എത്ര വിളിച്ച് കുവിയിട്ടും സ്വലാത്ത് മജ്ലിസുകളുടെ എണ്ണത്തിലോ സ്വലാത്ത് നഗറിലെ ലക്ഷങ്ങളിലോ കുറവ് കാണത്തപ്പോൾ സ്വലാത്ത് മജ്ലിസുകളെ വിമർശിക്കാൻ ഇബ്നു മസ്ഊദ് (റ) വിൻ്റെ പേരിൽ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മൗലവിമാർ.
കൂഫയിലെ ഒരു മജ്‌ലിസിനെ ഇബ്നു മസ്ഊദ് (റ) എതിർത്തു എന്ന് പറഞ്ഞു കൊണ്ടാണ് വഹാബികൾ ഈ നുണ പ്രചരിപ്പിക്കുന്നത്.
യഥാർത്ഥത്തിൽ ഹാഫിളുകളായ മുഹദ്ദിസുകൾ ഈ സംഭവത്തിന്റെ സ്വീകാര്യതയെ ചോദ്യം ചെയ്തവരാണ്.
ഇമാം സുയൂത്വി അൽ ഹാവി ലിൽഫതാവയിൽ പ്രസ്തുത സംഭവത്തിൻ്റെ സനദ് വിശദീകരണത്തിലേക്ക് ആവശ്യമുണ്ടെന്നും മറ്റു പ്രബലമാക്കപ്പെട്ട നിരവധി ഹദീസുകളോട് എതിരാകുന്നുണ്ടെന്നും ഇബ്നു മസ്ഊദ് (റ) തന്നെ ദിക്റ് മജിലിസുകൾ സംഘടിപ്പിച്ചത് ഹദീസുകളിൽ വന്നിട്ടുണ്ട് എന്നും വ്യക്തമാക്കുന്നുണ്ട്.
قال الامام سيوطي فإن قلت : فقد نقل عن ابن مسعود أنه رأى قوما يهللون برفع الصوت في المسجد فقال : ما أراكم إلا مبتدعين حتى أخرجهم من المسجد
قلت هذا الأثر عن ابن مسعود يحتاج إلى بيان سنده ، ومن أخرجه من الأئمة الحفاظ في كتبهم وعلى تقدير ثبوته فهو معارض بالأحاديث الكثيرة الثابتة المتقدمة وهي مقدمة عليه عند التعارض، ثم رأيت ما يقتضي إنكار ذلك عن ابن مسعود ، قال الإمام أحمد بن حنبل في كتاب الزهد : ثنا حسين بن محمد ثنا المسعودي عن عامر بن شقيق عن أبي وائل قال : هؤلاء الذين يزعمون أن عبد الله كان ينهى عن الذكر ما جالست عبد الله مجلساً قط إلا ذكر الله فيه
(الحاوي للفتاوي للامام سيوطي 1/ 472)
ഇമാം ഇസ്മാഈലുൽ ഹിഖി അൽബറൂസവി ഈ സംഭവം ഇബ്നു മസ്ഊദ് (റ) വിന്റെ പേരിൽ പടക്കപ്പെട്ട പച്ചക്കള്ളം ആണെന്ന് തഫ്സീറിലും വ്യക്തമാക്കിയിട്ടുണ്ട്.
قال الامام إسماعيل حقي البروسوي بأنه كذب وافتراء على ابن مسعود لمخالفته النصوص القرآنية والأحاديث النبوية وأفعال الملائكة
(تفسير روح البيان للامام إسماعيل حقي البروسوي: 4/ 373)
ഇമാം ഇബ്നു ഹജർ അൽ ഹൈതമി ഈ സംഭവം സ്വഹീഹായ രൂപത്തിൽ സ്ഥിരപ്പെട്ടിട്ടില്ല എന്നും താബിഈ പണ്ഡിതൻ അബു വാഇൽ ഇബ്നു മസ്ഊദ് (റ) വിൻ്റെ പേരിൽ പ്രചരിപ്പിക്കപെടുന്ന ഈ ആരോപണം താൻ ഇബ്നു മസ്ഊദ് (റ) വിൻ്റെ ദിക്ർ മജ്ലിസിൽ പങ്കെടുത്തുട്ടുണ്ട് എന്ന് പറഞ്ഞ് ഖണ്ഡിക്കുന്നതും ഉദ്ധരിക്കുന്നുണ്ട്.
قال الامام ابن حجر الهيتمي: فلم يصح عنه بل لم يرد ومن ثم أخرج أحمد عن أبي وائل قال هؤلاء الذين يزعمون أن عبد الله كان ينهى عن الذكر ما جالست عبد الله مجلسا قط إلا ذكر الله فيه والله سبحانه وتعالى أعلم بالصواب
(الفتاوى الكبرى الفقهية للامام ابن حجر الهيتمي:1/177)
ഇമാം മുനാവിയും ഈ സംഭവം സ്വഹീഹല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
قال الامام عبد الرءوف المناوي: فغير ثابت. وبفرض ثبوته يعارضه ما في كتاب الزهد لأحمد عن شفيق بن أبي وائل قال هؤلاء الذين يزعمون أن عبد الله كان ينهى عن الذكر ما جالسته مجلسا قط إلا ذكر الله فيه
(فيض القدير للامام عبد الرءوف المناوي:1/ 585)
വേറെയും നിരവധി പണ്ഡിതന്മാർ ഈ കഥ പച്ചക്കള്ളം ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്ഈ കഥ പച്ചക്കള്ളം ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കൂട്ടരെ നിങ്ങൾ ഇങ്ങിനെ എത്ര കള്ള കഥകൾ പ്രചരിപ്പിച്ചാലും വിശ്വാസികൾ സ്വലാത്ത് മജ്ലിസുകളയും സ്വലാത്ത് നഗറുകളെയും കൈവെടിയില്ല. കാരണം ഈ ഉമ്മത്തിനെ നയിക്കുന്നത് മഹത്തുക്കളായ പണ്ഡിതന്മാരാണ്.