Site-Logo
POST

തവസ്സുൽ; ചോദ്യോത്തരങ്ങൾ

അഫ്സൽ സഖാഫി ചെറുമോത്ത്

|

03 Jan 2025

feature image

42.    മഹാന്മാരെ തവസ്സുൽ ചെയ്ത് ദുആ ചെയ്യൽ ഇസ്ലാം പഠിപ്പിച്ചതാണോ? 
അതെ, അത് മനുഷ്യോല്പത്തി മുതലുള്ള സദാചാരമാണ്. ആദം നബി ﵇ സ്വർഗ്ഗത്തിൽ നിന്ന് മറന്നു കൊണ്ട് വിരോധിക്കപ്പെട്ടപഴം പറിച്ചപ്പോൾ (മറന്നായത് കൊണ്ട് അത് തെറ്റല്ല, എന്നാലും ആദം നബി ﵇ യും അല്ലാഹുവും തമ്മിലുള്ള അടുപ്പം കാരണം മറക്കരുതായിരുന്നു. നമ്മുടെ അടുത്ത സുഹൃത്ത് കല്യാണം പറഞ്ഞാൽ അത് മറക്കരുത് എന്നാൽ, അത് മറന്നുപോയാൽതെറ്റ് ഇല്ലെങ്കിലും നമുക്ക് വലിയ വിഷമം ഉണ്ടാകും. അവനെക്കൊണ്ട് പൊരുത്തപ്പെടീക്കും. ഇതുപോ ലെയാണ് ഈ സംഭവം) നബി ﷺ യെ കൊണ്ട് തവസ്സുൽ ചെയ്ത് ദുആ ചെയ്‌തു. അപ്പോൾ അല്ലാഹു ചോദിച്ചു ഞാൻ മുഹമ്മദ് നബിയെ പടച്ചിട്ടില്ലല്ലോ? പിന്നെ നിങ്ങൾ എങ്ങനെയാണ് അവരെ അറിഞ്ഞത്? അപ്പോൾ ആദം നബി ﵇ പറഞ്ഞു: ‘നിന്റെ അർശിന്റെ മുകളിൽ  لَا اِلَهَ إلّا اللّهُ مُحَمَّدٌ رَسُولُ اللهِ എന്ന് എഴുതിയത് ഞാൻ കണ്ടു. നിന്റെ പേരിന്റെ കൂടെ നീ ഏറ്റവും ഇഷ്ട പ്പെട്ടവരുടെ പേരാണല്ലോ ചേർക്കുക എന്ന് ഞാൻ മനസ്സിലാക്കിയതാണ്’. അങ്ങനെ തവസ്സുൽ ചെയ്‌തകാരണത്താൽ അല്ലാഹു പൊറുത്തുകൊടുത്തു.

قَال رَسُولُ اللهِ صلى الله عليه وسلم : لَمَّا اقْتَرَفَ آدَمُ الخَطِيئَةَ قَالَ يا رَبِّ أسْأَلُكَ بِحَقِّ مُحَمَّدٍ لَمَّا غَفَرْتَ لِي فَقَالَ اللهُ : يا آدمُ وَ كَيْفَ عَرَفْتَ مُحَمَّدًا وَ لَمْ أَخْلُقُهُ ؟ قَالَ : يارَبِّ لِأنكَ لَمَّا خَلَقْتَنِي بِيَدِكَ وَ نَفَخْتَ فِيَّ مِنْ رُوحِكَ وَ رَفَعْتُ رَأْسِي فَرَأَيْتُ عَلَى قَوَائَمِ العَرْشِ مَكْتُوبًا لَا إلَهَ إلّا اللّهُ مُحَمَّدٌ رَسُولُ اللهِ، فَعلِمْتُ أَنّكَ لَمْ تُضِفْ إلَى اسْمِكَ إلَّا أحَب الخَلْقِ. فَقَالَ اللهُ : صَدَقْت يا آدمُ، إنَّهُ لَأحَب الخَلْقِ إلَيَّ، اُدْعُنِي بِحَقِّهِ، فَقَدْ غَفَرْتُ لَكَ، وَ لَوْلَا مُحَمَّدٌ مَا خَلَقْتُكَ. هَذَا حديثٌ صحِيحُ الإسْنَادِ (المستدرك 4228)

43.    കർമ്മങ്ങളെ മുൻനിർത്തി ദുആ ചെയ്യാമെന്നും, വ്യ ക്തികളെ തവസ്സുലാക്കൽ അനിസ് ലാമികമാണെന്നും പു ത്തൻ വാദികൾ പറയുന്നത് ശരിയാണോ? 
ശരിയല്ല, കാരണം വ്യക്തിയും കർമ്മവും അല്ലാഹുവിന്റെ സൃഷ്ടിയാണ്. മാത്രമല്ല വ്യക്തികളെ കൊണ്ട് തവസ്സുൽ ചെയ്യൽ ഫലത്തിൽ അവരുടെ കർമ്മം കൊണ്ട് തവസ്സുലാക്കലാണ്. ഉദാ: ഒരാൾ മുതലാളിയുടെ വീട്ടിൽ ജോലി ചെയ്ത് വിരമിച്ച്, പത്തു വർഷം കഴിഞ്ഞ് അയാളുടെ വീടു നിർമ്മാണാവ ശ്യാർത്ഥം അതേ മുതലാളിയുടെ വീട്ടിലേക്ക് തിരികെ വരുമ്പോൾ പറയും: ‘ഞാൻ ഇവിടെ പത്ത് വർഷം മുമ്പ് ജോലി ചെയ്‌ത ആളാണ്’. ഇത് അയാൾ ചെയ്ത കർമ്മം കൊണ്ടുള്ള തവസ്സുലാണ്. വന്നത് അയാളുടെ മകനാണെങ്കിൽ പറയും: ‘എന്റെ പിതാവ് ഇവിടെ ജോലി ചെയ്തിരുന്നു’. ഇത് വ്യക്തിയെ കൊണ്ടുള്ള തവസ്സുലാണ്. എന്നാൽ, ഫലത്തിൽ ഇത്പിതാവിന്റെ കർമ്മം കൊണ്ടുള്ള തവസ്സുലാണ്.

44.    നബി യെ തവസ്സുൽ ചെയ്ത് ദുആ ചെയ്യണമെന്ന് ഇമാമുമാർ പഠിപ്പിച്ചിട്ടുണ്ടോ?
അതെ, ഇമാം നവവി ﵀ പറഞ്ഞു: നബി ﷺ യെ സിയാറത്ത് ചെയ്യുമ്പോൾ നബി ﷺ യെ തവസ്സുലാക്കുകയും അവിടുത്തെ കൊണ്ട് ശുപാർശ തേടുകയും ചെയ്യണം. (ശറഹുൽ മുഹദ്ദബ്)
 

Related Posts