായ മഹാ നായ ഉഖ്ബത്തുബ്‌നു ആമിർ (റ)ന്റെ ചരിത്രം വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: “ഏഴു ദിവസമെടുത്ത് ശാമിൽ നിന്ന് മദീനയിലെത്തിയ ഉഖ്ബ ത്തുബ്‌നു ആമിർ(റ) നബി(സ) യുടെ ഖബറിടത്തിൽ വന്ന് ദുആ ചെയ്യുകയും വഴി ചുരുക്കിക്കിട്ടു വാൻ നബി(സ)യോട് ആവശ്യപ്പെ ടുകയും ചെയ്ത‌തിന്റെ പേരിൽ രണ്ടര ദിവസം കൊണ്ട് മദീന യിൽ നിന്ന് ശാമിൽ തിരിച്ചെത്തി. (തഹ്‌ദീബുൽ അസ്‌മാഇ വല്ലു ഗാത്ത് 1/336).

മഹാനായ മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) തൻ്റെ കാലിന് അസുഖം ബാധിച്ചപ്പോൾ 'യാ മുഹമ്മദ്' എന്നു വിളിച്ച് ഇസ്തിഗാസ നടത്തിയതായും കാലിന്റെ അസുഖം മാറിയതായും ഇമാം ബുഖാരി(റ) അദബിൽ മുഫ്റദിലും രേഖപ്പെടുത്തിയിട്ടു ണ്ട്. ഇത് ഇസ്‌തിഗാസയാണെന്ന് മുല്ലാ അലിയ്യുൽ ഖാരി ശർഹു ശ്ശിഫാ 2/14ൽ വ്യക്തമാക്കിയി ട്ടുണ്ട്.

ഹിജ്റ 130ൽ വഫാത്തായ മഹാനായ മുഹമ്മദുബ്‌നുൽ മുൻകദിർ(റ) പ്രയാസം നേരിടു മ്പോൾ നബി (സ)യുടെ ഖബ്‌റി ന്നരികിൽ വന്ന് ഇസ്തിഗാസ നട ത്തിയിരുന്നതായി ഇബ്‌നു അസാ കിർ(റ) താരീഖ് ദിമശ്‌ഖ് 7/146ൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്രുത ഹദീസ് പണ്ഡിതനായ ബുഖാരി, മുസ്ല‌ിം, അബൂദാവൂദ്, തുർമുദി, നസാഈ, ഇബ്നു മാജ (റ) എന്നിവർ അദ്ദേഹത്തിൻറെ ഹദീസ് നിവേദനം ചെയ്‌തിട്ടുണ്ട്.

ഇത്തരം പ്രമാണങ്ങളുടെ വെളിച്ചത്തിലാണ് തവസ്സുലും ഇസ്‌തിഗാസയും നബി(സ)യോട് അല്ലാഹുവിലേക്ക് ശുപാർശ ആവ ശ്യപ്പെടലും അനുവദനീയവും പുണ്യകരവുമാണെന്നും അമ്പിയാ - മുർസലീങ്ങളുടെ പ്രവൃത്തി യിൽ നിന്നും സച്ചരിതരായ സല ഫിന്റെയും പണ്ഡിതന്മാരുടെയും മറ്റെല്ലാ മുസ്ലിംകളുടെയും ചര്യ യിൽ നിന്നും അറിയപ്പെട്ടതാ ണെന്നും മതത്തിന്റെ വക്താക്ക ളിൽ ഒരാളും തന്നെ അതിനെ വിമർശിച്ചിട്ടില്ലെന്നും ഇബ്നു തൈമിയ്യയുടെ കാലം വരെ അതിനെ ആരെങ്കിലും വിമർശിച്ച തായി കേട്ടിട്ടില്ലെന്നും ലോക പണ്ഡിതനായ ഇമാം സുബ്‌കി(റ) പ്രസ്‌താവിച്ചത്. (ശിഫാഉസ്സഖാം 133-134)

പത്താം നൂറ്റാണ്ടിലെ മുജദ്ദി ദായി പണ്ഡിതന്മാർ പരിചയപ്പെടു ത്തിയ ഇമാം റംലി(റ)യുടെ പരിഗ ണനയ്ക്കു വന്ന ചോദ്യവും മറുപ ടിയും ഇവിടെ ഉദ്ധരിക്കാം.

