റബീഉൽ അവ്വൽ മാസം നമ്മിലേക്ക് കടന്നു വരികയാണ്. വിശ്വാസികളെല്ലാം അതിനെ വരവേൽക്കാൻതയ്യാറായി കഴിഞ്ഞു. തിരുജന്മത്തിൽ സന്തോഷം പ്രകടിപ്പികൽ റബീഉൽ അവ്വൽമാസത്തിലും അല്ലാത്തപ്പോഴും പ്രതിഫലാർഹമായ ഒരു കർമ്മമാണ്.അതിന് ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലമുണ്ട്. നബിദിനാഘോഷത്തെ പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ നമുക്കൊന്ന് പരിശോധിക്കാം. അല്ലാഹുപറയുന്നു:
﴿قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٞ مِّمَّا يَجۡمَعُونَ ﴾ يونس: 58
"അല്ലാഹുവിൻറെ ഫള്ൽ കൊണ്ടും റഹ്‌മത്ത് കൊണ്ടും വിശ്വാ സികൾ സന്തോഷിക്കുക"
ഈ ആയത്തിൽ പറയുന്ന റഹ്‌മത്ത് കൊണ്ടുള്ള ഉദ്ദേശം തിരുനബി (സ) യാണ്, കാരണം തിരുനബി (സ) ലോകർക്ക് മുഴുവൻ അനുഗ്രഹമായിട്ടാണ് നിയോഗിക്കപ്പെട്ടത് എന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രസ്താവിച്ചിട്ടുണ്ട്:
﴿وَمَاۤ أَرۡسَلۡنَـٰكَ إِلَّا رَحۡمَةࣰ لِّلۡعَـٰلَمِینَ﴾ الأنبياء ١٠٧
സൂറത്തു യൂനുസിലെ ഈ ആയത്തിനെ ഇങ്ങനെ നിരവധി മുഫസ്സിരീങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഇമാം സുയൂഥ്വി(റ)
قال الإمام السيوطي: وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رضي الله عنه فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد ﷺ قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة ١٠٧) الدر المنثور للإمام السيوطي ٣٦٧/ (
ഇമാം ആലുസി(റ)
قال الإمام الألوسي: وأخرج أبو الشيخ عن ابن عباس رضي الله تعالى عنهما أن الفضل العلم والرحمة محمد ﷺ ..... والمشهور وصف النبي ﷺ بالرحمة كما يرشد إليه قوله تعالى: وَما أَرْسَلْناكَ إِلَّا رَحْمَةً لِلْعالَمِينَ [الأنبياء: ١٠٧](روح المعاني للإمام الألوسي ١٤١/١١)
ഇമാം അബൂ ഹയ്യാൻ(റ)
قال الإمام أبو حيان: وَقَالَ ابْنُ عَبَّاسٍ فِيمَا رَوَى الضَّحَّاكُ عَنْهُ: الْفَضْلُ الْعِلْمُ وَالرَّحْمَةُ مُحَمَّدٌ ﷺ) البحر المحيط للإمام أبي حيان ١٦٩/٥)
സൂറത്ത് യൂനുസിന്റെ 58 മത്തെ ഈ ആയത്ത് കൃത്യമായി തിരുനബിയെ കൊണ്ട് സന്തോഷിക്കാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.
