وعن انس (ر) دخل النبي ﷺ علينا وماهوا لا انا وامي وام حرام خالتي فقال قوموا فلاصلى بكم في غير وقت صلاة فصلى بنا ثم دعالنا بكل خير من خير الدنيا والآخرة (مسلم باب جواز الجماعة في النافلة)
അനസ് ﵁ വിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരിക്കൽ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് കടന്നുവന്നു. അവിടുന്ന് പറഞ്ഞു: നിങ്ങൾ എഴുന്നേൽക്കുക. നമുക്ക് നിസ്കരി ക്കാം. അങ്ങനെ ഞങ്ങളെയും കൂട്ടി നബി ﷺ നിസ്കരിച്ചു. അനന്തരം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു (മുസ്ലിം)
عن عامري قال صليت مع رسول الله ﷺ الفجر فلما سلم انحرف ورفع يديه ودعا اللهم بارك لنا في مدينتنا وفي مدنا وصاعنا (طبراني مجمع الزوائد ٣٥/٣)
ഞാൻ നബി ﷺ യോടൊപ്പം നിസ്കരിച്ചു. സലാം വീട്ടി കഴിഞ്ഞു നബി ﷺ തിരിഞ്ഞിരിക്കുകയും രണ്ട് കൈയും ഉയർത്തി ഞങ്ങളുടെ നാട്ടിലും ഞങ്ങളുടെ മുദ്ധിലും സാഇലും ഞങ്ങൾക്ക് അനുഗ്രഹം ചെയ്യേണമേയെന്ന (കൂട്ടപ്രാർത്ഥന) ദുആ ചെയ്യുകയും ചെയ്തു (ത്വബ്റാനി).
നിസ്കാരശേഷം ഇമാം വലതുഭാഗം മഅമൂമിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യൽ സുന്നത്താണ് ( 2/105) എന്നാൽ ചില അൽപജ്ഞാനികൾ ഇതിനെതിരിൽ തിരിയാറുണ്ട്. അതിനായി അവർ ആഇശ ﵂ യെതൊട്ട് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത നബി ﷺ നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അല്ലാഹുമ്മ അൻതസ്സലാ വമിൻകസ്സലാം തബാറകത ദൽജലാലി വൽ ഇക്റാം എന്നു പറയുന്ന സമയത്തല്ലാതെ (നമസ്കരിച്ച സ്ഥലത്ത്) ഇരിക്കാറുണ്ടായിരുന്നില്ല എന്ന ഹദീസും, ഫത്ഹുൽ മുഈനിലെ
وانصرافه لا ينافي ندب الذكر له عقبها لانه يأتى به في محله الذي ينصرف اليه
നിസ്കാര സ്ഥലത്തുനിന്ന് മാറിയിരിക്കണമെന്നത് നിസ്കാരത്തിനുടനെത്തന്നെ ദിക്റും ദുആയും നിർവ്വഹിക്കണമെന്നു പറഞ്ഞതിന് വിരുദ്ധമല്ല. കാരണം തിരിഞ്ഞിരിക്കുന്ന സ്ഥലത്തു വെച്ച് നിർവ്വഹിക്കാമല്ലോ എന്ന ഇബാറത്തും കൂട്ടപ്രാർത്ഥനക്ക് എതിരെ ഉന്നയിക്കാറുണ്ട്. യഥാർത്ഥത്തിൽ ഇവകൊണ്ടുള്ള ഉദ്ദേശം ഇമാം നിസ്കരിച്ച സ്ഥലത്തുനിന്നും അൽപം തെറ്റിയിരിക്കണമെന്നതാണ്. ഇത് ശേഷം വരുന്നവർ തെറ്റിദ്ധരിച്ച് ഇമാമിനെ തുടരാതിരിക്കാനാലാണ്. മാത്രമല്ല ഫത്ഹുൽ മുഈൻ പറഞ്ഞു: നിസ്കാരാനന്തരം ദിക്റും ദുആയും സുന്നത്താണ്. (പേ, 77)