ഇമാം ബൈഹഖി(റ) അനസ്ബ്നു മാലിക്(റ) വിൽനിന്ന് ഉദ്ധരിക്കുന്ന അഖീഖത്തിന്റെ ഹദീസ് തിരുനബി(സ) യുടെ ജന്മദിനാഘോഷത്തിന് ഇമാംസുയൂത്വി(റ) തെളിവായിഉദ്ധരിച്ചത് നബിദിനാഘോഷത്തിന് വ്യക്തമായ അടിസ്ഥാനമാണെന്നത് ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണ്. ഇനി നബിദിനവിരോധികൾക്ക് ആ ഹദീസിനെ ദുർബലമാണെന്നും തെളിവാക്കാൻ പറ്റാത്തതാണെന്നും പുത്തനാശയക്കാർ ആരോപിക്കു കയേ മാർഗമുള്ളൂ എന്നത് കൊണ്ട് ഈ ഹദീസിനെ തള്ളിക്ക ളയാൻ പലനിലക്കും ശ്രമിക്കാറുണ്ട്. ഈ ഹദീസിന്റെ പ്രാമാണി കത പഠന വിധേയമാക്കുമ്പോൾ ആരോപണത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ബോധ്യപ്പെടും.
ഈ ഹദീസ് നിരവധി പണ്ഡിതന്മാർ വ്യത്യസ്ത സനദിലൂടെ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്:
عَنْ أَنَسٍ رضي الله عنه: أَنَّ النَّبِيَّ ﷺ عَقَّ عَنْ نَفْسِهِ بَعْدَ النُّبُوَّةِ.• السنن الكبرى للإمام البيهقي ٩/٥٠٥• مشكل الاثار للإمام الطحاوي ٧٨/٣• المعجم الأوسط للإمام الطبراني ٩٩٤ ٢٩٨/١• مسند البزار ٧٢٧١• الأحاديث المختارة للإمام الضياء المقدسي ٢٠٤/٥
ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഈ ഹദീസിന്റെ റിപ്പോർട്ടി നെ സംബന്ധിച്ച് ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) ന്റെ സമകാലികനും വലിയ മുഹദ്ദിസുമായ ഇമാം നൂറുദ്ധീനുൽ ഹൈസമി(റ) പറയുന്നു:
قال الإمام نور الدين الهيثمي: رواه البزار، والطبراني في الأوسط، ورجال الطبراني رجال الصحيح خلا الهيثم بن جميل، وهو ثقة) مجمع الزوائد للإمام نور الدين الهيثمي :٥٩/٤(
ഈ ഹദീസിന്റെ ത്വാബ്റാനിയുടെ റാവിമാരെല്ലാം ബുഖാരിയുടെ റാവിമാരാണ്. ഹൈസം ബിൻ ജമീൽ ഒഴികെ, അവർ സിഖത്താണ്".
വഹാബീ നേതാവ് അൽബാനി തന്നെ ഈ ഹദീസിന്റെ സ്വീകാര്യതയെ അംഗീകരിക്കുകയും ശേഷം ഇമാം നൂറുദ്ധീനുൽ ഹൈസമി(റ) ന്റെ വാക്കുകൾ എടുത്ത് ഉദ്ധരിക്കുകയും ചെയ്യു ന്നുണ്ട്. (السلسلة الصحيحة للألباني ٢٢٥/٦)
ഈ ഹദീസിനെ കുറിച്ചുള്ള ഇമാം നവവി (റ) വിന്റെ ‘ശർഹുൽ മുഹദ്ദബിലെ’ പരാമർശം ഉദ്ദരിച്ച് പുത്തനാശയക്കാർ ഈ ഹദീസിനെ വാറോലയാക്കാറുണ്ട്.
ഇമാം നവവി (റ) പറയുന്നു: “അബ്ദുല്ലാഹി ബ്നു മുഹറർ എന്നവരുടെ രിവായത്തിലൂടെ ഇമാം ബൈഹഖി(റ) ഉദ്ധരിക്കു ന്ന അഖീഖത്തിന്റെ ഈ ഹദീസ് ബാത്വിലാണ്”.
(المجموع شرح المهذب للإمام النووي ٤٣١/٨)
ഇമാം നവവി (റ) വിന്റെ ഈ പരാമർശം ഇമാം ബൈഹഖി (റ) ഉദ്ധരിച്ച രിവായതിനെ കുറിച്ചാണ്. കാരണം ഈ ഹദീസ് വ്യത്യസ്ത രിവായത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ എല്ലാ രിവായത്തുകളും ബാത്വിലല്ല. ത്വബ്റാനിയുടെ രിവായത്ത് സ്വഹീഹാണെന്ന് നാം വ്യക്തമാക്കിയാലോ.
