37. മഹാന്മാർക്ക് അദൃശ്യകാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കും എന്ന് സുന്നികൾ പറയുന്നു. അതിനു തെളിവുണ്ടോ ?
ഉണ്ട്, അദൃശ്യ കാര്യങ്ങൾ മഹാന്മാർ പറഞ്ഞ ധാരാളംസംഭ വങ്ങൾഉണ്ടല്ലോ.
1. നബി ﷺ പിന്നിൽ നിസ്കരിക്കുന്നവരുടെഭക്തി അറിഞ്ഞു. (ബുഖാരി)
2. ബദ്‌റിന്റെ തലേദിവസം ഓരോ ശത്രുവും മരിച്ചു വീഴുന്നസ്ഥലം നബി ﷺ പറഞ്ഞു. (മുസ്ലിം)
38. മഹാന്മാർ അദൃശ്യകാര്യം അറിയുമെങ്കിൽ ഉമർ ﵁ വിനെ വധിക്കാൻ ശത്രു വന്നപ്പോൾ എന്തുകൊണ്ട് അറിഞ്ഞില്ല? അറിഞ്ഞിട്ടും തടുക്കാതിരുന്നാൽ ആത്മഹത്യ ആവില്ലേ?
അവിടെ ശഹീദായി മരിക്കുക എന്ന വലിയ കറാമത്ത് ഉമർ ﵁ വിനു നൽകാൻ വേണ്ടി ശത്രുവിനെ കാണുക എന്ന ചെറിയ കറാമത്ത് അല്ലാഹു നൽകിയില്ല. സമയ മാകുമ്പോൾ എല്ലാ വരും മരിക്കുമല്ലോ. അത് ശഹീദായാവുക എന്നത് വലിയ മഹത്വമാണല്ലോ.
39. ഞാൻ ഗൈബ് (അദൃശ്യകാര്യം) അറിയുമായിരുന്നെ ങ്കിൽ ഖൈർ വർധിപ്പിക്കുകയും എനിക്ക് പ്രയാസങ്ങൾ ഉണ്ടാവുകയുമില്ലായിരുന്നു. (الأعراف 188) ഇതിൽ നിന്നും നബി ﷺ ക്ക് ഗൈബ് അറിയില്ലെന്ന് വ്യക്തമല്ലേ?
ഇതിന്റെ അർത്ഥം അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെയോ അവൻ അറിയിച്ചു തരാതെയോ അറിയില്ല എന്നാണ്. കാരണം, ഈ ആയത്ത് അവതരിച്ചത് തന്നെ നബി ﷺ ക്ക് അദൃശ്യ കാര്യങ്ങൾ അറിയില്ലായെന്ന് മുനാഫിഖുകൾ പറഞ്ഞപ്പോൾ അവിടുന്ന് അദൃശ്യകാര്യം പറഞ്ഞ് കൊടുത്തപ്പോഴാണ്.
ഇമാം റാസി ﵀ പറഞ്ഞു: സഹാബികളോടൊന്നിച്ച് ബനുൽ മുസ്തലഖ് യുദ്ധം കഴിഞ്ഞു നബി ﷺ തിരിച്ചു വരുമ്പോൾ വഴിയിൽ നല്ല കാറ്റടിച്ചപ്പോൾ അവിടുത്തെ ഒട്ടകംഓടിപ്പോയി. അപ്പോൾ നബി ﷺ ഒട്ടകത്തെ അന്വേഷിക്കാൻ പറയുകയും മദീനയിൽ രിഫാഅത് എന്നയാൾ മരണപ്പെട്ട വിവരം പറയുകയും ചെയ്തു. അപ്പോൾ മുനാഫിഖുകളുടെ നേതാവ് പറഞ്ഞു : ‘ഇയാളുടെ കാര്യത്തിൽ നിങ്ങൾക്ക് അത്ഭുതമില്ലേ, മദീനയിലെ മരണവിവരം പറയുന്നു, സ്വന്തം ഒട്ടകം എവിടെയാണെന്ന് പറയാൻ കഴിയുന്നില്ല.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘മുനാഫിഖീങ്ങളിൽപെട്ട ചിലർ ഇങ്ങനെ പറയുന്നുണ്ട്, എന്റെ ഒട്ടകം ഈ മലഞ്ചെരുവിൽ അതിന്റെ കടിഞ്ഞാൺ കുടുങ്ങി കിടക്കുന്നുണ്ട്.’ സഹാബത് അവിടെ നോക്കിയപ്പോൾ നബി ﷺ പറഞ്ഞത് പോലെകണ്ടു. അപ്പോഴാണ് ഈആയത്ത് ഇറങ്ങിയത്.