ചോദ്യം: വിപൽ ഘട്ടങ്ങളിൽ ശൈഖേ! അല്ലാഹുവിൻ്റെ റസൂലേ എന്നിങ്ങനെ വിളിച്ച്, അമ്പിയാ മുർസലുകൾ, ഔലിയാ ക്കൾ, പണ്ഡിതന്മാർ, സ്വാലിഹീ ങ്ങൾ, എന്നിവരോട് സാധാരണ ക്കാർ സഹായം ചോദിക്കാറുണ്ട്. അത് അനുവദനീയമാണോ അല്ലേ? അമ്പിയാക്കൾക്കും ഔലി യാക്കൾക്കും മശാഇഖുമാർക്കും സ്വാലിഹീങ്ങൾക്കും അവരുടെ മരണശേഷം സഹായിക്കുവാൻ കഴിയുമോ ഇല്ലേ?

മറുപടി: അമ്പിയാ മുർസലു കൾ, ഔലിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ, എന്നിവരോട് സഹായം ചോദിക്കൽ അനുവദ നീയമാണ്. മരണശേഷവും മുഅ്‌ജിസത്ത് കറാമത്ത് മുഖേന സഹായിക്കാനുള്ള കഴിവ് അവർക്കുണ്ട്. കാരണം അമ്പിയാ ക്കളുടെ മുഅ്ജിസത്തും ഔലിയാ ക്കളുടെ കറാമത്തും അവരുടെ മര ണത്തോടെ മുറിയുന്നില്ല. (ഫ താവാ റംലി 4/382).

അപ്പോൾ ഇസ്തിഗാസ യുടെ വിഷയത്തിൽ നബി(സ)യു ടെയും സ്വഹാബത്തിന്റെയും സലഫു സ്വാലിഹുകളുടെയും മാതൃക പിൻപറ്റുന്നവർ ആരാ ണെന്ന് വ്യക്തമായല്ലോ.

ഇനി നമുക്ക് മഹാന്മാരെ മുൻനിർത്തിയുള്ള തവസ്സുലിന്റെ കാര്യം പരിശോധിക്കാം.

"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കു കയും അവനിലേക്ക് അടുക്കുവാ നുള്ള മാർഗം തേടുകയും ചെയ്യു ക.” (മാഇദ 35)

ഇതിൻ്റെ താൽപര്യത്തിൽ മഹാന്മാരെ മുൻനിറുത്തിയുള്ള തവസ്സുലും ഉൾപ്പെടുമെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.

മഹാനായ ഉമർ(റ) അബ്ബാ സി(റ)നെ മുൻനിറുത്തി അല്ലാഹു വോട് പ്രാർത്ഥിച്ചത് ഇമാം ബുഖാരി (റ) സ്വഹീഹിൽ രേഖ പ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ:

"അനസുബ്‌നു മാലികി(റ)ൽ നിന്നു നിവേദനം: മദീനയിൽ ജല ക്ഷാമം നേരിടുമ്പോൾ അബ്ബാ സി(റ)നെ തവസ്സുലാക്കി ഉമർ(റ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായി രുന്നു. അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബി(സ)യെ കൊണ്ട് നിന്നിലേക്ക് തവസ്സുൽ ചെയ്യു കയും നീ ഞങ്ങൾക്ക് മഴ നൽകു കയും ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളിതാ ഞങ്ങളുടെ നബി(സ) യുടെ പിതൃവ്യനെ കൊണ്ട് നിന്നി ലേക്ക് തവസ്സുൽ ചെയ്യുന്നു. അതി നാൽ നീ ഞങ്ങൾക്ക് മഴ നൽകേ ണമേ.." അപ്പോൾ അവർക്ക് മഴ നൽകപ്പെടാറുണ്ട്. (ബുഖാരി 954)

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവിനെ പരിചയ പ്പെടുത്താറുള്ള ശൗകാനി പോലും അദുർറുൽന്നളീദ്' എന്ന ഗ്രന്ഥത്തിൽ വ്യക്തികളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിൻ്റെ തെളി വായി ഈ സംഭവം ഉദ്ധരിച്ചിട്ടു ണ്ട്. ഇമാം ബുഖാരി(റ)ക്കു പുറമെ മറ്റു പല മുഹദ്ദിസുകളും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസ് നമുക്ക് പകർന്നുതരുന്ന പാഠങ്ങൾ ഇവ യാണ്.

1. തൗഹീദിനെതിരിൽ എന്തു വന്നാലും അതിനെതിരിൽ ശക്തമായി പ്രതികരിക്കുന്ന ഇസ്‌ലാമിൻ്റെ രണ്ടാം ഖലീഫ ഉമർ(റ)വാണ് അബ്ബാസി(റ)നെ തവസ്സുലാക്കി പ്രാർത്ഥിച്ചിരിക്കു ന്നത്. വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കായിരുന്നുവെ ങ്കിൽ ഉമർ(റ) അത് ചെയ്യുമായിരുന്നില്ല. അതിനാൽ വ്യക്തികളെ തവസ്സുലാക്കി പ്രാർത്ഥിക്കാമെന്ന് ഉമർ(റ) ഇതിലൂടെ മുസ്‌ലിം ലോകത്തെ പഠിപ്പിച്ചിരിക്കുന്നു.

