قَالَ اللَّهُ تَعَالَى وَقُومُولِلَّهِ قَانِتِينَ
നിങ്ങൾ ഖുനൂത് നിർവ്വഹിക്കുന്നവരായി അല്ലാഹുവിനുവേണ്ടി നിസ്കരിക്കുക.
قَالَ ابْنُ عَبَّاسٍ صَلَوَ الصَّبْحَ فَانتِين
ഖുനൂത് ഒതുന്നവരായ നിലക്ക് നിങ്ങൾ സുബ്ഹി നിസ്കരിക്കുക. ‘ഇബ്നു മുസയ്യബ് പറഞ്ഞു: ഖുനൂത്തു കൊണ്ടുള്ള ഉദ്ദേശം സുബ്ഹിലെ ഖുനൂത്താണ്.
ഇമാം സർഖാനി ﵀ പറഞ്ഞു: നബി ﷺ ദുൻയാവുമായി വിട പറയുന്നതുവരെ ഖുനൂത്ത് ഓതിയിരുന്നു എന്നത് സ്വഹീഹായതാണ്.
عَنِ أَنَسِ أَنْ النَّبِيُّ ﷺ قَنَتَ شَهْرًا يَدْعُو عَلَيْهِمْ ثُمَّ تَرَكَهُ. فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنَتْ حَتَّى
فَارَقَ الدُّنْيَا (بيهقى (٣/٤٢)
അനസ് ﵁ വിൽനിന്ന് നിവേദനം. അദ്ദേഹ പറയുന്നു: നബി ﷺ ദുൻയാവുമായി വിടപയുന്നതുവരെ സുബ്ഹിയിൽ ഖുനൂത്ത് ഓതിയിരുന്നു. (ബൈഹഖി) ഇത് സ്വഹീഹായ ഹദീസുകളിലൂടെ വന്നതാണെന്ന് ഇമാം നവവിയും ഹാകിമ ദാറഖുത്നിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
അവ്വാമുബ്നു ഹംസ (റ)യിൽനിന്ന് ഇമാ ബൈഹഖി: സുബ്ഹിയിലെ ഖുനൂത്തിനെക്കുറിച്ച് നിവേദനം ചെയ്യുന്നു. സുബ്ഹിയിലെ ഖുനൂത്തിനെക്കുറിച്ച് അബൂഉസ്മാനോട് ഞാൻ ചോദിച്ചു. റുകൂഇനു ശേഷമാണത് നിർവ്വഹിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ആരിൽ
നിന്നാണ് നിങ്ങൾ ഇത് മനസ്സിലാക്കിയതെന ചോദ്യത്തിന് അബൂബക്കർ, ഉമർ, ഉസ്മാൻ ﵃ എന്നിവരിൽനിന്നാണെന്ന് അദ്ദേഹം മറുപടി നൽകി (ബൈഹഖി). ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണ്. അപ്പോൾ നബി ﷺ യും നാല് ഖലീഫമാരു സുബ്ഹിയിൽ ഖുനൂത്ത് നിർവ്വഹിച്ചതായ വ്യക്തമാക്കുന്നു.