ഇമാം അബൂ ജഹ്ഫര്‍ അൽബൈഹഖി ﵀ യെ കൊണ്ടുള്ള തബറുക്ക്
മുഫസ്സിറും ഒരുപാട് ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഇമാം അബൂ ജഹ്ഫർ ﵀ ന്റെ അടുക്കൽ ജനങ്ങൾ വരികയും ബറക്കത്ത് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു.
أبو جعفرك أحمد بن علي بن أبي جعفر البيهقي. ......وكان ذا تأله وعبادة، يزار ويتبرك به. مات: فجأة، في آخر رمضان، سنة أربع وأربعين وخمس مائة. (سير أعلام النبلاء 20/ 209(
വഫാത്തിനു ശേഷവും ബറകത്
ഖാസി അബൂ മർവാൻ ﵀ വഫാത്തായപ്പോൾ അവിടു ത്തെ ഖബറിനരികിൽ വന്ന് ജനങ്ങൾ ബറക്കത്ത് എടുക്കുന്നു
العلامة القدوة قاضي الجماعة أبو مروان محمد بن أحمد بن عبد الملك بن عبد العزيز بن عبد الملك بن أحمد ابن محدث الأندلس أبي محمد عبد الله بن محمد بن علي بن شريعة اللخمي، الباجي، ثم الإشبيلي، المالكي.... ...وسمع من أبي عبد الله بن المجاهد. وقدم دمشق من ميناء عكا، وحدث بها بـ "الموطأ"، ثم حج ومات عقيب حجه بمصر، سنة خمس وثلاثين وست مائة، وشيعه أمم، وتبركوا به، وبنوا عليه قبة في يوم واحد. (سير أعلام النبلاء 16/ 298(
ഹദീസ് പണ്ഡിതനായ ഖാസി അബൂമർവാൻ ﵀ ഹി 635ൽ വഫാത്തായി, അവിടുത്തെ ഖബർ കൊണ്ട് ജനങ്ങൾ ബറക്കത്ത് എടുക്കുകയും അതിൻറെ മേൽ ഖുബ്ബ നിർമിക്കുക യും ചെയ്തു. (സിയറു അഅ്ലാമുന്നുബലാഅ് /ഹാഫിളു ദ്ദഹബി:16/298)
മരം കായ്ക്കാൻ പേന മരത്തിൽ വെക്കുന്നു
قال الخلال: وحدثنا أبو طالب علي بن أحمد, قال: دخلتُ يومًا على أبي عبد الله وهو يملي عليَّ, وأنا أكتب, فاندقّ قلمي, فأخذ قلمًا فأعطانيه, فجئت بالقلم إلى أبي علي الجعفري, فقلت: هذا قلم أبي عبد الله أعطانيه, فقال لغلامه: خُذ القلم فَضعه فى النَّخلة عسى تَحمل, فوضعه فى النَّخلة فحملت النَّخلة. مناقب الإمام أحمد (ص: 398(
അലിയ്യു ബ്നു അഹ്മദ് ﵀ പറയുന്നു. ഞാൻ അബൂ അബ്ദുല്ല അഹ്മദ് ബ്നുഹമ്പൽ ﵀ തന്ന പേനയും കൊണ്ട് അബൂ അലി അൽ ജഅ്ഫരി ﵀ വിന്റെ അരികിൽ പോയി. അദ്ദേഹം അത് വാങ്ങി മകനു നൽകി. മരം കായ്ക്കാനായി മരത്തിൽ വെക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ആ മരം കായ്ക്കുകയുണ്ടായി.
വസ്ത്രം കഫൻ പുടവയായി സൂക്ഷിച്ചുവെക്കുന്നു.
سمعت أبا موسى ابن الحافظ، حدثني أبو محمد أخو الياسميني، قال: كنت يوما عند والدك، فقلت في نفسي: أشتهي لو أن الحافظ يعطيني ثوبه حتى أكفن فيه. فلما أردت القيام خلع ثوبه الذي يلي جسده وأعطانيه، وبقي الثوب عندنا كل من مرض تركوه عليه فيعافى. (سير أعلام النبلاء 16/ 33((ذيل طبقات الحنابلة 3/ 40(
അബൂ മൂസ ബ്നു ഹാഫിസ് (റ)നോട് അബൂ മുഹമ്മദ്(റ) പറയുന്നു. ഞാൻ ഒരു ദിവസം നിന്റെ പിതാവിന്റെ അടുക്കൽ ഉള്ളപ്പോൾ അവിടുത്തെ വസ്ത്രം എനിക്ക് കഫൻ പുടവയായി ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ശേഷം ഞാൻ എഴുന്നേ ൽക്കാൻ ഉദ്ദേശിച്ചപ്പോൾ അവിടുന്ന് വസ്ത്രം ഊരി എനിക്ക് നൽകി. ആ വസ്ത്രം ഞാൻ സൂക്ഷിക്കുകയും ആർക്കെങ്കിലും രോഗം ബാധിച്ചാൽ ആ വസ്ത്രം ശമനത്തിനായി ഉപയോഗിക്കു കയും ചെയ്യുന്നു. (സിയറു അഅ്ലാമുന്നുബലാഅ് /ഹാഫിളു ദ്ദഹബി:16/33)
ബറക്കത്ത് എടുക്കാൻ വെള്ളിയാഴ്ച ദിവസം പോലെ ജനങ്ങൾ ഒരുമിച്ചു കൂടി.