2. ജലക്ഷാമം എല്ലാവ രെയും ബാധിക്കുന്ന കാര്യമാ ണല്ലോ. അപ്പോൾ അബ്ബാസി( റ)നെ തവസ്സുൽ ചെയ്തുകൊ ണ്ടുള്ള പ്രാർത്ഥനയിൽ ധാരാളം സ്വഹാബിമാർ പങ്കെടുത്തിട്ടുണ്ടാ കും. അവരിൽ ഒരാൾക്കും ഇത് ശിർക്കാണെന്ന് തോന്നിയിട്ടില്ല. നബി(സ)യുടെ വാക്കിൽ നിന്നോ, പ്രവർത്തനത്തിൽ നിന്നോ വ്യക്തികളെ കൊണ്ടുള്ള തവ സ്സുൽ ശിർക്കാണെന്നോ ശിർക്കി ലേക്ക് ചെന്നെത്തിക്കുന്നതാ ണെന്നോ അനുവദനീയമല്ലെന്നോ ഏതെങ്കിലും സ്വഹാബി മനസ്സിലാ ക്കിയിരുന്നുവെങ്കിൽ ഉമറി(റ)ൻ്റെ പ്രാർത്ഥനയെ അവർ ചോദ്യം ചെയ്യുമായിരുന്നു. സ്വഹാബ ത്തിൻ്റെ ചരിത്രം അതിനു സാക്ഷിയാണ്. എന്നാൽ അതുണ്ടായിട്ടി ല്ലെന്ന് ശൗകാനി പോലും സമ്മതി ക്കുന്നു. അദ്ദേഹം പറയട്ടെ. “നബി(സ)യുടെ വഫാത്തിനു ശേഷം മറ്റുള്ളവരെക്കൊണ്ടുള്ള തവസ്സുൽ സ്വഹാബത്തിന്റെ സു കൂത്തിയായ ഇജ്‌മാഅ് കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. ഇക്കാര്യം നീ അറിയാതെ പോകരുത്. ഇതു പറയാൻ കാരണം ഉമർ(റ) അബ്ബാ സി(റ)നെ കൊണ്ട് തവസ്സുൽ ചെയ്‌തതിനെ സ്വഹാബത്തിൽ ഒരാളും വിമർശിച്ചിട്ടില്ല.” (തു ഹ്ഫത്തുൽ അഹ്വദി 8/476).

3. വ്യക്തിയെ കൊണ്ട് തവ സ്സുൽ ചെയ്‌തപ്പോൾ അവർക്ക് മഴ ലഭിച്ചുവെന്നതാണ് മറ്റൊരു വസ്തുത. ഇത് ശിർക്കല്ലെന്നു മാത്രമല്ല, ഉത്തര ലബ്ധിക്കുതകു ന്നതു കൂടിയാണ് ഇത്തരം പ്രാർത്ഥനയെന്ന് ഇത് തെളിയി ക്കുന്നു.

4. വ്യക്തികളെ കൊണ്ട് തവ സ്സുൽ ചെയ്യാമെന്നതിന് പ്രമാണ മായി ധാരാളം പണ്ഡിതന്മാർ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അവ രൊക്കെ ശിർക്ക് പ്രചാരകരും ശിർക്കിനെ പ്രോത്സാഹിപ്പിക്കുന്ന വരുമാണെന്ന് പറയാൻ പറ്റുമോ?

ഇമാം ബുഖാരി(റ)യും മറ്റു മുഹദ്ദിസുകളും ഉദ്ധരിച്ച ഈ ഹദീസ് ബലഹീനമാണെന്നു പറയാൻ നിർവ്വാഹമില്ലാത്തതിനാൽ ഈ ഹദീസിനെ ദുർവ്യാഖ്യാനം ചെയ്യാനാണ് തവസ്സുൽ വിരോധി കൾ ശ്രമിക്കാറുള്ളത്. “ഈ ഹദീ സിൽ പറയുന്നത് ഉമർ(റ) അബ്ബാസ് (റ)നെ മുൻനിറുത്തി അല്ലാഹുവോട് പ്രാർത്ഥിച്ചതല്ല, പ്രത്യുത ഉമർ(റ) അബ്ബാസ്(റ) നോട് പ്രാർത്ഥിക്കാനാവശ്യപ്പെട്ടതാണ്. ഇങ്ങനെയാണ് അവരുടെ ദുർവ്യാഖ്യാനം.

