ഇമാം ബുഖാരി ﵀ സ്വഹീഹുൽ ബുഖാരിയിൽ പലതവണ ആവർത്തിച്ചു ഉദ്ധരിച്ച ഒരു ഹദീസ് കാണുക.
٥٧٣٦ - حَدَّثَنِي مُحَمَّدُ بْنُ بَشَّارٍ: حَدَّثَنَا غُنْدَرٌ: حَدَّثَنَا شُعْبَةُ، عَنْ أَبِي بِشْرٍ، عَنْ أَبِي الْمُتَوَكِّلِ، عَنْ أَبِي سَعِيدٍ الْخُدْرِيِّ ﵁: «أَنَّ نَاسًا مِنْ أَصْحَابِ النَّبِيِّ ﷺ أَتَوْا عَلَى حَيٍّ مِنْ أَحْيَاءِ الْعَرَبِ، فَلَمْ يَقْرُوهُمْ، فَبَيْنَمَا هُمْ كَذَلِكَ إِذْ لُدِغَ سَيِّدُ أُولَئِكَ، فَقَالُوا: هَلْ مَعَكُمْ مِنْ دَوَاءٍ أَوْ رَاقٍ، فَقَالُوا: إِنَّكُمْ لَمْ تَقْرُونَا، وَلَا نَفْعَلُ حَتَّى تَجْعَلُوا لَنَا جُعْلًا، فَجَعَلُوا لَهُمْ قَطِيعًا مِنَ الشَّاءِ، فَجَعَلَ يَقْرَأُ بِأُمِّ الْقُرْآنِ وَيَجْمَعُ بُزَاقَهُ وَيَتْفُلُ، فَبَرَأَ، فَأَتَوْا بِالشَّاءِ، فَقَالُوا: لَا نَأْخُذُهُ حَتَّى نَسْأَلَ النَّبِيَّ ﷺ، فَسَأَلُوهُ فَضَحِكَ وَقَالَ: وَمَا أَدْرَاكَ أَنَّهَا رُقْيَةٌ؟ خُذُوهَا وَاضْرِبُوا لِي بِسَهْمٍ. ( صحيح البخاري: ٢١٥٦ ,٥٤٠٤ ,٥٤١٧)
സ്വഹാബത്തിൽ നിന്നൊരു നിന്നൊരു കൂട്ടം അറബി കളിലെഒരു വിഭാഗം ജനങ്ങളുടെ അടുക്കൽ പോയി. അവിടെ എത്തിയപ്പോൾ അവർ ഈ സ്വഹാബത്തിനെ വേണ്ട വിധത്തിൽ പരിഗണിച്ചില്ല. അങ്ങനെയിരിക്കെ ആ അറബികളുടെ നേതാവിന് പെട്ടെന്നൊരു പാമ്പുകടി യേറ്റു. അവർ സ്വഹാബത്തിനെ സമീപ്പിച്ചു ചോദിച്ചു “നിങ്ങളുടെ കൂടെ ചികിത്സിക്കാനോ മന്ത്രിക്കാനോ കഴിയുന്ന ആരെങ്കിലു മുണ്ടോ.?” സ്വഹാബത്ത് പറഞ്ഞു. “നിങ്ങൾ ഞങ്ങളെ ഇതു വരെ ഒരു നിലക്കും പരിഗണിക്കുക പോലും ചെയ്തിട്ടില്ലല്ലോ.? അത് കൊണ്ട് നിങ്ങൾ പ്രതിഫലമായിവല്ലതും തരികയാ ണെങ്കിൽ ഞങ്ങൾ പരിഹരിച്ചു തരാം.” അവർ സമ്മതിച്ചു കൊണ്ട്പറഞ്ഞു. “രോഗംസുഖപ്പെടുത്തിയാൽ ഞങ്ങൾ നിങ്ങൾക്കുആടുകളെ പ്രതിഫലമായിനൽകാം.” അങ്ങനെഒരു സ്വഹാബി ഫാത്തിഹ സൂറത്ത് ഓതുകയും തന്റെ ഉമിനീ ർ തുപ്പികൊണ്ട് മന്ത്രിക്കുകയും രോഗം സുഖപ്പെടുകയും ചെയ്തു. അവർ വാഗ്ദാനം ചെയ്ത ആടുകളുമായി എത്തി. അപ്പോൾ സ്വഹാബികൾ പറഞ്ഞു: “ഞങ്ങൾ മുത്ത് നബി ﷺ യോട് ചോദിക്കാതെ ഈ പ്രതിഫലം വാങ്ങുക യില്ല.” അങ്ങനെ മുത്ത് നബി ﷺ യോട് അതേ കുറിച്ചു ചോദിച്ചു. അവിടുന്ന് ചിരിക്കുയുണ്ടായി. എന്നിട്ട് പറഞ്ഞു. “നിങ്ങളെന്താ കരുതിയത് ഇത് മന്ത്രമല്ലെ.? പ്രതി ഫലമായി കിട്ടിയത് വാങ്ങിക്കൊള്ളൂ... എനിക്കതിൽ നി ന്നൊരു ഓഹരിയും കൊണ്ട്തരൂ..”(ബുഖാരി:2156, 5404, 5417)
ഈ സംഭവം ഖുർആൻ ഓതി അതിന് പ്രതിഫലം ചോദിച്ചു വാങ്ങാമെന്നതിന് വരെ വ്യക്തമായ തെളിവാണ്. സ്വഹാബത്ത് ഖുർആനോതിയതിന് ചോദിച്ചു വാങ്ങിയ വലി യൊരു പ്രതിഫലത്തെയാണ് നബി ﷺ അംഗീകരിച്ചു സമ്മതം നൽകിയത്.
ഇനി കർമ്മശാസ്ത്ര പണ്ഡിതരുടെ ഈ വിഷയത്തിലെ വീക്ഷണം കൂടി നോക്കാം. ശൈഖ് സൈനുദ്ധീൻ മഖ്ദൂം ﵀ പറയുന്നു.
قال شيخنا في شرح المنهاج: يصح الاستئجار لقراءة القرآن عند القبر أو مع الدعاء بمثل ما حصل له من الأجر له) فتح المعين ٣٧٦(
ഇമാം ഇബ്നു ഹജറുൽ ഹൈഥമി ﵀ തുഹ്ഫയിൽ പറഞ്ഞു. “ഖബറിന്റെ പരിസരത്തു വെച്ച് ഖുർആൻ ഓതുന്ന തിനും അല്ലെങ്കിൽ ഓതിയ ശേഷം അതിന്റെ തുല്യപ്രതിഫലം മയ്യിത്തിന് നൽകുവാൻവേണ്ടി ദുആ ചെയ്യലോടുകൂടെയും കൂലിവാങ്ങൽ സ്വഹീഹാകുന്നതാണ്.” (ഫത്ഹുൽ മു ഈൻ:376)
…
തുടക്കം മുതൽ വായിക്കാം: മരണപ്പെട്ടവർക്ക് ഖുർആൻ; പ്രമാണങ്ങളിൽ