قَالَ: ولما خرجت جنازته [الإبراههيم بن عبد الواحد المقدسي أخي الإمام عبد الغني] إِلَى الجامع اجتمع خلق كثير. فَمَا رأيت الجامع إلا كأنه يَوْم الجمعة من كثرة الخلق. وتركت جنازته فِي قبلة الجامع وصلى عَلَيْهِ الإِمام موفق الدين شيخنا. وَكَانَ المعتمد يطرد النَّاس عَنْهُ، وإلا كَانُوا من كثرة من يتبرك بِهِ يخرقون الكفن. وازدحم النَّاس عَلَى جنازته بين يديها وخلفها حَتَّى كاد بَعْض النَّاس يهلك، وخرج إِلَى الجبل خلق كثير. ما رأيت جنازة قط كثر خلقا منها. وخرج القضاة والعدول ومن لا نعرفهم. وصلى عَلَيْهِ غَيْر مرة. رحمه اللَّه تَعَالَى. (ذيل طبقات الحنابلة 3/ 214(
ഇമാം ഇബ്രാഹിം ബ്നു അബ്ദുൽ വഹാബ് (റ)വിന്റെ ജനാസ പള്ളിയിൽ കൊണ്ടുവന്നപ്പോൾ പള്ളിയിൽ വെള്ളി യാഴ്ച ദിവസം പോലെ ജനം നിറഞ്ഞു. ബറക്കത്ത് എടുക്കുന്ന വരുടെ ബാഹുല്യം കാരണം കഫൻ പുടവ കീറുമോ എന്നു വരെ ആശങ്കയായി.
ജനാസ കൊണ്ട് ബറക്കത്ത് എടുക്കുന്നവരുടെ തിരക്ക്
وقدم الشيخ الصالح سعد بن عثمان بن مرزوق المصري إماما في الصلاة عليه، بعدما اجتهد المماليك والأتراك والأجناد في إيصاله إلى عند نعشه. وكان الناس قد ازدحموا على الشيخ سعد أيضا يتبركون به، حتى خيف عليه الهلاك. وكانت جنازته قد قدمت إلى عند المنبر والشباك. (ذيل طبقات الحنابلة 2/ 362(
ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഇമാം അബ്ദുറഹ്മാൻ ബ്നു ജാമിഅ (റ)ൻെറ ജനാസ നിസ്കാരത്തിന് ശൈഖ് സ്വാലിഹ് നേതൃത്വം നൽകി, ബറക്കത്ത് എടുക്കുന്ന ജനങ്ങളുടെ ബാഹുല്യം കാരണം ശൈഖ് സ്വാലിഹ് (റ)ന് മരണം സംഭവിക്കുമോ എന്ന് വരെ ആശങ്കയായി.
ശൈഖ് സഹദ്(റ)നെ കൊണ്ട് ബാഗ്ദാദുകാർ ബറക്കത്തെടുക്കുന്നു
ورأى رجل في بغداد النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وهو يقول: لولا الشيخ سعد نزل بكم بلاء، أو كما قَالَ.ثم سعى الشيخ سعد إلى الجمعة وما عنده خبر بهذا المنام، فانعكف الناس به يتبركون به وازدحموا، فرموه مرات، وكأن مناديا ينادي في قلوب الناس، وهو يقول: أعوذ بالله من الفتنة، إيش بي؟ إيش بالناس؟ حتى ضرب الناس عنه وخلص منهم.وقال القادسي: هو أحد الزهاد الأبدال الأوتاد، ومن تشد إليِه الرحال، ومن كان لله عليه إقبال الصائم في النهار، القائم في الظلام. (ذيل طبقات الحنابلة 2/ 419(
ശൈഖ് സഹദ് ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾക്ക് പരീക്ഷ ണം നേരിടേണ്ടി വരുമായിരുന്നു എന്ന് നബിﷺ തങ്ങൾ പറയുന്നതായി ബാഗ്ദാദിലെ ഒരു മനുഷ്യൻ സ്വപ്നം കണ്ടു. അതിനുശേഷം ശൈഖ് പള്ളിയിൽ വന്നപ്പോൾ ജനങ്ങൾ മഹാനെ കൊണ്ട് ബറക്കത്ത് എടുക്കാൻ തിരക്ക് കൂട്ടി.