എന്നാൽ കാര്യം അപ്രകാര മായിരുന്നുവെങ്കിൽ 'അല്ലാഹുമ്മ" (അല്ലാഹുവേ!) എന്നും “ഇന്നനാ തവസ്സലു ഇലൈക ബി അമ്മി നബിയ്യിനാ (തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ നബിയുടെ പിതൃവ്യനെ കൊണ്ട് നിന്നിലേക്ക് തവസ്സുലാക്കുന്നു) എന്നും 'ഫസ്ഖിനാ' (അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ) എന്നും ഉമർ(റ) പറയേണ്ട കാര്യ മില്ലല്ലോ. അപ്പോൾ വ്യക്തികളെ കൊണ്ട് തവസ്സുൽ ചെയ്യുന്ന കാര്യത്തിലും സ്വഹാബത്തിന്റെ മാതൃക സുന്നികൾക്കാണുള്ള തെന്ന് മനസ്സിലായല്ലോ.

ഇനി നമുക്ക് മരണപ്പെട്ടവ രുടെ പേരിൽ അന്നദാനം നടത്തു ന്നതിൽ സ്വഹാബത്തിന്റെ സമീ പനം എന്തായിരുന്നുവെന്ന് പരി ശോധിക്കാം. ഇമാം ബുഖാരി( റ)യും മുസ്‌ലിമും (റ) മറ്റും നിവേ ദനം ചെയ്‌ത ഹദീസിൽ ഇപ്ര കാരം കാണാം. “സഅ്‌ദുബ്‌ ഉബാദ(റ) സ്ഥലത്തില്ലാത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. വന്നതിനുശേഷം നബി(സ)യെ സമീപിച്ച് അദ്ദേഹം ചോദിച്ചു. അല്ലാഹുവിൻ്റെ റസൂലേ, ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എന്റെ ഉമ്മ മരണപ്പെട്ടു. അവരുടെ പേരിൽ ഞാൻ വല്ലതും ധർമ്മം ചെയ്താൽ അത് ഉമ്മക്ക് ഫലം ചെയ്യുമോ? അതെ എന്ന് നബി( സ) പ്രതിവചിച്ചപ്പോൾ സഅ്ദ്(റ) പ്രഖ്യാപിച്ചു. അവിടുന്ന് സാക്ഷി. നിശ്ചയം എന്റെ മിഖ്റാഫ് തോട്ടം ഉമ്മയുടെ പേരിൽ സ്വദഖയാണ്. (ബുഖാരി, മുസ്‌ലിം).

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: “മയ്യിത്തിൻ്റെ പേരിൽ ചെയ്യുന്ന സ്വദഖ മയ്യത്തിനു ഫലം ചെയ്യു മെന്നും അതിന്റെ പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിത ലോകം ഏകോപിച്ചു പറഞ്ഞ അഭിപ്രായവും അതു തന്നെയാണ്. (ശർഹു മുസ്‌ലിം).

ഇബ്‌നു ഹജർ അസ്ഖലാ നി(റ) പറയുന്നതിങ്ങനെ: “ഈ അധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങളുണ്ട്. മയ്യിത്തിൻ്റെ പേരിൽ ദാനധർമ്മം നടത്തൽ അനുവദനീയമാണെന്നും അതിന്റെ പ്രതിഫലം മയ്യിത്തിലേ ക്കെത്തുക വഴി അത് മയ്യിത്തിന് ഫലം ചെയ്യുമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിന്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താനമാണെങ്കിൽ വിശേഷി ച്ചും. മനുഷ്യന് അവൻ പ്രവർത്തി ച്ചതല്ലാതെയില്ല എന്നർത്ഥം വരുന്ന ആയത്തിന്റെ വ്യാപ കാർത്ഥത്തെ പരിമിതപ്പെടുത്തുന്ന താണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി)

സ്വഹാബിമാരുടെ ശിഷ്യഗ ണങ്ങളിൽ പ്രഗത്ഭനായ ത്വാഊ സി(റ)നെ ഉദ്ധരിച്ച് ഇമാം അഹ്മ ദ്(റ) പറയുന്നു. നിശ്ചയം മരണ പ്പെട്ടവർ ഏഴു ദിവസം ഖബ്റുക ളിൽ പരീക്ഷിക്കപ്പെടും. അതി നാൽ അത്രയും ദിവസം അവർക്കു വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്‌ടപ്പെ ട്ടിരുന്നു. (അൽ ഹാവീലിൽ ഫതാവാ 2/270).

