കാലങ്ങളായി മുസ്‌ലിംകൾ നടത്തിപ്പോരുന്ന നബിദിനാഘോഷ ത്തിന് പരിശുദ്ധ ഖുർആനിന് പുറമെ ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ തിരുഹദീസിലും ഇതിന് അംഗീകാരമുണ്ട്. ഇമാം ബുഖാരി(റ) വും ഇമാം മുസ്‌ലിം(റ) വും ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം..
“തിരുനബി (സ) മദീനയിൽ വന്നപ്പോൾ അവിടെയുള്ള യഹൂദികൾ ആശൂറാഅ് ദിനത്തിൽ നോമ്പ് നോൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. അതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ 'ഈ ദിവസത്തിലാണ് മൂസാ നബി(അ) നും ബനൂ ഇസ്രാഈലുകാർ ക്കും ഫിർഔനിൽ നിന്ന് വിജയം നൽകിയത്' എന്നായിരുന്നു അവരുടെ പ്രതികരണം. അപ്പോൾ തിരു നബി(സ) ‘നമ്മളാണ് മൂസാനബി(അ) നോട് കൂടുതൽ കടപ്പെട്ടവർ’ എന്ന് പറയുക യും ആ ദിവസം നോമ്പ് അനുഷ്ഠിക്കാൻ കൽപ്പിക്കുകയും ചെയ്തു.” (ബുഖാരി: 3727, മുസ്ലിം: 1130)
عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ: لما قدم النبي ﷺ المدينة، وجد اليهود يصومون عاشوراء، فسئلوا عن ذلك، فقالوا: هذا اليوم الذي أظفر الله فيه موسى وبني إسرائيل على فرعون، ونحن نصومه تعظيما لَهُ، فَقَالَ رَسُولُ اللَّهِ ﷺ: (نحن أولى بموسى منكم) ثم أمر بصومه ).صحيح البخاري: ٣٧٢٧ ,صحيح مسلم: ١١٣٠(
ഈ ഹദീസ് നബിദിനത്തിന് വ്യക്തമായ രേഖയാണ് എന്ന് 3 ലക്ഷത്തോളം ഹദീസ് മാനപാഠമുള്ള അമീറുൽ മുഅ്‌മിനീൻ ഫിൽ ഹദീസ് എന്ന സ്ഥാനപ്പേരിന് അർഹനായ ഇമാം അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ) വ്യക്തമാക്കുന്നുണ്ട്.
"അള്ളാഹു നമുക്ക് ഒരു അനുഗ്രഹം ചെയ്തു തന്നതിനോ അല്ലെങ്കിൽ ഒരു പ്രയാസം ദൂരീകരിച്ചു തന്നതിനോ പകരമായി അവന് നന്ദി ചെയ്യണമെന്നും ഓരോ വർഷവും ആ ദിവസം കടന്നു വരുമ്പോൾ ഈ നന്ദി പ്രകടനം ആവർത്തിക്കണമെന്നും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. അതു കൊണ്ടു തന്നെ അല്ലാഹു നമുക്ക് നൽകിയ വലിയ അനുഗ്രഹമായ തിരുജന്മത്തിൽ സന്തോഷിക്കലും എല്ലാ വർഷവും റബീഉൽ അവ്വൽ കടന്ന് വരുമ്പോൾ വ്യത്യസ്ത രീതിയിൽ നന്ദി പ്രകടിപ്പിക്കലും അനുവദി നീയവും ഇസ്ലാമിക വുമാണ്"
ഇമാം ഹജർ അൽ അസ്ഖലാനിയുടെ ഈ വിശദീകരണം നിരവധി പണ്ഡിതർ അംഗീകരിച്ച് എടുത്ത് ഉദ്ധരിക്കുന്നുണ്ട്.
ഇമാം അസ്ഖലാനിയുടെ അരുമ ശിഷ്യനായ ഇമാം സഖാവി (റ) പറയുന്നു:
قال الإمام السخاوي: بل خرج شيخنا شيخ مشايخ الإسلام خاتمة الأئمة الأعلام فعله على أصل ثابت وهو ما ثبت في الصحيحين من أنه ﷺ دخل المدينة فوجد اليهود يصومون يوم عاشوراء، فسألهم فقالوا: هو يوم أغرق الله فيه فرعون ونجي موسى, فنحن نصومه شكرًا لله، فقال ﷺ: «فأنا أحق بموسى منكم، فصامه وأمر بصيامه، وقال: إن عشت إلى قابل ... الحديث». قال شيخنا: فيستفاد منه فعله الشكر لله تعالى على ما من به في يوم معين من إسداء نعمة أو دفع نقمة ويعاد ذلك في نظير ذلك اليوم من كل سنة، والشكر لله تعالى يحصل بأنواع العبادة، كالسجود والصيام والتلاوة، وأي نعمة أعظم من النعمة ببروز هذا النبي ﷺ في ذلك اليوم) الأجوبة المرضية للإمام السخاوي ١١١٧(
നിരവധി പണ്ഡിതന്മാർ ഇബ്നു ഹജർ അൽ അസ്‌ഖലാനി (റ) വിന്റെ ഈ ഫത്‌വ അംഗീകരിച്ച് എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ കാണാം
ഇമാം സുയൂത്വി(റ) (الحاوي للفتاوي للإمام السيوطي ٢٢٩/١)
ഇമാം ഷാമി (റ) (سبل الهدى والرشاد للإمام الشامي ٣٦٥/١)
ഇമാം മുല്ലാ അലിയ്യിൽ ഖാരി(റ) (المورد الروي في المولد النبوي مجموع الرسائل ٣٨٨/٥-٣٨٩)
ഇമാം സർഖാനി (റ) (شرح الزرقاني على مواهب اللدنية ٦٢٣/١)
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) (إتمام النعمة الكبرى: ٢٣)
ഇമാം ഇസ്മാഈൽ ഹഖി(റ) (تفسير روح البيان ٤٧/٩)
ഇമാം നജ്മുദ്ദീൻ അൽ ഗീത്വി(റ) مولد الإمام نجم الدين الغيطي
ശൈഖ് ത്വഹ്ത്വാവി(റ) (نهاية الايجاز في سيرة ساكن الحجاز: ٦٣)
ഇമാം നജ്മുദ്ദീൻ അൽ ഗ്വീതി (റ) പറയുന്നു: ഇമാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ) ഈ ഹദീസിനെ നബിദിനാ ഘോഷത്തിന് രേഖയാക്കിയത് അനുയോജ്യവും സുവ്യക്തവു മാണ്. കാരണം ആശൂറാഅ് നോമ്പ് എല്ലാ വർഷവും നിശ്ചിത ദിവസത്തിൽ ആവർത്തിച്ച് വരും, ഇപ്രകാരം തന്നെയാണ് നബിദിനാഘോഷവും.
قال الإمام نجم الدين الغيطي : وما ذكره الحافظ ابن حجر من التخريج أنسب وأظهر ...،كما هو الظاهر؛ لأن فعل صوم عاشوراء يتكرر كل عام، وهو في وقت معين، فكان عمل المولد المذكور مثله.)مولد الإمام نجم الدين الغيطي) (نهاية الايجاز في سيرة ساكن الحجاز للشيخ الطهطاوي ٦٣(