എഴുത്തു കൊണ്ട് ജനങ്ങൾ ബറക്കത്ത് എടുക്കുന്നു
وقد سَمِعْتُ أنّ النّاس كانوا يأتون إِلَيْهِ يقولون: اكتُبْ لنا إِلى فلان الأمير. فيقول: لا أعرفه. فيقال: إنّما نريد بركةَ رقعتك. فيكتب لهم فتُقْبَل رقعتُه. (تاريخ الإسلام ت تدمري 43/ 271(
ശൈഖ് അബൂ ഉമർ (റ)നോട് ജനങ്ങൾ ഇന്നാലിന്ന വ്യക്തിക്ക് എഴുതി തരണം എന്ന് ആവശ്യപ്പെടും. അദ്ദേഹ ത്തെ എനിക്കറിയില്ല എന്ന് ശൈഖ് മറുപടി പറയുമ്പോൾ ഞങ്ങൾ ബറക്കത്ത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ എന്ന് ജനങ്ങൾ പറയും.
കിതാബ് കൊണ്ട് ബറക്കത്ത് എടുക്കുന്നു
وَقَدْ أَحْبَبْتُ أَنْ أَشْرَحَ مَذْهَبَهُ وَاخْتِيَارَهَ، لِيَعْلَمَ ذَلِكَ مَنْ اقْتَفَى آثَارَهُ، وَأُبَيِّنَ فِي كَثِيرٍ مِنْ الْمَسَائِلِ مَا اُخْتُلِفَ فِيهِ مِمَّا أُجْمِعَ عَلَيْهِ، وَأَذْكُرَ لِكُلِّ إمَامٍ مَا ذَهَبَ إلَيْهِ، تَبَرُّكًا بِهِمْ، وَتَعْرِيفًا لِمَذَاهِبِهِمْ، وَأُشِيرَ إلَى دَلِيلِ بَعْضِ أَقْوَالِهِمْ عَلَى سَبِيلِ الِاخْتِصَارِ، وَالِاقْتِصَارِ مِنْ ذَلِكَ عَلَى الْمُخْتَارِ، وَأَغْزُوَ مَا أَمْكَنَنِي غَزْوُهُ مِنْ الْأَخْبَارِ، إلَى كُتُبِ الْأَئِمَّةِ مِنْ عُلَمَاءِ الْآثَارِ، لِتَحْصُلَ الثِّقَةُ بِمَدْلُولِهَا، وَالتَّمْيِيزُ بَيْنَ صَحِيحِهَا وَمَعْلُولِهَا، فَيُعْتَمَدَ عَلَى مَعْرُوفِهَا، وَيُعْرَضَ عَنْ مَجْهُولِهَا.
ثُمَّ رَتَّبْتُ ذَلِكَ عَلَى شَرْحِ مُخْتَصَرِ أَبِي الْقَاسِمِ عُمَرَ بْنِ الْحُسَيْنِ بْنِ عَبْدِ اللَّهِ الْخِرَقِيِّ، - رَحِمَهُ اللَّهُ - رَحِمَهُ، لِكَوْنِهِ كِتَابًا مُبَارَكًا نَافِعًا، وَمُخْتَصَرًا مُوجَزًا جَامِعًا، وَمُؤَلِّفُهُ إمَامٌ كَبِيرٌ، صَالِحٌ ذُو دِينٍ، أَخُو وَرَعٍ، جَمَعَ الْعِلْمَ وَالْعَمَلَ، فَنَتَبَرَّكُ بِكِتَابِهِ، وَنَجْعَلُ الشَّرْحَ مُرَتَّبًا عَلَى مَسَائِلِهِ وَأَبْوَابِهِ، (المغني لابن قدامة 1/ 4(
അബുൽ ഖാസിം ഉമർ ബ്നു ഹുസൈൻ അൽ ഖിറഖി (റ)യുടെ മുഖ്തസറിന് ഷറഹ് എഴുതാൻ ഞാൻ ഇഷ്ടപ്പെട്ടു, കാരണം അത് ബറക്കത്തുള്ള കിത്താബാണ്. അതിൻെറ രചയിതാവ് വലിയ ഇമാമും സ്വാലിഹും സൂക്ഷ്മ ശാലിയു മാണ്. അറിവും പ്രവർത്തനവും ഒരുമിച്ച് കൂട്ടിയ മഹാനാണ്. അവരുടെ കിതാബ് കൊണ്ട് നാം ബറക്കത്ത് എടുക്കുന്നു.(അൽ മുഗ്നി:1/4)
ചുരുക്കത്തിൽ നബി ﷺ അല്ലാത്തവരിൽ നിന്ന് ബറക്ക ത്ത് എടുക്കൽ മുൻഗാമികൾ കാണിച്ചു തന്നതും പ്രമാണ ങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതുമാണ്. ചരിത്രത്തിൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കും. സത്യം പഠിക്കാനും മനസ്സിലാക്കാനും നാം തയ്യാറവണം എന്നു മാത്രം. നാഥൻ തുണക്കട്ടെ... ആമീൻ.