ഹാഫിള് അബൂനുഐം(റ) ഹിൽയത്തുൽ ഔലിയാഅ് 4/ 11ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈ ദുബ്നു ഉമൈറി(റ)നെ ഉദ്ധരിച്ച് ഇബ്നു ജുറൈജ്(റ) മുസ്വന്ന ഫിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദി(റ)നെ തൊട്ട് അഹ്‌വാലുൽ ഖുബൂർ എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(റ)യുടെ അൽ മത്വാലിബുൽ ആലിയ എന്ന ഗ്രന്ഥത്തിലും പ്രസ്‌തുത പരാമർശം കാണാം.

എഴുപതോളം സ്വഹാബി മാരെ നേരിൽ കണ്ടവരാണ് മഹാ നായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്തു തന്നെ ജനിച്ചവരാണ് ഉബൈദുബ്നു‌ ഉമൈർ(റ) അദ്ദേഹം സ്വഹാബി തന്നെയാണെന്ന് പറഞ്ഞവരുമു ണ്ട്. പ്രമുഖ സ്വഹാബിവര്യൻ ഇബ്നു അബ്ബാസി(റ)ന്റെ ശിഷ്യൻ ഇക്രിമ(റ)യുടെ പ്രധാന ശിഷ്യഗ ണങ്ങളിൽ ഒരാളാണ് മുജാഹി ๕(๑).

ഇമാം അഹ്‌മദ്(റ), അബൂനു ഐം(റ), ഇബ്‌ റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്‌തുത താബിഈ പണ്ഡിതരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാ ലുദ്ദീൻ സുയൂഥി(റ) അൽ ഹാവീ ലിൽ ഫതാവാ എന്ന ഗ്രന്ഥത്തിൽ (2/371) സലക്ഷ്യം പ്രതിപാദിച്ചിട്ടു ണ്ട്. തുടർന്ന് ഇമാം സുയൂഥി(റ) എഴുതുന്നു: "ഏഴു ദിവസം മരിച്ച വരുടെ പേരിൽ അന്നദാനം നട ത്തുകയെന്ന ചര്യ മക്കയിലും മദീ നയിലും ഈ സമയം വരെ നില നിന്നു വന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാ ബത്തിൻ്റെ കാലം തൊട്ട് ഇന്നേ വരെ പ്രസ്‌തുത ആചാരം ഉപേ ക്ഷിക്കപ്പെട്ടിട്ടില്ലെന്നും പിൻഗാമി കൾ മുൻഗാമികളെ മാതൃകയാക്കി ചെയ്‌തുവരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്. (2/375).

അപ്പോൾ മരണപ്പെട്ടവരുടെ മേലിൽ ധർമ്മം ചെയ്യുന്നതിലും അന്നദാനം നടത്തുന്നതിലും സ്വഹാബത്തിന്റെ മാർഗത്തിൽ ചലിക്കുന്നവർ സുന്നികളാണെന്ന് വ്യക്തമായല്ലോ. ഇനി മരിച്ച വർക്കു വേണ്ടി ഖുർആൻ പാരായണം നടത്തുന്നതിൽ നബി(സ) യുടെയും സ്വഹാബത്തിന്റെയും മാർഗം എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. നബി( സ) പറയുന്നു: നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ മേലിൽ നിങ്ങൾ യാസീൻ പാരായണം ചെയ്യുക. (ബൈഹഖി)

മഹാനായ ശഅ്ബി(റ)യിൽ നിന്ന് ഇമാം സുയൂഥി(റ) നിവേ ദനം ചെയ്യുന്നു: “അൻസ്വാറുക ളിൽ നിന്നു മരണപ്പെട്ട വ്യക്തി യുടെ ഖബറിനു സമീപം ഖുർആ നോതാൻ അവർ പോകാറുണ്ടായി " രുന്നു." (ശർഹുശുദൂർ 311)

ശഅ്ബി(റ)യിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം: “അൻസ്വാറുകളിൽ പെട്ട സ്വഹാബിമാർ മയ്യിത്തിനു സമീപം സൂറത്തുൽ ബഖറ പാരാ യണം ചെയ്യാറുണ്ടായിരുന്നു." (മു സ്വന്നഫ് ഇബ്‌നു അബീശൈബ 3/121)