ആയതിനാൽ ഇമാം നവവി(റ) വിന്റെ ഈ പരാമർശം പിൽകാലത്ത് വന്ന പണ്ഡിതന്മാർ നിരൂപിക്കുന്നുണ്ട്. ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) പറയുന്നു:
"ഇമാം നവവി (റ) മജ്മൂഇൽ ഈ ഹദീസ് ബാത്വിലാണെന്ന് പറഞ്ഞിട്ടുണ്ട്. മഹാൻ അങ്ങനെ പറഞ്ഞത് ഇമാം ബൈഹഖി (റ) നെയും ഈ ഹദീസിന്റെ സ്വീകാര്യതയെ നിഷേധിച്ച മറ്റു പണ്ഡിതന്മാരെയും പിന്തുടർന്ന് പറഞ്ഞതാവാം. എന്നാൽ അത് യാഥാർത്ഥ്യമല്ല, മറിച്ച് ഈ ഹദീസ് ഇമാം അഹ്മദ്(റ), ഇമാം ബസ്സാർ(റ), ഇമാം ത്വബ്റാനി(റ) എന്നിവരെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത രിവായത്തിലുള്ള റാവിമാരിൽ ഒരു റാവി ഒഴികെ മറ്റെല്ലാവരും ബുഖാരിയുടെ റാവിമാരാ ണെന്നും ആ ഒരു റാവി സിഖത്ത് ആണെന്നും ഇമാം ഹാഫിൾ നൂറുദ്ദീനുൽ ഹൈസമി (റ) പറയുന്നുണ്ട്." (തുഹ്ഫ:9/371)
قال الإمام ابن حجر الهيتمي: قال في المجموع باطل وكأنه قلد في ذلك إنكار البيهقي وغيره له وليس الأمر كما قالوا في كل طرقه فقد رواه أحمد والبزار والطبراني من طرق قال الحافظ الهيثمي في أحدها أن رجاله رجال الصحيح إلا واحدا وهو ثقة. اهـ) تحفة المحتاج ٣٧١/٩(
ഇമാം ഇബ്നു ഹജർ അൽ ഹൈതമി (റ) തന്നെ വീണ്ടും വിശദീകരിക്കുന്നു: ഈ ഹദീസ് ബാത്വിലാണെന്ന് ഇമാം നവവി (റ) പറഞ്ഞത് ‘മർദൂദാണ്’.
وادعاء النووي بطلانه، مردود، بل هو حديث حسن) فتح الجواد ٤٥٠/٣(
ഇമാം കുർദി(റ) തന്റെ കിതാബിൽ ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) ന്റെ വാക്ക് ഉദ്ധരിക്കുന്നുണ്ട്. (الحواشي المدنية ٣٠٧/٢)
ഇമാം സയ്യിദുൽ ബക്‌രി(റ)വും ഫത്ഹുൽ ജവാദിലെ ഈ വാക്കുകൾ തന്റെ കിതാബിൽ ഉദ്ധരിക്കുന്നുണ്ട്.
വഹാബീ നേതാവ് അൽബാനി തന്നെ തന്റെ കിതാബിൽ ഈ ഹദീസിന്റെ വ്യത്യസ്ത രിവായത്തുകൾ ഉദ്ധരിച്ച ശേഷം ഇതിന്റെ സ്വീകാര്യതയെ അംഗീകരിക്കുകയും ഇമാം നവവി(റ) വിന്റെ പരാമർശത്തെ നിരൂപിക്കുകയും ചെയ്യുന്നുണ്ട്.
والطريق الأخرى: عن الهيثم بن جميل: حدثنا عبد الله بن المثنى بن أنس عن ثمامة بن أنس عن أنس به. أخرجه الطحاوي في «مشكل الآثار
» ١ / ٤٦١) والطبراني في المعجم الأوسط وابن حزم في المحلى (٨ / ٣٢١) والضياء المقدسي في المختارة (ق ٧١ / ١) . قلت: وهذا إسناد حسن رجاله ممن احتج بهم البخاري في صحيحه غير الهيثم بن جميل، وهو ثقة حافظ من شيوخ الإمام أحمد، وقد حدث عنه بهذا الحديث كما رواه الخلال عن أبي داود قال: سمعت أحمد يحدث به. كما في أحكام المولود لابن القيم ... وإذا تبين لك ما تقدم من التحقيق ظهر لك أن قول النووي في المجموع شرح المهذب(٨ / ٤٣١ -
٤٣٢): «هذا حديث باطل». أنه خرج منه دون النظر في الطريق الثاني وحال راويه ابن المثنى في الرواية، ولا وقف على المتابعة المذكورة، والله أعلم، وقد قال الهيثمي في مجمع الزوائد: رواه البزار والطبراني في الأوسط، ورجال الطبراني رجال الصحيح، خلا الهيثم بن جميل، وهو ثقة، وشيخ الطبراني أحمد بن مسعود الخياط المقدسي ليس هو في الميزان) السلسلة الصحيحة للألباني(
ഇമാം നവവി (റ) ഈ ഹദീസ് ബാത്വിലാണെന്ന് പറഞ്ഞത് ഒരു രിവായത്തിനെ കുറിച്ച് മാത്രമാണെന്ന് നാം വ്യക്തമാ ക്കിയല്ലോ. ഇമാം നവവി (റ) തന്നെ തന്റെ റൌളയിലും(3/229) തഹ്ദീബുൽ അസ്മാഇലും(2/282) ഈ ഹദീസ് ഉദ്ധരിക്കുന്നു ണ്ട്. ഇതിൽ നിന്നെല്ലാം ഈ ഹദീസിന്റെ മുഴുവൻ രിവായത്തു കളും ബാത്തിലാണെന്ന് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ ഉദ്ദേശിച്ചിട്ടില്ല എന്നത് വ്യക്തമാണ്. കാരണം ബാത്വിലായ ഹദീസ് ഉദ്ദരിക്കൽ തന്നെ ഹറാമാണ്.
)روضة الطالبين وعمدة المفتين ٣/٢٢٩) (تهذيب الأسماء واللغات ٢/٢٨٢(