ഇന്ന് കേരളത്തിൽ നമസ്കാരത്തിന്റെ സമയം പല മസ്ജിദുകളിൽ പലതാണ് , പ്രധാനമായും ഈ വ്യത്യാസം മഗ്രിബിന് സമയത്തിലും സുബഹിയുടെ സമയത്തിലുമാണ്
ഈ വ്യത്യാസത്തിന്റെ പ്രധാന കാരണം ഓരോരുത്തരും സമയമറിയാൻ അവലംബിക്കുന്ന സ്രോതസ്സുകളുടെ വ്യത്യാസം തന്നെയാണ്. ചിലർ മൊബൈൽ ആപ്പുകളെയും ഇന്റർനെറ്റ് സൈറ്റുകളെയും അവയിൽ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നോക്കാതെ കണ്ണടച്ച് സ്വീകരിക്കുകയാണ്. എന്നാൽ വിവിധ ആപ്പുകളിലും സൈറ്റുകളിലും നൽകിയിട്ടുള്ള നിസ്കാര സമയം വ്യത്യസ്തമാണെന്ന് കാണാം , മാത്രമല്ല ഗൂഗിളിൽ prayer time calicut എന്നടിച്ചാൽ കാണിക്കുന്ന സമയം കോഴിക്കോടിന്റെ എല്ലാ പ്രദേശത്തേക്കും ഒന്നായിരിക്കും
ഒരു മേഖലയിലെ എല്ലാ സ്ഥലങ്ങളെയും പരിഗണിക്കാത ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം അടിസ്ഥാന
മാക്കിയുള്ള സമയ നിർണയം നിസ്കാരാധി കർമ്മങ്ങൾക്ക് പരിഗണനീയമല്ല, അത് കൊണ്ട് തന്നെ ഏതെങ്കിലും സൈറ്റുകളെ മാത്രം അടിസ്ഥാനമാക്കി വാങ്ക് വിളിക്കുന്നതും ഇസ്ലാമിക ആരാധനാ കർമ്മങ്ങൾ നിശ്ചയിക്കുന്നതും ശരിയല്ലെന്ന് മനസ്സിലാക്കാം
യഥാർത്ഥത്തിൽ നിസ്കാര സമയം ഓരോ സ്ഥലത്തിന്റെ latitude ഉം sun declination (ഓരോ വർഷത്തെയും sun declination കൃത്യമായി Nautical Almanac ൽ പ്രസിദ്ധീകരിക്കുന്നുണ്ട്) കണക്കാക്കി കോസൈൻ ഫോർമുല വെച്ച് സൈന്റ് ഫിക് കാൽ ക്കു ലേറ്ററിൽ കൃത്യമായി നിഷ്പ്രയാസം ഗണിച്ചെടുക്കാം ,
മഗ്രിബിന്റെ സമയം
സൂര്യൻ ദൃശ്യചകവാളത്തിന്റെ താഴെ പൂർണമായും മറഞ്ഞാൽ മാത്രമേ മഗ്രിബിന്റെ സമയമാവുകയുള്ളൂ , അസ്തമയത്തെക്കുറിച്ച് പറയുമ്പോൾ രണ്ട് വിധം ചക്രവാളങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്, ഗോള ശാസ്ത്ര ചക്രവാളം, രണ്ടാമത്തേത് ദൃശ്യ ചക്രവാളം. ചക്രവാളത്തിലെ അന്തരീക്ഷ അപഭംഗം (refraction) കാരണമായാണ് ഇങ്ങിനെ സംഭവിക്കുന്നത് , മേൽ പറഞ്ഞ രണ്ട് ചക്രവാളങ്ങൾ തമ്മിൽ 34 ആർക്ക് മിനിറ്റ് സൂര്യന്റെ
ആരം (Radius)16 ആർക്ക് മിനിറ്റ് , അഥവാ ഏകദേശം ഒരു ഡിഗ്രി വ്യത്യാസമുണ്ട് , ഒരു ഡിഗ്രി നാല് മിനുട്ടാണ് ,
മാത്രമല്ല Sun set കണക്ക് കൂട്ടുന്നത് Sea Level അടിസ്ഥാനമാക്കിയാണ്, കേരളത്തിലാവട്ടെ സമുദ്രനിരപ്പിൽ നിന്ന് നൂറ് കണക്കിന് അടി ഉയർന്ന പ്രദേശങ്ങളുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഉയർ പ്രദേശങ്ങളിൽ സമുദ്രനിരപ്പിനേക്കാൾ താമസിച്ചേ അസ്തമയം സംഭവിക്കൂ, അതിനാൽ അത് കൂടി പരിഗണിച്ചേ മഗ്രിബിന്റെ സമയം കണക്കാക്കാനാവൂ , ഇതെല്ലാം പരിഗണിച്ചാണ് സുന്നികൾ ഒരോ പ്രദേശത്തെയും നിസ്കാര സമയം കണക്കാക്കുന്നത്.