ഇബ്‌നു ഉമറി(റ)ൽ നിന്നു

നിവേദനം: അദ്ദേഹം പറയുന്നു: നിങ്ങളിലൊരാൾ മരണപ്പെട്ടാൽ അയാളെ നിങ്ങൾ വെച്ചു താമസി പ്പിക്കരുത്. ഖബറിലേക്ക് വേഗ ത്തിൽ കൊണ്ടുപോവുക. അയാ ളുടെ തലയുടെ ഭാഗത്ത് നിന്ന് അൽ ബഖറയുടെ ആദ്യഭാഗവും കാലിൻ്റെ ഭാഗത്തുനിന്ന് അൽ ബഖറയുടെ അവസാന ഭാഗവും പാരായണം ചെയ്യുക. എന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.” (ബൈഹഖി (റ), ശുഅബുൽ ഈമാൻ)

ഇമാം നവവി(റ) പറയുന്നു: ഖുർആനോതലും അതിനുശേഷം മരണപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കലും സുന്നത്താകുന്നു ഇമാം ശാഫിഈ(റ) ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ശറഹുൽ മുഹദ്ദബ് 5/311)

വിശ്രുതമായ നാല് മദ്ഹ ബിലെ പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിത നായ ഇബ്നു ഖുദാമ(റ) പറയുന്നു .

'എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്‌ലിംകൾ സമ്മേളിച്ച് ഖുർആ നോതി മരണപ്പെട്ടവർക്ക് ഹദ്യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാൽ അത് ഇജ്‌മാഉള്ള വിഷയമായിത്തീർന്നി രിക്കുന്നു. (അൽ കാഫീ 1/313)

ഇസ്‌ലാഹി പ്രസ്ഥാന ത്തിൻ്റെ സ്ഥാപകനായി അതിന്റെ വക്താക്കൾ പരിചയപ്പെടുത്തുന്ന ഇബ്നു‌ തൈമിയ്യ:യുടെ പരിഗണ നക്കു വന്ന ഒരു ചോദ്യവും മറുപ ടിയും ഇവിടെ കുറിക്കട്ടെ.

ചോദ്യം: മയ്യിത്തിൻ്റെ വീട്ടു

കാർ നടത്തുന്ന ഖുർആൻ പാരാ യണം മയ്യിത്തിനു ലഭിക്കുമോ? തസ്ബീഹ്, തംജീദ്, തഹ്ലീല്, തക്ബീർ, തുടങ്ങിയവയുടെ പ്രതി ഫലം മയ്യിത്തിനു ഹദ്‌യ ചെയ്ത‌ാൽ അത് മയ്യിത്തിലേക്കെത്തുമോ?

മറുപടി: മയ്യിത്തിൻ്റെ വീട്ടുകാർ നടത്തുന്ന ഖുർആൻ പാരായണവും അവരുടെ തസ്ബീഹും തക്ബീറും മറ്റു ദിക്റുകളും മയ്യി ത്തിന് ഹദ്‌യ ചെയ്യുന്ന പക്ഷം മയ്യിത്തിന് ലഭിക്കുന്നതാണ്. (മ ജ്‌മൂഅ് ഫതാവാ 24/34)

അപ്പോൾ മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ പാരായണവും മറ്റും നിർവ്വഹിച്ച് ഹദ്‌യ ചെയ്യുന്നതിലും സുന്നികൾക്ക് സുന്നത്തിന്റെയും ജമാഅത്തി ന്റെയും സലഫുസ്സ്വാലിഹുകളു ടെയും പിന്തുണയുണ്ടെന്ന് വ്യക്ത മായല്ലോ.

സുന്നികൾ ചെയ്തുവരുന്ന മറ്റൊരു കർമ്മമാണല്ലോ തൽഖീൻ. ഇത് സുന്നത്താണെന്ന് പണ്ഡിതന്മാർ പറയുന്നു. സ്വഹാബത്ത് (റ) തൽഖീൻ ചൊല്ലിക്കൊടുക്കാൻ കൽപ്പിച്ചിരുന്നുവെന്നാണ് ഇബ്‌നു തൈമിയ്യ പോലും പറയു ന്നത്. അദ്ദേഹത്തിൻ്റെ വരികൾ കാണുക: “തൽഖീൻ സ്വഹാബ ത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവർ തൽഖീൻ കൊണ്ട് കൽപ്പിക്കുന്നവരായിരുന്നു. ഖബ്റാളി ചോദ്യം ചെയ്യപ്പെടു മെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരപ്പെട്ടതാണ്. ഇക്കാരണ ത്താൽ തൽഖീൻ ഉപകരിക്കു മെന്ന് പ്രസ്‌താവിക്കപ്പെട്ടിരിക്കു ന്നു.