എന്നാൽ, 'ഈ ആയത്ത് നബി ദിനാഘോഷത്തിന് തന്നെ ഏതെങ്കിലും പണ്ഡിതന്മാർ തെളിവാക്കിയിട്ടുണ്ടോ' എന്ന് പുത്തൻ വാദികൾ സംശയം ജനിപ്പിക്കാറുണ്ട്. മേൽ വിശദീകര ണത്തിൽ നിന്ന് തന്നെ മറ്റു തെളിവുകൾ ആവശ്യമില്ലാത്ത വിധം തന്നെ ജന്മദിനാഘോഷത്തിലും ആ സന്തോഷപ്രകടമാകാം എന്ന് വ്യക്തമാകുന്നുണ്ട്. എന്നിരുന്നാലും നമ്മുടെ പണ്ഡിത ന്മാർ തന്നെ ഈ ആയത്ത് തിരുജന്മം കൊണ്ട് സന്തോഷിക്കു ന്നതിന് തെളിവാണെന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയി ട്ടുണ്ട്. നമുക്ക് പരിശോധിക്കാം
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ശിഷ്യനും പ്രമുഖ മുഹദ്ദിസുമായ ഇമാം ഇബ്റാഹിം നാജി (റ) പറയുന്നു: “നിങ്ങൾ തിരുനബി (സ) യുടെ ജന്മം കൊണ്ട് ബറക്കത്ത് എടുക്കൂ... തിരുനബി (സ) യുടെ ജന്മംകൊണ്ട് സന്തോഷിക്കൂ.. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞത് നിങ്ങൾ കേൾക്കുക "അല്ലാഹുവിൻറെ റഹ്‌മത്ത് കൊണ്ടും വിശ്വാസികൾ സന്തോ ഷിച്ചു കൊള്ളട്ടെ” (കൻസുർറാഗിബീൻ/ ഇമാം അന്നാജി:36,37)
قال الإمام الناجي: وتبركوا بولادته وافرحوا بها...واسمعوا قول ربكم تبارك وتعالى ان كنتم تسمعون ﴿قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَٰلِكَ فَلۡيَفۡرَحُواْ هُوَ خَيۡرٞ مِّمَّا يَجۡمَعُونَ ﴾ )كنز الراغبين العفاة للإمام الناجي المتوفى 900 (36,37:
ഇങ്ങനെ നബിദിനാഘോഷത്തിന് തെളിവായി ഖുർആ നിൽ ഇനിയും ധാരാളം ആയത്തുകളുണ്ട്. അല്ലാഹു പറയുന്നു:
﴿وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ﴾ الضحى ١١
"നബിയെ, അങ്ങയുടെ രക്ഷിതാവിൻറെ അനുഗ്രഹങ്ങളെ അങ്ങ് പറയുക."
അനുഗ്രഹങ്ങൾ എടുത്തു പറയാൻ ഈ ആയത്ത് കൃത്യമായി നമ്മെ പഠിപ്പിക്കുന്നുണ്ട്.. തിരുജന്മം അല്ലാഹു നൽകിയ വലിയൊരു അനുഗ്രഹമാണല്ലോ ?
അതിന് നന്ദിയായി റബീഉൽ അവ്വൽ മാസത്തിലും അല്ലാത്ത മാസങ്ങളിലും സ്റ്റേജ് കെട്ടിയും അല്ലാതെയും തിരു മദ്ഹുകൾ പാടുന്നതും പറയുന്നതും അനുവദനീയവും പുണ്യകർമ്മവുമാണ്.
അല്ലാഹു പറയുന്നു:
﴿إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا﴾
"അല്ലാഹുവും അവന്റെ മലക്കുകളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു, വിശ്വാസികളെ അതുകൊണ്ട് നിങ്ങളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുക."
ഈ ആയത്ത് വിശദീകരിച്ച് ഇമാം ബൈളാവി (റ) പറയുന്നു: “അല്ലാഹുവും മലക്കുകളും തിരുനബി (സ) യുടെ മഹത്വങ്ങളും ആദരവുകളും പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് വിശ്വാസികളായ നിങ്ങൾ അവിടുത്തെ മഹത്വങ്ങളും ഉന്നതികളും പറയാൻ ഏറ്റവും കടപ്പെട്ടവരാണ്.” (തഫ്സീറുൽ ബൈളാവി:1/385)
قال الامام البيضاوي: ﴿إنَّ اللَّهَ ومَلائِكَتَهُ يُصَلُّونَ عَلى النَّبِيِّ﴾ يَعْتَنُونَ بِإظْهارِ شَرَفِهِ وتَعْظِيمِ شَأْنِهِ. ﴿يا أيُّها الَّذِينَ آمَنُوا صَلُّوا عَلَيْهِ﴾ اعْتَنُوا أنْتُمْ أيْضًا فَإنَّكم أوْلى بِذَلِكَ وقُولُوا اللَّهُمَّ صَلِّ عَلى مُحَمَّدٍ. ﴿وَسَلِّمُوا تَسْلِيمًا﴾ وقُولُوا السَّلامُ عَلَيْكَ أيُّها النَّبِيُّ ).تفسير الامام البيضاوي (٣٨٥/١) (البحر المديد للامام ابن عجيبة (٤٥/٤))