സുബ്ഹിയുടെ സമയം
ഫജ്റ് സ്വാദിഖ് പ്രത്യക്ഷമായത് മുതൽക്കാണ് സുബ്ഹിയുടെ സമയം ആരംഭിക്കുക, ഫജർ സ്വാദിഖെന്നാൽ സൂര്യോദയത്തിന് മുൻപായി കാണപ്പെടുന്ന വ്യക്തമായ ശോഭയാണ്. അത് ദൃശ്യചക്രവാളത്തിൽ സൂര്യന്റെ ആദ്യഭാഗം എത്തുന്നതിന് 19 ഡിഗ്രിയും ഗോളശാസ്ത്ര ചക്രവാളത്തിൽ എത്തുന്നതിന് 20 ഡിഗ്രിയും മുൻപാണ് . ഇത് നാല് മദ്ഹബിലേയും പണ്ഡിതമാർ ഏകോപിച്ച് രേഖപ്പെടുത്തിയതാണ്,
മാത്രമല്ല, മുജാഹിദുകളുടെ പഴയകാല നേതാവും ഈ വിഷയത്തിൽ പല ഗ്രന്ഥരചനയും നിർവഹിച്ച എം.സി.സി. അഹമ്മദ് മൗലവി തന്റെ സമയ നിർണയം എന്ന ഗ്രന്ഥത്തിലും (page 25 ) രേഖപ്പെടുത്തീട്ടുണ്ട്,
എന്നാൽ സുന്നികളല്ലാത്തവർ സ്വീകരിച്ച് വരുന്നത് സുബ്ഹിക്ക് 18 ഡിഗ്രിയായിട്ടാണ് , ഇതാണെങ്കിൽനാല്മദ്ഹബുകൾക്കും അവരുടേതന്നെനേതാക്കൾ രേഖപ്പെടുത്തിയതിന്നും വിരുദ്ധവുമാണെന്ന് നാം കണ്ടു , ഇത് കൊണ്ടാണ് സുന്നി കളല്ലാത്തവരുടെ സുബ്ഹ് വാങ്ക് നാല് മിനുട്ട് താമസിക്കാൻ കാരണം,
ഈ വസ്തുതകൾ ഒന്നും മനസ്സിലാക്കാതെയാണ് ചിലർ സുന്നികൾ സ്വീകരിക്കുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് ആരൊക്കെയോ കണക്ക് കൂട്ടിയ നിസ്കാര സമയമാണ് അവലംബിക്കുന്നതെന്ന് ജൽപിക്കുന്നത്.
രണ്ട് പ്രദേശങ്ങളിലെ നിസ്കാര സമയങ്ങൾ തമ്മിൽ ചിലപ്പോൾ 18 മിനുട്ടുകളോളം വ്യത്യാസമുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഒരൊറ്റ നിസ്കാര സമയം എന്നത് പ്രായോഗികമല്ലെന്ന് പറയേണ്ടതില്ലല്ലോ, മിക്ക സ്ഥാപനങ്ങളും അടിച്ചിറക്കുന്ന കലണ്ടറുകളിൽ നൽകിയിട്ടുള്ള നിസ്കാര സമയം ഏതെങ്കിലും ഒരു പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള തായിരിക്കും, അത് എല്ലാ പ്രദേശത്തെക്കും ബാധകമാണെന്ന് ധരിക്കുന്നത് തെറ്റാണ്, കേരളത്തെ വ്യത്യസ്ത സമയ മേഖലകളാക്കി തിരിച്ച് ഓരോ പ്രദേശത്തേയും longitude ഉം, Latitude ഉം sun declination ഉം കണക്കാക്കി സമയ നിർണ്ണയം നടത്തുകയാണ് പരിഹാരം , ഇത്തരം ഒരു സമയ ഏകീകരണത്തിന് എല്ലാവരും മനസ് വെച്ചാൽ അത് ക്ഷിപ്ര സാധ്യമാണ്, അതിലൂടെ നിസ്കാര സമയത്തിലെ അഭിപ്രായ ഭിന്നത ഇല്ലാതാക്കാനും മുസ്ലിം ഉമ്മത്തിന്റെ യശസ്സ് ഉയർത്താനും സാധിക്കുമെന്നതിൽ സംശയമില്ല, നാഥൻ തുണക്കട്ടെ,