തീർച്ചയായും മരണപ്പെട്ട വൻ വിളി കേൾക്കുന്നവനാണ്. പ്രബലമായ ഹദീസിലൂടെ നബി( സ)യിൽ നിന്നും അക്കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. നബി(സ) . പറയുന്നു: “തീർച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരുപ്പിന്റെ ശബ്ദം പോലും കേൾക്കുന്നതാണ്” വീണ്ടും നബി(സ) പറയുന്നു:

"(ജീവിച്ചിരിക്കുന്നവർ) ഞാൻ പറ യുന്ന കാര്യങ്ങളെ മരണപ്പെട്ടവരേ ക്കാൾ കേൾക്കുന്നവരല്ല" മാത്രമ ല്ല, മരണപ്പെട്ടവരോട് സലാം പറ യാനും നാം കൽപ്പിക്കപ്പെട്ടിട്ടു ണ്ടല്ലോ" (ഫതാവാ ഇബ്നു തൈമിയ്യ: 12/125)

പ്രമുഖ സ്വഹാബിവര്യൻ അബൂഉമാമ(റ)യിൽ നിന്ന് തൽഖീൻ സംബന്ധമായ ഹദീസ് ഉദ്ധരിക്കപ്പെടുന്നുണ്ട്. അതിന്റെ നിവേദക പരമ്പര ദൂർവ്വലമാണെ ങ്കിലും പ്രബലമായ മാതൃകയാ ക്കാൻ പറ്റുന്ന കാലം മുതൽ ജന ങ്ങൾ അതുകൊണ്ട് പ്രവർത്തിച്ചു വരുന്നുണ്ടെന്നും ഇമാം നവവി(റ) റൗളയിൽ പ്രസ്താവിച്ചിട്ടുണ്ട്. ദുർബലമായ ഹദീസ് സ്വീകരിച്ച് മുസ്‌ലിം ലോകം പ്രവർത്തിക്കു ന്നുണ്ടെങ്കിൽ അത് പ്രബലമാ ണെന്നു മനസ്സിലാക്കാമെന്നാണ് ഹദീസ് നിദാനശാസ്ത്രം പുത്തൻവാദികൾ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുൽ ഖയ്യിം പോലും മരിച്ച വർ കേൾക്കുമെന്ന ആശയം സമർത്ഥിക്കാൻ പ്രമാണമായി കാണിക്കുന്നത് ലോക മുസ്‌ലിം കൾ നിരാക്ഷേപം ചെയ്‌തുവരുന്ന തൽഖീനാണ്. (റൂഹ് 20-21)

അപ്പോൾ തൽഖീനിൻ്റെ വിഷയത്തിലും സുന്നികൾക്ക് സ്വഹാബത്തിന്റെയും സലഫു സ്സ്വാലിഹുകളുടെയും മാതൃകയു ണ്ടെന്ന് ബോധ്യമായല്ലോ.

ഇനി തറാവീഹിനെക്കുറിച്ച് നമുക്ക് അൽപം സംസാരിക്കാം. ഈ നിസ്ക‌ാരം ഇരുപത് റക്‌അ ത്താണെന്നും ഉമറി(റ)ന്റെ ഭരണ കാലത്ത് സ്വഹാബാ കിറാം ഇരു പതിൽ ഏകോപിച്ചുവെന്നും നാലു മദ്ഹബുകളിലെയും പണ്ഡിതന്മാർ പ്രസ്‌താവിക്കുന്നു

സ്വഹാബത്തിന്റെ കാലം മുതൽ നാളിതുവരെ മസ്‌ജിദുൽ ഹറാ മിലും മസ്‌ജിദുന്നബവിയിലും ഇരുപത് റക്അത്ത് തന്നെയാണ് തറാവീഹ് നിസ്ക്‌കാരം നടന്നുവരു ന്നത്. ഇക്കാര്യം അവിതർക്കിതമാ ണ്. അതിനാൽ തറാവീഹിന്റെ വിഷയത്തിലും സ്വഹാബാ കിറാ മിൻ്റെ മാതൃക സുന്നികൾക്കു മാത്രമാണെന്ന് വ്യക്തമാണ്.

ഖുതുബ പരിഭാഷയുടെ കാര്യം എടുത്താലും തഥൈവ. നബി(സ)യിൽ നിന്ന് ദീൻ മനസ്സി ലാക്കിയ സ്വഹാബാ കിറാം (റ) ഇസ്‌ലാമിക പ്രബോധനാർത്ഥം അനറബി നാടുകളിൽ വന്നപ്പോൾ ജുമുഅയും ഖുതുബയും നിർവ്വ ഹിച്ചിട്ടുണ്ടല്ലോ. അനറബി നാടുക ളിൽ വെച്ചുപോലും അവർ അറ ബിയല്ലാത്ത ഭാഷയിൽ ഖുതുബ നിർവ്വഹിച്ചതിനായി തെളിവില്ല. ഇക്കാര്യം പുത്തൻ പ്രസ്ഥാന ക്കാർ പോലും അംഗീകരിച്ച കാര്യമാണ്. കെ.എം. മൗലവി ജുമുഅ ഖുതുബ എന്ന പുസ്‌തക ത്തിൽ പറയുന്നു.