لما رَجَعَ عَلَيْهِ الصَّلاَةُ وَالسَّلاَمُ مِنْ غَزْوَةِ بَنِي الْمُصْطَلَقِ جَائَتْ رِيحٌ فِي الطَّرِيقِ فَفَرَّتْ الدَّوَابُ مِنْهَا ، فَأَخْبَرَ النَّبِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَوْتِ رِفَاعَةَ بِالْمَدينةِ ، وَكَان فِيهِ غَيْظٌ لِلْمُنَافِقِين ، وَقَال انْظُرُوا أي نَاقَتِي ، فَقَال عَبْدُاللهِ بْنُ أُبَيٍّ مَعَ قَوْمِهِ أَلَا تَعْجَبُونَ مِنْ هَذَا الرَّجُلِ يُخْبِرُ عَنْ مَوْتِ رَجُلٍ بِالْمَد ينة وَلَا يَعْرِفُ أَيْنَ نَاقتَهُ ، فَقَالَ عَلَيْهِ السَّلاَةُ وَالسَّلاَمُ إِنَّ نَاسًا مِنَ الْمُنَافِقِين كالوُا كَيْتَ وَكَيْتَ ، وَنَاقَتِي فِي هَذَا الشَّعَبِ قَدْ تَعلَّقَ زِيامُهُ بِشَجَرَةٍ فَوَجَدَهَا عَلَى مَا قَال ، فَأَنْزَلَ اللهُ تَعَالَى قُلْ لا أَمْلِكُ لِنَفْسِى نَفْعًا وَلاَ ضَرًّا إِلاَّ مَا شَاء اللَّهُ (الرازي 15-68)
40. ഗൈബിന്റെ വിഷയത്തിൽ സുന്നികളുടെയും ബിദഇക ളുടെയും വാദം എന്താണ്?
ബിദഇകൾ പറയുന്നു: മഹാന്മാർക്ക് അല്ലാഹു അദൃശ്യ കാര്യങ്ങൾ അറിയിച്ചു കൊടുക്കില്ല. കാരണം അദൃശ്യ കാര്യങ്ങൾ അറിയൽ അല്ലാഹുവിന്റെ പ്രത്യേകമായഗുണമാണ്.
സുന്നികൾ പറയുന്നു: മഹാന്മാർ ഉദ്ദേശിക്കുമ്പോൾ അല്ലാഹു അദൃശ്യം അറിയിച്ചു കൊടുക്കാം.
എന്നാല്‍, അല്ലാഹുവിന്റെ ഖളാഅ് നടപ്പാക്കുന്നതിന്റെ ഭാഗമായി മഹാന്മാര്‍ക്ക് ചിലപ്പോള്‍ അദൃശ്യ കാര്യങ്ങള്‍ അറിയിച്ചു കൊടുക്കാതിരിക്കാം. അത് കൊണ്ട് അത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ ഒരിക്കലും ഗൈബ് അറിയില്ലെന്ന് പറയുന്നത് ശരിയല്ല. ആകയാല്‍ അല്ലാഹു അറിയിച്ച് കൊടുത്താല്‍ അവര്‍ അറിയും, പലപ്പോഴും അങ്ങനെ അല്ലാഹു അറിയിച്ചു കൊടുക്കാറുമുണ്ട്. പല കാരണങ്ങളാല്‍ ചിലപ്പോള്‍ അറിയാതെ വരാം. അറിഞ്ഞത് തന്നെ മഹാന്മാര്‍ വെളിപ്പെടുത്താതെയും വരാം.
41. ഖുർആനിലും ഹദീസിലും അദൃശ്യ കാര്യങ്ങൾ അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ എന്നുണ്ടല്ലോ. അതിനെക്കുറിച്ച് എന്ത് പറയുന്നു?
അത് അല്ലാഹു അറിയിച്ചു കൊടുക്കാതെ സ്വന്തമായി അറിയില്ല എന്നും, എല്ലാം പൂർണ്ണമായി അറിയില്ല എന്നുമാണെന്ന് ഇമാം നവവി ﵀ പറഞ്ഞിട്ടുണ്ട്. (ഫതാവാ നവവി)