“എങ്കിലും ഇവിടെ ശ്രദ്ധി ക്കേണ്ടുന്ന മറ്റൊരു കാര്യമുണ്ട്. സ്വഹാബികൾ, താബിഉകൾ, താബിഉത്താബിഉകൾ എന്നീ സദ്വൃത്തരായ മുൻഗാമികൾ അനറബി നാടുകളിൽ മതപര മായ പ്രസംഗങ്ങൾ നിർവ്വഹിക്കു മ്പോൾ റുക്സു‌കൾ അറബിയിൽ പറഞ്ഞു വിവർത്തനം ചെയ്യു കയും ചെയ്ത‌ിരുന്നുവെന്ന് ഏതെ ങ്കിലും ഒരു ഗ്രന്ഥത്തിൽ നാം കണ്ടിട്ടില്ല എന്നല്ല, നബി(സ)യും പൂർവ്വികരായ സദ്‌വൃത്തരും മതപ രമായ പ്രസംഗങ്ങൾ റുക്‌നുകളും തുടർന്നുള്ള ഭാഗങ്ങളും മുഴുവൻ അറബിലായിരുന്നു ചെയ്തിരു ന്നത് എന്നും നമുക്കറിയാം." (ജു മുഅ ഖുതുബ പേ: 23).

കെ. ഉമർ മൗലവി എഴു തുന്നു: “മുസ്ഥഫാ കമാലിൻ്റെ ഭര ണകാലത്ത് തുർക്കിയിൽ നിന്ന് അറബി ഭാഷ എടുത്തെറിയപ്പെട്ടു. അറബി അക്ഷരങ്ങൾ വിരോധിക്കപ്പെട്ടു. നമസ്‌കാരത്തിലും അദാ നിലും കൂടി അറബി ശബ്‌ദം പാടി യുണ്ടാക്കി. ചുരുക്കത്തിൽ നാമെ ല്ലാവരും അറബി ഭാഷയിൽ പ്രസംഗം കേട്ടാൽ ഒരു വിധം മന സ്സിലാകത്തക്കവണ്ണം അറബി ഭാഷാ പഠിക്കണം. ഖത്വീബ് അറ ബിയിൽ നന്നായി പ്രസംഗിക്കു വാൻ കഴിയുന്ന ആളായിരിക്കയും വേണം. ഇതാണ് ഏറ്റവും ഉത്തമ മായതും അല്ലാഹു തആലായ്ക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ രൂപം. എന്നാൽ അക്ഷരത്തിലും അർത്ഥ ത്തിലും നബിയെയും സ്വഹാബി കളെയും പിൻപറ്റിയവരായി.

(ഖുതുബത്തുൽ ജുമുഅ: ഉമർ മൗലവി 9)

കൊച്ചിയിലെ മട്ടാഞ്ചേരി യിൽ ഹാജി അബ്‌ദുല്ല സേഠ് നിർമ്മിച്ച പള്ളിയിലാണ് കേരള ത്തിൽ ആദ്യമായി ഖുതുബ പരി ഭാഷയെന്ന ബിദ്അത്ത് തുടങ്ങിയത്. ഇക്കാര്യം ഉമർ മൗലവി തന്നെ ഒർമ്മകളുടെ തീരത്ത് എന്ന പുസ്‌തകത്തിൻ്റെ 236-237 പേജുക ളിൽ പറയുന്നുണ്ട്. 

അപ്പോൾ ഖുതുബയുടെ വിഷയത്തിലും നബി(സ)യെയും സ്വഹാബത്തിനെയും സദ്‌വൃത്ത രായ സലഫുസ്സ്വാലിഹുകളെയും അക്ഷരത്തിലും അർത്ഥത്തിലും പിൻപറ്റി ജീവിക്കുന്നവർ സുന്നിക ളാണെന്ന് സുതരാം വ്യക്തമാണല്ലോ. മറ്റു വിഷയങ്ങളിലും ഇക്കാര്യം വ്യക്തമാണ്. സുന്നിയായി ജീവിച്ച് സുന്നിയായി മരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ - ആമീൻ.

Related Posts